ഓട്ടോ, എനര്‍ജി ഓഹരികളില്‍ മുന്നേറ്റം; നിഫ്റ്റി 17,800-ലേക്ക്; സെന്‍സെക്‌സില്‍ 203 പോയിന്റ് നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ രണ്ടാം ദിവസവും ആഭ്യന്തര വിപണിയില്‍ മുന്നേറ്റം. ഇതോടെ ഡെറിവേറ്റീവ് വിഭാഗത്തിലെ നവംബര്‍ മാസ കോണ്‍ട്രാക്ടുകളും നേട്ടത്തോടെ തുടക്കമിട്ടു. ഉയര്‍ന്ന പ്രതിരോധ നിലവാരങ്ങളിലേക്ക് കടക്കുമ്പോള്‍ സമ്മര്‍ദവും ചാഞ്ചാട്ടവും ഏറുന്നുണ്ടെങ്കിലും ബുള്ളുകള്‍ പിന്മാറാന്‍ തയ്യാറാകാത്തത് പ്രധാന സൂചികകളെ ഉയര്‍ത്തുന്നു. വെളളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി സൂചിക 50 പോയിന്റ് നേട്ടത്തോടെ 17,787-ലും സെന്‍സെക്‌സ് 203 പോയിന്റ് വര്‍ധനയോടെ 59,960-ലും ക്ലോസ് ചെയ്തു.

എന്‍എസ്ഇ

എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50 നേരിയ നേട്ടത്തോടെ 17,756-ലാണ് വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്. പിന്നാലെ കുതിച്ചുയര്‍ന്ന സൂചിക കഴിഞ്ഞ 3 ദിവസമായി പ്രതിബന്ധം തീര്‍ക്കുന്ന 17,800 നിലവാരം ഭേദിച്ച് മുന്നേറാന്‍ ശ്രമിച്ചു. രണ്ടാം തവണ 17,839 വരെ എത്തിച്ചേര്‍ന്ന് ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയെങ്കിലും ബെയറുകളുടെ ആക്രമണത്തില്‍ താഴേക്കിറങ്ങി. തുടര്‍ന്ന് ഏറെ നേരം 17,750 നിലവാരത്തില്‍ തങ്ങിനിന്ന നിഫ്റ്റി സൂചിക അവസാന ഘട്ടത്തില്‍ ഉയര്‍ന്ന് 17,787-ല്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

എന്‍എസ്ഇയില്‍ വെള്ളിയാഴ്ച ക്രയവിക്രയം ചെയ്യപ്പെട്ട ആകെ 2,198 ഓഹരികളില്‍ 638 മാത്രമാണ് ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ബാക്കിയുള്ളവയില്‍ 1,168 ഓഹരികളും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ എന്‍എസ്ഇയില്‍ മുന്നേറ്റവും നഷ്ടവും രേഖപ്പെടുത്തിയ ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.65-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.22 നിലവാരത്തിലേക്ക് ഉയര്‍ന്നു. രണ്ട് ദിവസത്തെ ഇടവേള വരുന്നതും ആഗോള വിപണികള്‍ സമ്മിശ്രഫലം കാണിക്കുന്നതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ജാഗ്രത സ്വീകരിച്ചതാണ് എഡി റേഷ്യോ ഇടിയാന്‍ കാരണം.

സൂചിക

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ നിഫ്റ്റി ഓട്ടോ, ഓയില്‍ & ഗ്യാസ് സൂചികകള്‍ ഒഴികെയുള്ളവ നഷ്ടം നേരിട്ടാണ് ഇന്നു ക്ലോസ് ചെയ്തത്. ഈ രണ്ടു സൂചികകളും 1 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി. എന്നാല്‍ നിഫ്റ്റി മെറ്റല്‍, ഫാര്‍മ വിഭാഗം സൂചികകള്‍ 1.5 ശതമാനത്തോളം നഷ്ടം നേരിട്ടു. നിഫ്റ്റി ബാങ്ക്, ഐടി, മീഡിയ, ഹെല്‍ത്ത്‌കെയര്‍ സൂചികകള്‍ 1 ശതമാനത്തോളവും നഷ്ടം രേഖപ്പെടുത്തി.

Also Read: ജുന്‍ജുന്‍വാലയും എല്‍ഐസിയും മുറുകെ പിടിച്ചിരിക്കുന്ന ഈ ഓഹരി പറക്കുന്നു; അടുത്ത സ്റ്റോപ്പ് 400-ല്‍Also Read: ജുന്‍ജുന്‍വാലയും എല്‍ഐസിയും മുറുകെ പിടിച്ചിരിക്കുന്ന ഈ ഓഹരി പറക്കുന്നു; അടുത്ത സ്റ്റോപ്പ് 400-ല്‍

വിക്‌സ്

അതേസമയം വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ ചാഞ്ചാട്ടം ശക്തമായിരുന്നെങ്കിലും വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യ വിക്‌സ് (VIX) നിരക്കുകള്‍ 4 ശതമാനം ഇടിഞ്ഞ് 15.92-ലേക്ക് എത്തിയത് ശ്രദ്ധേയമായി. വിക്‌സ് നിരക്കുകള്‍ 16 ശതമാനത്തിനും താഴേക്ക് വരുന്നത് സമീപ ഭാവിയില്‍ വിപണി സ്ഥിരത കൈവരിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.

Also Read: 5 വര്‍ഷം കൊണ്ട് 'ഇരട്ടി നേട്ടം'; പോസ്റ്റ് ഓഫീസ് പദ്ധതികളുടെ കോമ്പിനേഷനുകളെ പരിചയപ്പെടാം; സേഫാണ് നിക്ഷേപംAlso Read: 5 വര്‍ഷം കൊണ്ട് 'ഇരട്ടി നേട്ടം'; പോസ്റ്റ് ഓഫീസ് പദ്ധതികളുടെ കോമ്പിനേഷനുകളെ പരിചയപ്പെടാം; സേഫാണ് നിക്ഷേപം

നിഫ്റ്റി-50

ഇതിനിടെ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി-50-യുടെ ഭാഗമായ 50 ഓഹരികളില്‍ 30 എണ്ണം നേട്ടത്തോടെയും 19 ഓഹരികള്‍ നഷ്ടത്തിലും ഒരു ഓഹരിയില്‍ മാറ്റമൊന്നും രേഖപ്പെടുത്താതെയും വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.

5.60% മുന്നേറിയ മാരുതി സുസൂക്കി ഓഹരിയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. റിലയന്‍സ് 3%, അപ്പോളൊ ഹോസ്പിറ്റല്‍ 2.96 %, എന്‍ടിപിസി 2.08% വീതവും നേട്ടം കൈവരിച്ചു. അതേസമയം ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഡിവീസ് ലാബ് എന്നിവ 2 ശതമാനത്തിലേറെ നഷ്ടം നേരിട്ടു.

English summary

Auto Energy Stocks Lifts Sensex 203 Points Up And Nifty Marching Towards 17800 Levels

Auto Energy Stocks Lifts Sensex 203 Points Up And Nifty Marching Towards 17800 Levels. Read More In Malayalam.
Story first published: Friday, October 28, 2022, 17:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X