ഭാരത് ബോണ്ട് ഇടിഎഫ്; നിങ്ങൾ ഇനിയും സബ്‌സ്‌ക്രൈബ് ചെയ്‌തില്ലേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: ഭാരത് ബോണ്ട് ഇടിഎഫ് സബ്‌സ്‌ക്രിപ്‌ഷൻ ഡിസംബർ 20-ന് അവസാനിക്കും. ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ബോണ്ടായ ഭാരത് ബോണ്ട് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ ശേഷം ഡിസംബർ 12-ന് ആണ് സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചത്. ഇത് ഇന്ത്യൻ റീട്ടെയിൽ നിക്ഷേപകർക്ക് ബോണ്ട് വിപണിയിൽ ചെറിയ അളവിൽ നിക്ഷേപിക്കാനുള്ള അവസരമൊരുക്കും.

 

കേന്ദ്ര സർക്കാരിന് വേണ്ടി ഏഡൽവെയ്‌സ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പദ്ധതി നടത്തുന്നത്. 2023 ഏപ്രിൽ മാസത്തിൽ കാലാവധി പൂർത്തിയാക്കുന്ന മൂന്ന് വർഷത്തേക്കുള്ള പ്ലാനും 2030 ഏപ്രിലിൽ കാലാവധി പൂർത്തിയാക്കുന്ന 10 വർഷത്തേക്കുള്ള പ്ലാനുമാണ് ഇപ്പോൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ കഴിയുക. ഈ രണ്ട് പദ്ധതികളിൽ നിന്നും ഏകദേശം 15,000 കോടി രൂപവരെ സമാഹരിക്കാനാണ് കേന്ദ്ര സർക്കാറിന്റെ നീക്കം. ഡീമാറ്റ് അക്കൗണ്ട് ഉള്ള ആർക്കും ഇടിഫിൽ നിക്ഷേപം നടത്താവുന്നതാണ്.

 
ഭാരത് ബോണ്ട് ഇടിഎഫ്; നിങ്ങൾ ഇനിയും സബ്‌സ്‌ക്രൈബ് ചെയ്‌തില്ലേ?

<strong>എസ്ബിഐ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മുന്നറിയിപ്പ്; അക്കൌണ്ടിലുള്ള കാശു പോകാതെ സൂക്ഷിക്കുക</strong>എസ്ബിഐ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മുന്നറിയിപ്പ്; അക്കൌണ്ടിലുള്ള കാശു പോകാതെ സൂക്ഷിക്കുക

ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവർക്ക് നിക്ഷേപിക്കാൻ ഭാരത് ബോണ്ട് ഫണ്ട് ഓഫ് ഫണ്ട്‌സ് എന്ന രീതിയുമുണ്ട്. റീട്ടെയിൽ നിക്ഷേപകർക്ക് ഇടിഎഫിൽ കുറഞ്ഞത് 1000 രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. ഈ ബോണ്ടുകൾ നിങ്ങൾക്ക് സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ വാങ്ങാനും വിൽക്കാനും കഴിയും. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ നിക്ഷേപവും ആദായവും തിരികെ ലഭിക്കും. ഡിസംബർ 4-നാണ് കേന്ദ്രസർക്കാർ ഇന്ത്യയിലെ ആദ്യ ബോണ്ട് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) അവതരിപ്പിച്ചത്.

Read more about: etf ഇടിഎഫ്
English summary

ഭാരത് ബോണ്ട് ഇടിഎഫ്; നിങ്ങൾ ഇനിയും സബ്‌സ്‌ക്രൈബ് ചെയ്‌തില്ലേ?

Bharat Bond ETF Subscription closes on December 20
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X