തകര്‍ന്ന് തരിപ്പണമായി ക്രിപ്‌റ്റോ വിപണി; ഇപ്പോള്‍ നിക്ഷേപിക്കുന്നത് അപകടമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഇതിപ്പോ എന്താ സംഭവിച്ചേ?', ക്രിപ്‌റ്റോ കറന്‍സി ലോകത്ത് കാലെടുത്ത് വെച്ച നിക്ഷേപകര്‍ ഒരല്‍പ്പം പകച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 'ചോരപ്പുഴയാണ്' ക്രിപ്‌റ്റോ വിപണിയില്‍ കണ്ടത്. ബിറ്റ്‌കോയിന്‍, എഥീറിയം, ഡോഗികോയിന്‍ (ഡോജ്) തുടങ്ങിയ പ്രമുഖരെല്ലാം കടപുഴകി. ബുധനാഴ്ച്ച വൈകീട്ട്, കൃത്യമായി പറഞ്ഞാല്‍ സമയം ആറരയ്ക്ക് 28.5 ലക്ഷം രൂപയിലേക്കാണ് ബിറ്റ്‌കോയിന്റെ മൂല്യം ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച്ച 40 ലക്ഷം രൂപ നിലവാരത്തിലായിരുന്നു ബിറ്റ്‌കോയിന്റെ നില്‍പ്പ്.

 

വൻ വീഴ്ച

ബാക്കിയുള്ളവരുടെ ചിത്രവും വ്യത്യസ്തമല്ല. എഥീറിയം 1.8 ലക്ഷം രൂപയിലേക്കും ഡോഗികോയിന്‍ 21 രൂപയിലേക്കും നിലംപതിച്ചു. ക്രിപ്‌റ്റോ ലോകത്തെ ഏറ്റവും പുതിയ അംഗമായ ചൈനീസ് ഷിബാ കോയിനിലും വന്‍തകര്‍ച്ചയാണ് കണ്ടത്. 48 ശതമാനം ഇടിവോടെ 0.000710 രൂപയിലേക്ക് ചൈനീസ് കോയിന്‍ കൂപ്പുകുത്തി. ഇന്നലത്തെ ഭീകരത വ്യാഴാഴ്ച്ചയില്ലെങ്കിലും ക്രിപ്‌റ്റോ ലോകം ഇപ്പോഴും കനത്ത നഷ്ടത്തില്‍ തുഴയെറിയുകയാണ്.

കാരണം?

വീഴ്ചയ്ക്ക് കാരണം?

ബുധനാഴ്ച്ച എല്ലാ ക്രിപ്‌റ്റോ ഇടപാടുകളും ചൈന വിലക്കിയതിന് പിന്നാലെയാണ് ക്രിപ്‌റ്റോ വിപണി ചീട്ടുകൊട്ടാരം പോലെ വീണത്. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളോട് ക്രിപ്‌റ്റോ സേവനങ്ങള്‍ നിര്‍ത്തണമെന്ന് ചൈന ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ബിറ്റ്‌കോയിന്‍ മൂന്നര മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചു. ശരിയാണ്, 62,000 ഡോളര്‍ നിലവാരം തൊട്ട ബിറ്റ്‌കോയിന്റെ 40 ശതമാനം തകര്‍ച്ച നാടകീയമായി തോന്നാം.

തിരുത്തൽ

എന്നാല്‍ ചാഞ്ചാട്ടങ്ങള്‍ തുടര്‍ക്കഥയാവുന്ന ക്രിപ്‌റ്റോ വിപണിയില്‍ ഇതു സാധാരണമാണെന്ന് പറയുന്നു രാജ്യാന്തര ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ സെബ്‌പേയുടെ സഹ സിഇഓ അവിനാഷ് ശേഖര്‍.

