സിംഗപ്പൂർ ആസ്ഥാനമായുള്ള ബാങ്കിംഗ് സ്ഥാപനമായ ഡിബിഎസിന്റെ റിപ്പോർട്ട് അനുസരിച്ച് 2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ നിന്ന് രാജ്യത്തിന്റെ സാമ്പത്തിക വിപണി മികച്ച സുതാര്യതയാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ട് പ്രകാരം 2020 സാമ്പത്തിക വർഷത്തിലെ നവംബർ വരെയുള്ള ആദ്യ എട്ട് മാസങ്ങളിൽ ബജറ്റിനെ അപേക്ഷിച്ച് ധനക്കമ്മി 15 ശതമാനം ഉയർന്നിരുന്നു. എന്നിരുന്നാലും ചെലവ് മൊത്തത്തിൽ പദ്ധതികൾക്ക് അനുസൃതമാണ്.
ധനക്കമ്മി സ്ഥിതി അസാധാരണമല്ല, കാരണം ഒരു സാമ്പത്തിക വർഷത്തിന്റെ ആദ്യ 3 പാദങ്ങളിൽ ധനക്കമ്മി വഷളാകുകയും അവസാന പാദത്തിൽ മിതത്വം പാലിക്കുകയും ചെയ്യുന്നത് മുമ്പും നടന്നിട്ടുണ്ട്. ചെലവിലെ കുറവും ദീർഘകാല വരുമാനത്തിന്റെ വരവുമാണ് ഇതിന് കാരണമെന്ന് ഡിബിഎസ് സാമ്പത്തിക വിദഗ്ധൻ രാധിക റാവു പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ, അവസാന പാദത്തിലെ വരുമാനം വരാൻ സാധ്യതയില്ല.

സർക്കാരിന്റെ ചെലവ് വരുമാനത്തേക്കാൾ കൂടുതലാകുമ്പോഴാണ് ധനക്കമ്മി ഉണ്ടാകുന്നത്. വായ്പകളിൽ നിന്നുള്ള പണത്തെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായ നിലവിലെ സാഹചര്യത്തിൽ ആദായനികുതി നിരക്ക് കുറയ്ക്കാനും മറ്റ് ഉത്തേജന പാക്കേജുകൾ ഉണ്ടാകുമെന്ന പ്രതീക്ഷകൾക്കിടയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി 1 ന് തന്റെ രണ്ടാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കുക എന്നതാണ് മോദി സർക്കാരിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
