പേടിഎമ്മിന്റെ സിഇഒയായി ഭാവേഷ് ഗുപ്തയെ നിയമിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: പ്രമുഖ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഭാവേഷ് ഗുപ്തയെ നിയമിച്ചു. കഴിഞ്ഞ ആഴ്ച കമ്പനിയുടെ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് വെൽത്ത് മാനേജ്മെൻറ് വിഭാഗമായ പേടിഎം മണിയുടെ പുതിയ സിഇഒ ആയി വരുൺ ശ്രീധറിനെയും കമ്പനി നിയമിച്ചിരുന്നു.

 

കമ്പനിയുടെ കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്നതിനും പേടിഎമ്മിന്റെ വായ്‌പ സേവനങ്ങൾ വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഭാവേഷ് ഗുപ്തയുടെ നിയമനം ഉപകാരപ്പെടുമെന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പേടിഎം, മറ്റ് ബാങ്കുകളുടേയും ബാങ്കിംഗ് ഇതരം ധനകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുമായി നവീന പദ്ധതികൾ കൊണ്ടുവരുമെന്നും, ഇത്തരം സംരഭങ്ങളുടെ ലളിതവൽക്കരണം നവീകരണം തുടങ്ങിയവയ്‌ക്കാമായി ഊന്നൽ നൽകുമെന്നും കമ്പനി അറിയിച്ചു.

 പേടിഎമ്മിന്റെ സിഇഒയായി ഭാവേഷ് ഗുപ്തയെ നിയമിച്ചു

നേരത്തെ ജി‌ഇ ക്യാപിറ്റൽ ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ക്ലിക്സ് ക്യാപിറ്റലിന്റെ സ്ഥാപക അംഗമായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ഭാവേഷ് ഗുപ്ത പ്രവർത്തിച്ചിട്ടുണ്ട്. അതിനുമുമ്പ് ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്കിലെ സ്ഥാപക അംഗവും എസ് ‌എം‌ ഇ, ബിസിനസ് ബാങ്കിംഗ് മേധാവിയുമായിരുന്നു അദ്ദേഹം. ഒരു ദശകത്തിലേറെ ഐ‌സി‌ഐ‌സി‌ഐ റീട്ടെയിൽ ബാങ്കിങ് വിഭാഗത്തിലും ഭാവേഷ് ഗുപ്ത പ്രവർത്തിച്ചിട്ടുണ്ട്. പേടിഎമ്മിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിതനായതോടെ ഗുപ്ത ഇനി പേടിഎം പ്രസിഡന്റ് അമിത് നയ്യാർക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യും.

മ്യൂച്വൽ ഫണ്ടുകൾ, എൻ‌പി‌എസ്, ഗോൾഡ് സേവനങ്ങൾ എന്നിവയ്‌ക്കു പുറമെ ഇക്വിറ്റി ബ്രോക്കറേജിന്റെ സമാരംഭത്തിനും വികസനത്തിനുമായിരിക്കും വരുൺ ശ്രീധർ നേതൃത്വം നൽകുക. ഇന്ത്യയിലെയും വിദേശത്തെയും ചില മുൻനിര റീട്ടെയിൽ ബാങ്കുകളുടെ ഡിജിറ്റൽ പരിവർത്തന യാത്രയ്ക്ക് വരുൺ നേതൃത്വം നൽകിയിട്ടുണ്ട്. ഫിൻ‌ഷെൽ‌ ഇന്ത്യയുടെ സി‌ഇ‌ഒ ആയും വരുൺ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബി‌എൻ‌പി പാരിബയ്‌ക്കൊപ്പവും വരുൺ ശ്രീധർ എട്ട് വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്.

English summary

Bhavesh Gupta has been appointed CEO of Paytm | പേടിഎമ്മിന്റെ സിഇഒയായി ഭാവേഷ് ഗുപ്തയെ നിയമിച്ചു

Bhavesh Gupta has been appointed CEO of Paytm
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X