ട്രംപിനെതിരെ വിമർശനവുമായി ബിൽ ഗേറ്റ്സ്; ഇത് അപകടകരം, പകരം വയ്ക്കാനാകില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള അമേരിക്കള്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ലോകത്തെ രണ്ടാമത്തെ കോടീശ്വരനും മൈക്രോസോഫ്ട് സ്ഥാപകനുമായ ബിൽ ഗേറ്റ്സ് രംഗത്ത്. ട്രംപിന്റെ ഈ നീക്കം അപകടകരമാണെന്നും ലോകാരോഗ്യ സംഘടനയെ ലോകത്തിന് ഏറ്റവുമധികം ആവശ്യമുള്ള സമയമാണിതെന്നും ബില്‍ ഗേറ്റ്‌സ് പ്രതികരിച്ചു.

 

ജെഫ് ബെസോസ് വെറും ഒരു ദിവസത്തെ കോടീശ്വരൻ!!! യഥാ‍ർത്ഥ കോടീശ്വരൻ ബിൽ ​ഗേറ്റ്സ് തന്നെജെഫ് ബെസോസ് വെറും ഒരു ദിവസത്തെ കോടീശ്വരൻ!!! യഥാ‍ർത്ഥ കോടീശ്വരൻ ബിൽ ​ഗേറ്റ്സ് തന്നെ

പകരം വയ്ക്കാനാകില്ല

പകരം വയ്ക്കാനാകില്ല

ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനം കൊവിഡ് 19ന്റെ വ്യാപനത്തെ മന്ദഗതിയിലാക്കുമെന്നും. അവരുടെ പ്രവർത്തനം തടസ്സപ്പെട്ടാൽ മറ്റൊരു സംഘടനയ്ക്ക് ഇതിന് പകരമാകാൻ സാധിക്കില്ലെന്നും ലോകത്തിന് എന്നത്തേക്കാളും ഇപ്പോൾ ലോകാരോഗ്യ സംഘടന ആവശ്യമാണെന്നും ബിൽ ഗേറ്റ്സ് ട്വിറ്ററിൽ കുറിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് ട്രംപിനെതിരെ ഇക്കാര്യത്തിൽ വിമർശനങ്ങളുയരുന്നുണ്ട്. ഡെമോക്രാറ്റിക് പ്രതിനിധികളും ഈ നീക്കത്തെ വിമർശിച്ചു.

ബിൽ ഗേറ്റ്സിന്റെ ട്വീറ്റ്

ബിൽ ഗേറ്റ്സിന്റെ ട്വീറ്റ്

ട്വീറ്റിൽ ട്രംപിന്റെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും യുഎസിന്റെ 400-500 മില്യൺ ഡോളർ സംഭാവന നിർത്തുമെന്ന് യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ബിൽ ഗേറ്റ്സ് ഈ ട്വീറ്റ് ചെയ്തത്. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യസംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്ന കാര്യം അറിയിച്ചത്.

ട്രംപിന്റെ ആരോപണം

ട്രംപിന്റെ ആരോപണം

കൊറോണ വൈറസിന്റെ യഥാർത്ഥ വ്യാപ്തി മറച്ചുവെക്കാൻ സംഘടന ചൈനയെ അനുവദിച്ചുവെന്ന് അദ്ദേഹം ആരോപിച്ചുവെന്നാണ് ട്രംപിന്റെ ആരോപണം. ഇതോടെ അമേരിക്കയിൽ 600,000 ത്തിലധികം പേരെ രോഗം ബാധിക്കുകയും 26,000 അമേരിക്കക്കാരുടെ മരണത്തിന് കാരണമാകുകയും ചെയ്തുവെന്ന് ട്രംപ് പറഞ്ഞു. ലോകമെമ്പാടുമുള്ള 2 ദശലക്ഷം ആളുകളെയാണ് ഇപ്പോൾ വൈറസ് ബാധിച്ചിരിക്കുന്നത്.

വിമർശനങ്ങൾ

വിമർശനങ്ങൾ

യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് തന്നെ ഇതിനെരിതെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. പകർച്ചവ്യാധിയെ രാഷ്ട്രീയവൽക്കരിക്കാനുള്ള സമയമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വരാനിരിക്കുന്ന പകർച്ചവ്യാധിയെക്കുറിച്ച് ദീർഘകാലങ്ങൾക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്ന ബിൽ ഗേറ്റ്സ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ചാരിറ്റബിൾ ഫൌണ്ടേഷൻ വഴി കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെ 100 മില്യൺ ഡോളർ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

English summary

Bill Gates slammed Trump for halting the $400 million in US funding for the WHO | ട്രംപിനെതിരെ വിമർശനവുമായി ബിൽ ഗേറ്റ്സ്; ഇത് അപകടകരം, പകരം വയ്ക്കാനാകില്ല

Bill Gates, the world's second billionaire and Microsoft founder, has been criticized by US President Donald Trump over his decision to suspend funding for the World Health Organization. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X