ബാങ്കിംഗ് ഓഹരികളില്‍ ആവേശക്കുതിപ്പ്; സെന്‍സെക്‌സില്‍ 1,017 പോയിന്റ് നേട്ടം; നിഫ്റ്റി 17,000-ന് മുകളില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴ് ദിവസത്തെ തിരിച്ചടികള്‍ക്ക് ശേഷം വിപണിയില്‍ ആവേശക്കുതിപ്പ്. റിസര്‍വ് ബാങ്ക് നാലാം തവണയും പലിശ നിരക്ക് വര്‍ധിപ്പിച്ചെങ്കിലും ഓഹരികളൊന്നടങ്കം മുന്നേറുകയായിരുന്നു. ബാങ്കിംഗ് ഓഹരികളുടെ ശക്തമായ പ്രകടനം നിഫ്റ്റി സൂചികയെ വീണ്ടും 17,000 നിലാവരത്തിന് മുകളിലേക്കെത്തിച്ചു. ഒടുവില്‍ നിഫ്റ്റി 276 പോയിന്റ് നേട്ടത്തോടെ 17,094-ലും സെന്‍സെക്‌സ് 1,017 പോയിന്റ് കുതിച്ചുയര്‍ന്ന് 57,427-ലും ക്ലോസ് ചെയ്തു.

നിഫ്റ്റി സൂചിക

വെള്ളിയാഴ്ച രാവിലെ നേരിയ നഷ്ടത്തോടെയായിരുന്നു നിഫ്റ്റി സൂചികയിലെ വ്യാപാരം പുനരാരംഭിച്ചത്. തുടര്‍ന്ന് ഓപ്പണിങ് ഘടത്തില്‍ 16,747-ലേക്ക് വീണ സൂചിക ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. പിന്നീട് റിസര്‍വ് ബാങ്കിന്റം പണനയ യോഗം സംബന്ധിച്ച വാര്‍ത്താസമ്മേളനം വരെ കടുത്ത ചാഞ്ചാട്ടം അനുഭവപ്പെട്ടു.

എന്നാല്‍ വിപണി പ്രതീക്ഷിച്ച നിരക്കിലുള്ള വര്‍ധന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചതോടെ സൂചികയില്‍ കുതിപ്പ് തുടങ്ങുകയായിരുന്നു. 17,000 നിലവാരം കുറച്ചു നേരം പ്രതിരോധം തീര്‍ത്തെങ്കിലും വിട്ടുകൊടുക്കാന്‍ ബുള്ളുകള്‍ തയ്യാറാകാതെ വന്നതോടെ സൂചിക വീണ്ടും മുന്നേറുകയായിരുന്നു. 17,187-ലാണ് ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയത്.

ആര്‍ബിഐ എംപിസി യോഗം

ആര്‍ബിഐ എംപിസി യോഗം

ഇന്നു പൂര്‍ത്തിയായ റിസര്‍വ് ബാങ്കിന്റെ എംപിസി യോഗത്തില്‍ തുടര്‍ച്ചയായ നാലാം തവണയും റിപ്പോ റേറ്റുകള്‍ വര്‍ധിപ്പിച്ചു. 50 ബിപിഎസ് വര്‍ധന പ്രഖ്യാപിച്ചതോടെ റിപ്പോ നിരക്ക് 5.90 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഇതോടെ 2019 ഏപ്രിലിന് ശേഷമുള്ള റിപ്പോ റേറ്റിന്റെ ഉയര്‍ന്ന നിലവാരണിത്. റിപ്പോ റേറ്റ് 0.5% ഉയര്‍ത്തിയതോടെ എസ്ഡിഎഫ് റേറ്റ് 5.65 ശതമാനത്തിലേക്കും വര്‍ധിച്ചു.

സമാനമായി എംഎസ്എഫ്, ബാങ്ക് റേറ്റ് എന്നിവ 6.15 ശതമാനത്തിലേക്ക് ഉയര്‍ന്നു. പ്രതികൂല ആഗോള സാഹചര്യത്തിനിടയിലും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഉത്പതിഷ്ണുത നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

വെള്ളിയാഴ്ച വ്യാപാരം ചെയ്യപ്പെട്ട ആകെ 2,176 ഓഹരികളില്‍ 1,410 എണ്ണവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാക്കിയുള്ളവയില്‍ 425 ഓഹരികള്‍ മാത്രമാണ് നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതിനെ തുടര്‍ന്ന് മുന്നേറ്റവും ഇടിവും രേഖപ്പെടുത്തിയ ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 2.74 ആയി ഉയര്‍ന്നു. ഇന്നലെ എഡി റേഷ്യോ 1.37 നിലവാരത്തിലായിരുന്നു. ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) സൂചികയില്‍ 6 ശതമാനം ഇടിഞ്ഞ് 20.10 നിലവാരത്തിലേക്കെത്തി.

നിഫ്റ്റി ബാങ്ക്

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും ഇന്ന് നേട്ടം കരസ്ഥമാക്കിയാണ് വ്യാപാരം അവസാനിപ്പിച്ചത്. 3% നേട്ടം കൈവരിച്ച പിഎസ്‌യു സൂചിക ഏറ്റവും കൂടുതല്‍ മുന്നേറ്റം കാഴ്ചവെച്ചു. നിഫ്റ്റി ബാങ്ക്, ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍, പ്രൈവറ്റ് ബാങ്ക് സൂചികകളും 2 ശതമാനത്തിലധികം നേട്ടം കുറിച്ചു. സമാനമായി ഇന്നത്തെ വ്യാപാരത്തിനിടെ 84 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലും 44 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

Also Read: തികച്ചും ഫണ്ടമെന്റല്‍! ഉത്സവ സീസണിലെ കച്ചവടം മുതലാക്കുന്ന 7 ഓഹരികള്‍; ഇരട്ടയക്ക ലാഭം നേടാംAlso Read: തികച്ചും ഫണ്ടമെന്റല്‍! ഉത്സവ സീസണിലെ കച്ചവടം മുതലാക്കുന്ന 7 ഓഹരികള്‍; ഇരട്ടയക്ക ലാഭം നേടാം

നിഫ്റ്റി-50 സൂചിക

അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളില്‍ 41 എണ്ണവും നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച കൂടുതല്‍ നേട്ടവും നഷ്ടവും രേഖപ്പെടുത്തിയ 5 ഓഹരികള്‍ വീതം താഴെ ചേര്‍ക്കുന്നു.

നേട്ടം-: ഹിന്‍ഡാല്‍കോ 5.58 %, ഭാരതി എയര്‍ടെല്‍ 4.57 %, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 4.01 %, ബാജാജ് ഫൈനാന്‍സ് 3.31 %, ബജാജ് ഫിന്‍സേര്‍വ് 3.25 %.

നഷ്ടം-: അദാനി എന്റര്‍പ്രൈസസ് -0.88 %, ഡോ. റെഡ്ഡീസ് -0.82 %, സിപ്ല -0.52 %, കോള്‍ ഇന്ത്യ -0.49 %, അപ്പോളോ ഹോസ്പിറ്റല്‍സ് -0.40 %.

English summary

Banking Stocks Rallies After RBI Meet Lifts Sensex 1000 Points Nifty Reclaims 17000 | ബാങ്കിംഗ് ഓഹരികളില്‍ ആവേശക്കുതിപ്പ്; സെന്‍സെക്‌സില്‍ 1,017 പോയിന്റ് നേട്ടം

Banking Stocks Rallies After RBI Meet Lifts Sensex 1000 Points Nifty Reclaims 17000
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X