സിഎസ്ബി ബാങ്കില്‍ ചേരാനൊരുങ്ങി ആക്‌സിസ് ബാങ്കിന്റെ പ്രളയ് മൊണ്ഡല്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രളയ് മൊണ്ഡലിനെ ഓര്‍ഗനൈസേഷന്റെ (റീട്ടെയില്‍, എസ്എംഇ, ഓപ്പറേഷന്‍സ്, ഐടി) പ്രസിഡന്റായി ബോര്‍ഡ് നിയമിച്ചതായി സ്വകാര്യ മേഖലാ വായ്പാദാതാവായ സിഎസ്ബി ബാങ്ക് അറിയിച്ചു. ആക്‌സിസ് ബാങ്കിലെ എക്‌സിക്യൂട്ടിവ് ഡയറക്ടറും റീട്ടെയില്‍ ബാങ്കിംഗ് മേധാവിയുമായിരുന്ന പ്രളയ് മൊണ്ഡാല്‍ അടുത്തിടെ രാജിവെച്ചിരുന്നു. റീട്ടെയില്‍ ആസ്തികള്‍, റീട്ടെയില്‍ ബാധ്യതകള്‍, ബിസിനസ് ബാങ്കിംഗ്, ഉത്പ്പന്നങ്ങള്‍, സാങ്കേതികവിദ്യ എന്നിവയുള്‍പ്പടെ ഒന്നിലധികം ബിസിനസുകളിലും പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പടെ ബാങ്കിംഗില്‍ 30 വര്‍ഷത്തെ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്.

ആക്‌സിസ് ബാങ്കില്‍ ചേരുന്നതിനു മുമ്പ്, മൊണ്ഡാല്‍, യെസ് ബാങ്കിലെ റീട്ടെയില്‍ & ബിസിനസ് ബാങ്കിംഗ് മേധാവിയായിരുന്നു. ഇതിനും മുമ്പ്, എച്ച്ഡിഎഫ്‌സി ബാങ്കില്‍ 12 വര്‍ഷത്തോളം അദ്ദേഹം ജോലി ചെയ്തിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, വിപ്രോ ഇന്‍ഫോടെക്, കോള്‍ഗേറ്റ് പാമോലൈവ് എന്നിവയിലും അദ്ദേഹം ജോലി ചെയ്തിരുന്നു. ഖരഗ്പൂരിലെ ഐഐടി ബിരുദധാരിയാണ് മൊണ്ഡല്‍. കൂടാതെ, കൊല്‍ക്കത്ത ഐഐഎമ്മിലെ മാനേജ്‌മെന്റ് ബിരുദവും അദ്ദേഹത്തിനുണ്ട്. 'മൊണ്ഡലിന്റെ വിപുലമായ ബാങ്കിംഗ് പശ്ചാത്തലവും നേതൃത്വ പരിചയവും ട്രാക്ക് റെക്കോര്‍ഡും ബാങ്ക് ബോര്‍ഡിന് ബോധ്യപ്പെട്ടു.

ചൈന വൻ നിക്ഷേപം നടത്തിയിരിക്കുന്നത് ഈ ഇന്ത്യൻ കമ്പനികളിൽ; ഇനി സ്ഥിതി എന്ത്?ചൈന വൻ നിക്ഷേപം നടത്തിയിരിക്കുന്നത് ഈ ഇന്ത്യൻ കമ്പനികളിൽ; ഇനി സ്ഥിതി എന്ത്?

സിഎസ്ബി ബാങ്കില്‍ ചേരാനൊരുങ്ങി ആക്‌സിസ് ബാങ്കിന്റെ പ്രളയ് മൊണ്ഡല്‍

ഉപഭോക്തൃ അനുഭവവും സിഎസ്ബിയിലെ ബ്രാന്‍ഡ് വാഗ്ദാനവും പുനര്‍നിര്‍വചിക്കുന്നതിലും അദ്ദേഹത്തിന് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. ഓര്‍ഗനൈസേഷന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക്, പ്രത്യേകിച്ച് റീട്ടെയില്‍, എസ്എംഇ വിഭാഗങ്ങളില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ യോജിച്ച വ്യക്തിയാണ് മൊണ്ഡല്‍,' സിഎസ്ബി ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. കേരള, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കാര്യമായ സാന്നിധ്യമുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്വകാര്യ ബാങ്കാണ് സിഎസ്ബി ബാങ്ക്.

വില്‍പ്പന സീസണ്‍ തുടങ്ങി; 5,000 ജീവനക്കാരെ നിയമിച്ച് മിന്ത്രവില്‍പ്പന സീസണ്‍ തുടങ്ങി; 5,000 ജീവനക്കാരെ നിയമിച്ച് മിന്ത്ര

2020 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം, 1.5 ദശലക്ഷം ഉപഭോക്താക്കളിലേക്ക് ബാങ്ക് നിരവധി ഉത്പ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. 'മൊണ്ഡലിനെ പ്രസിഡന്റായി (റീട്ടെയില്‍, എസ്എംഇ, ഓപ്പറേഷന്‍സ്, ഐടി) നിയമിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. കൂടാതെ ബാങ്കില്‍ അദ്ദേഹത്തിന് ഒരു പ്രധാന നേതൃപാടവം പുലര്‍ത്താന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു,' സിഎസ്ബി ബാങ്ക് സിഇഒ വി ആര്‍ രാജേന്ദ്രന്‍ പറഞ്ഞു. സിഎസ്ബി ബാങ്കിനായി ഏറ്റവും മികച്ച വ്യക്തിയെയാണ് തിരഞ്ഞെടുത്തതെന്നും, വരും വര്‍ഷങ്ങളില്‍ ആരോഗ്യപരമായ ബിസിനസ് വളര്‍ച്ച ബാങ്ക് കൈവരിക്കുമെന്ന് പ്രതീക്ഷയുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary

axis banks pralay mondal set to join catholic syrian bank | സിഎസ്ബി ബാങ്കില്‍ ചേരാനൊരുങ്ങി ആക്‌സിസ് ബാങ്കിന്റെ പ്രളയ് മൊണ്ഡല്‍

axis banks pralay mondal set to join catholic syrian bank
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X