സാംസങ് ഫോണുകൾക്ക് ഇന്ത്യയിൽ വൻ വിലക്കുറവ്; പുതിയ വിലകൾ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗാലക്‌സി എം സീരീസിലെ ഏറ്റവും വിലകുറഞ്ഞ രണ്ട് സ്മാർട്ട്‌ഫോണുകളായ ഗാലക്‌സി എം 01, ഗാലക്‌സി എം 11 എന്നിവയുടെ വില സാംസങ് കുറച്ചു. ഇപ്പോൾ ഗാലക്‌സി എം 01ന്റെ ആരംഭ വില 8000 രൂപയിൽ താഴെയാണ്. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി എം 01 വേരിയന്റിന് ഇപ്പോൾ 8,399 രൂപയിൽ നിന്ന് 7,999 രൂപയായി വില കുറഞ്ഞു.

 

പിഎല്‍ഐ പദ്ധതി ഇന്ത്യയെ ആഗോള ഇലക്ട്രോണിക്‌സ് ഉല്‍പാദനത്തിന്റെ ഹബ്ബ് ആക്കി മാറ്റും: കേന്ദ്രമന്ത്രിപിഎല്‍ഐ പദ്ധതി ഇന്ത്യയെ ആഗോള ഇലക്ട്രോണിക്‌സ് ഉല്‍പാദനത്തിന്റെ ഹബ്ബ് ആക്കി മാറ്റും: കേന്ദ്രമന്ത്രി

സാംസങ് ഫോണുകൾക്ക് ഇന്ത്യയിൽ വൻ വിലക്കുറവ്; പുതിയ വിലകൾ അറിയാം

3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിനായുള്ള സാംസങ് ഗാലക്‌സി എം 11 ന്റെ വില നേരത്തത്തെ 11,499 രൂപയിൽ നിന്ന് 10,999 രൂപയായി കുറഞ്ഞു. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന്, 12,999 ൽ നിന്ന് 11,999 രൂപയാണ് വില. രണ്ട് സ്മാർട്ട്‌ഫോണുകളുടെയും പുതുക്കിയ വിലകൾ സാംസങ്ങിന്റെ ഔദ്യോഗിക ഇ-സ്റ്റോറിലും ആമസോൺ ഇന്ത്യയിലും കാണാം.

 

സാംസങ് ഗാലക്‌സി എം 01, ഗാലക്‌സി എം 11 എന്നിവ ജൂൺ മാസത്തിൽ സാംസങ് പുറത്തിറക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് ഈ സ്മാർട്ട്ഫോണിന്റെ വിലക്കുറയ്ക്കുന്നത്. ജൂൺ മാസത്തിലാണ് സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിയത്. 5.7 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എം 01നുള്ളത്.

ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾക്ക് ഇടിവ്; സാംസങിന് വമ്പൻ മടങ്ങി വരവ്ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾക്ക് ഇടിവ്; സാംസങിന് വമ്പൻ മടങ്ങി വരവ്

English summary

Big discounts on Samsung phones in India; Know the new prices | സാംസങ് ഫോണുകൾക്ക് ഇന്ത്യയിൽ വൻ വിലക്കുറവ്; പുതിയ വിലകൾ അറിയാം

Samsung has slashed the prices of two of the most affordable smartphones in the Galaxy M series. Read in malayalam.
Story first published: Saturday, October 3, 2020, 12:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X