1800 കോടി രൂപയുടെ ബിറ്റ് കോയിന്‍ കൈവശം; ഉടമ പാസ്‌വേഡ് മറന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഷിങ്ടണ്‍: കുത്തനെ ഉയരുകയാണ് ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യം. ഒരു ബിറ്റ് കോയിന് 35000ത്തിലധികം ഡോളര്‍ വിലയുണ്ട്. മാസങ്ങള്‍ക്കിടെയാണ് മൂല്യം കുതിച്ചുകയറിയത്. ഒരു ബിറ്റ് കോയിന്‍ കൈവശമുള്ള വ്യക്തി ഇന്ന് ലക്ഷപ്രഭുവാണ്. എന്നാല്‍ 7002 ബിറ്റ്‌കോയിന്‍ കൈവശമുള്ള വ്യക്തി ദുഃഖിച്ചിരിക്കുന്നു. കാര്യം മറ്റൊന്നുമല്ല. ബിറ്റ് കോയിന്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ ലോക്കറിന്റെ പാസ്‌വേഡ് മറന്നുപോയി. 1800 കോടി രൂപയുടെ മൂല്യമുള്ള ബിറ്റ് കോയിന്‍ ആണ് ഇതോടെ നഷ്ടമായിരിക്കുന്നത്.

 
1800 കോടി രൂപയുടെ ബിറ്റ് കോയിന്‍ കൈവശം; ഉടമ പാസ്‌വേഡ് മറന്നു

ജര്‍മന്‍ പ്രോഗ്രാമറായ സ്റ്റീഫന്‍ തോമസ് ആണ് ഈ നിര്‍ഭാഗ്യവാന്‍. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നത്. കോടികളുടെ മൂല്യമുള്ള ബിറ്റ് കോയിന്‍ തോമസിന് നഷ്ടമായ കാര്യം ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2011ലാണ് തോമസിന് 7002 ബിറ്റ് കോയിനുകള്‍ ലഭിച്ചത്. അന്ന് വലിയ മൂല്യമില്ലായിരുന്നു. എന്നാല്‍ ഇന്ന് 1800 കോടി രൂപയുടെ മൂല്യമുണ്ട്.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

പാസ്‌വേഡ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ സഹായം തേടിയെങ്കിലും രക്ഷയില്ല. ക്രിപ്‌റ്റോകറന്‍സികള്‍ സൂക്ഷിക്കുന്ന ഒട്ടേറെ ഡിജിറ്റല്‍ ലോക്കറുകളുണ്ട്. അയണ്‍കീ എന്ന ഡിജിറ്റല്‍ ലോക്കറിലാണ് തോമസ് തന്റെ ബിറ്റ് കോയിന്‍ സൂക്ഷിച്ചിരുന്നത്. ഇതിന് പ്രത്യേക പാസ്‌വേഡുണ്ട്. പാസ്‌വേഡ് മറന്നാല്‍ 10 തവണ വരെ ശ്രമം നടത്താം. എട്ട് ശ്രമങ്ങള്‍ തോമസ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. എല്ലാം തെറ്റായിരുന്നു. വിദഗ്ധരുടെ സഹായത്തോടെ പാസ്‌വേഡ് കണ്ടെത്തി ടൈപ്പ് ചെയ്യാന്‍ ഇനി രണ്ട് അവസരങ്ങള്‍ മാത്രമാണുള്ളത്. എല്ലാം നഷ്ടപ്പെട്ട മട്ടിലുള്ള തോമസിന് ഇനി പ്രതീക്ഷയില്ല. 10 തവണ തെറ്റായ പാസ്‌വേഡ് നല്‍കിയാല്‍ അക്കൗണ്ട് ഇല്ലാതാകും. മറ്റൊരു അവസരം ഉണ്ടാകുകയുമില്ല.

English summary

Bitcoin password forgot: Man Loss cryptocurrency with value of Rs 1800 crore

Bitcoin password forgot: Man Loss cryptocurrency with value of Rs 1800 crore
Story first published: Wednesday, January 13, 2021, 21:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X