കൊറോണ പ്രതിസന്ധിയില്‍ കൈത്താങ്ങായി അസിം പ്രേംജി ഫൗണ്ടേഷനും; സമാഹരിച്ചത് 1,125 കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക സഹായവുമായി വിപ്രോയിലെ അസിം പ്രേംജി ഫൗണ്ടേഷന്‍. 1,125 കോടി രൂപയാണ് ഫൗണ്ടേഷന്‍ ഇതിനോടകം സമാഹരിച്ചിരിക്കുന്നത്. വിപ്രോ ലിമിറ്റഡ്, വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡ്, അസിം പ്രേജി ഫൗണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് 1,125 കോടി രൂപ സമാഹരിച്ചത്. ഇതില്‍ വിപ്രോ ലിമിറ്റഡ് 100 കോടി രൂപയും വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡ് 25 കോടി രൂപയും അസം പ്രേംജി ഫൗണ്ടേഷന്‍ 1000 കോടി രൂപയുമാണ് സംഭാവന നല്‍കിയത്. വിപ്രോയുടെ വാര്‍ഷിക സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയും അസിം പ്രേംജി ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പുറമേയുമാണ് ഈ തുക നീക്കി വെച്ചിരിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിലായ ആളുകള്‍ക്കും ഈ തുക സഹായകമാകും. പ്രത്യേകിച്ചും സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്. ഇതില്‍ കോവിഡ് 19 ബാധിച്ച് ചികിത്സ തേടിയവരും ഉള്‍പ്പെടുന്നു. ഈ ഫണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കുകയും അസിം പ്രേംജി ഫൗണ്ടേഷന്റെ 1600ഓളം പേരടങ്ങുന്ന സംഘം നടപ്പിലാക്കുകയും ചെയ്യും. രാജ്യത്തുടനീളം സ്വാധീനമുള്ള 350ഓളം സിവില്‍ സൊസൈറ്റി പങ്കാളികളുമായി ചേര്‍ന്നായിരിക്കും പ്രവര്‍ത്തനമെന്നും വിപ്രോ കൂട്ടിച്ചേര്‍ത്തു.

 

ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ആദായനികുതി നിയമത്തിലെ അഞ്ച് പ്രധാന മാറ്റങ്ങള്‍ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ആദായനികുതി നിയമത്തിലെ അഞ്ച് പ്രധാന മാറ്റങ്ങള്‍

കൊറോണ പ്രതിസന്ധിയില്‍ കൈത്താങ്ങായി അസിം പ്രേംജി ഫൗണ്ടേഷനും; സമാഹരിച്ചത് 1,125 കോടി രൂപ

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ വിപ്രോയ്ക്ക് പുറമേ നിരവധി കോര്‍പ്പറേറ്റ് കമ്പനികള്‍ സഹായ വാഗ്ദാനവുമായി നേരത്തെ രംഗത്തെത്തിയിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ അനുബന്ധ സ്ഥാപനമായ ടാറ്റാ സണ്‍സ്, 1000 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ടാറ്റ ട്രസ്റ്റുകള്‍ വാഗ്ദാനം ചെയ്ത 500 കോടിയിലധികം രൂപയുടെ പുറമേയാണ് ഈ തുക. കോവിഡ് 19ന്റെ വ്യാപനം നിയന്ത്രിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുമ്പോള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും മുന്നോട്ട് വരുന്നത് അഭിനന്ദനാര്‍ഹമാണ്.

മുംബൈ ആസ്ഥാനമായുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയും സഹായ വാഗ്ദാനവുമായി കഴിഞ്ഞ ആഴ്ച രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഫാക്ടറികളില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിക്കുന്നതായി മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇതിന് പുറമേ പകര്‍ച്ചവ്യാധിയെ നേരിടാന്‍ വേദാന്ത റിസോഴ്‌സസ് ലിമിറ്റഡ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ നേരത്തെ 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ സൈക്കിള്‍സ് 100 കോടി രൂപ സമാഹരിച്ചു.

English summary

കൊറോണ പ്രതിസന്ധിയില്‍ കൈത്താങ്ങായി അസിം പ്രേംജി ഫൗണ്ടേഷനും; സമാഹരിച്ചത് 1,125 കോടി രൂപ | azim premji foundation raised 1125 crore for coronavirus crisis

azim premji foundation raised 1125 crore for coronavirus crisis
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X