വന്‍കുതിപ്പിന് ശേഷം വിപണിയില്‍ തിരുത്തല്‍ സംഭവിക്കുന്നത് പതിവാണ്. ഹ്രസ്വകാലത്തേക്ക് നിക്ഷേപം നടത്തുന്നവര്‍ വ്യാപകമായി ലാഭമെടുപ്പ് നടത്തുമ്പോഴാണ് വിപണി താഴോട്ടു പോകാറ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തിയിട്ടുള്ളവര്‍ക്ക് പോര്‍ട്ട്‌ഫോളിയോ വിപുലപ്പെടുത്താനുള്ള സുവര്‍ണാവസരമാണ് ഇതെന്ന് ശേഖര്‍ അഭിപ്രായപ്പെടുന്നു.

പഠിക്കണം

40,000 ഡോളറെന്ന ബിറ്റ്‌കോയിന്റെ പിന്തുണനിലയാണ് ഇപ്പോള്‍ പരീക്ഷിക്കപ്പെടുന്നത്. എന്തായാലും കേവലം ട്വീറ്റുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ക്രിപ്‌റ്റോ കോയിനുകള്‍ ചലിക്കുന്നതെന്ന വാദം തെറ്റാണ്. ബിറ്റ്‌കോയിന്‍, എഥീറിയം പോലുള്ള ക്രിപ്‌റ്റോ കോയിനുകളുടെ ആസ്തി വിലയിരുത്തിയാല്‍ ഇക്കാര്യം മനസിലാകും. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുന്‍പ് കമ്പനിയെ കുറിച്ച് പഠിക്കുന്നതുപോലെ ക്രിപ്‌റ്റോ കോയിനുകളെ കുറിച്ചും നിക്ഷേപകര്‍ ചെറിയ പഠനം നടത്തണം. റുപ്പീ കോസ്റ്റ് ആവറേജിങ്, എസ്‌ഐപി തുടങ്ങിയ നിക്ഷേപ തന്ത്രങ്ങള്‍ പിന്തുടര്‍ന്നാല്‍ വലിയ ചാഞ്ചാട്ടങ്ങളൊന്നും നിക്ഷേപകരെ സാരമായി ബാധിക്കില്ലെന്ന് സെബ്‌പേ സിഇഓ അറിയിച്ചു.

വാങ്ങാമോ?

നേരത്തെ, ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സ്വീകരിക്കില്ലെന്ന ടെസ്‌ല കമ്പനി അപ്രതീക്ഷിതമായി പ്രഖ്യാപിച്ചിരുന്നു. ബിറ്റ്‌കോയിന്റെ വീഴ്ചയ്ക്ക് തുടക്കമായതും ഇവിടെ നിന്നുതന്നെ. ഈ അവസരത്തില്‍ പലര്‍ക്കും ഒരു സംശയമുണ്ട്, ബിറ്റ്‌കോയിനില്‍ ഇപ്പോള്‍ നിക്ഷേപം നടത്താമോ? ഓഹരി വിപണി പോലെ ക്രിപ്‌റ്റോ വിപണി പ്രവചിക്കുക അസാധ്യമാണ്. വന്‍ ചാഞ്ചാട്ടം തന്നെ ഇതിന് കാരണം. ക്രിപ്‌റ്റോ കറന്‍സി അപകടസാധ്യത കൂടിയ ആസ്തിയായാണ് സാമ്പത്തിക ലോകം വിലയിരുത്തുന്നതും. അതുകൊണ്ട് അടിയന്തരാവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചതോ നിര്‍ണായകമായ സമ്പാദ്യമോ ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കരുതെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Read more about: cryptocurrency bitcoin
English summary

Bitcoin, Doge, Ethereum Coins Face Huge Fall; Should You Invest In Cryptocurrency Now? Explained

Bitcoin, Doge, Ethereum Coins Face Huge Fall; Should You Invest In Cryptocurrency Now? Read in Malayalam.
Story first published: Thursday, May 20, 2021, 14:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X