ബജറ്റ് 2020: ശമ്പളക്കാർക്ക് സന്തോഷ വാർത്ത, ആദായ നികുതി കുറച്ചു, അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശമ്പളക്കാർക്ക് ഗുണകരമായ ആദായ നികുതി പരിഷ്കരണവുമായി ധനമന്ത്രി. ആദായ നികുതി ഇളവുകളാണ് ഇത്തവണ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ വരെയുള്ള ശമ്പളത്തിന് നികുതിയില്ല. അഞ്ചു ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി 10 ശതമാനമാക്കി കുറച്ചു. മുമ്പ് 20 ശതമാനമായിരുന്നു നികുതി.

7.5 മുതല്‍ 10 ലക്ഷം വരെ 15 % ആണ് നികുതി. 10 മുതല്‍ 12.5 ലക്ഷംവരെ 20 ശതമാനവും 12.5 മുതല്‍ 15 വരെ 25 ശതമാനവുമാണ് നികുതി. 15 ലക്ഷത്തിന്ന് മുകളിലുള്ള വരുമാനത്തിന് നികുതി 30 ശതമാനമായി തുടരും. ഈ ആദായനികുതി നിരക്കുകൾ ഓപ്ഷണലാണ്. മുൻ ഇളവുകൾ വേണ്ടെന്നുവെച്ചാൽ മാത്രമേ പുതിയ സ്ലാബ് പ്രകാരം നികുതി ഇളവുകൾക്ക് അർഹത ലഭിക്കൂ. പുതിയ സ്ലാബിൽ വരുമാനത്തെ അടിസ്ഥാനമാക്കി മാത്രമാണ് നികുതി. മറ്റു നികുതിയിളവ് സ്കീമുകൾ പുതിയ സംവിധാനത്തിൽ ബാധകമല്ല.

ബജറ്റ് 2020: ശമ്പളക്കാർക്ക് സന്തോഷ വാർത്ത, ആദായ നികുതി കുറച്ചു, അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല
  • 0 - 2.5 ലക്ഷം - നികുതി ഒഴിവാക്കി
  • 2.5 ലക്ഷം -  5 ലക്ഷം - 5%
  • 5 ലക്ഷം - 7.5 ലക്ഷം - 10% (20% മുമ്പ്)
  • 7.5 ലക്ഷം - 10 ലക്ഷം - 15% (20% മുമ്പ്)
  • 10 ലക്ഷം - 12.5 ലക്ഷം വരെ - 20% (30% മുമ്പ്)
  • 12.5 ലക്ഷം - 15 ലക്ഷം - 25% (30% മുമ്പ്)
  • 15 ലക്ഷത്തിന് മുകളിലുള്ള നികുതി നിരക്കുകളിൽ മാറ്റമില്ല

2021-22 മൂല്യനിർണയ വർഷം അല്ലെങ്കിൽ 2020-21 സാമ്പത്തിക വർഷം മുതൽ ഈ പുതിയ ആദായനികുതിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പ്രാബല്യത്തിൽ വരും. സാമ്പത്തിക വർഷത്തിന് തൊട്ടുപിന്നാലെയുള്ള വർഷമാണ് അസസ്മെന്റ് വർഷം.

നികുതി സമ്പ്രദായം ലഘൂകരിക്കുന്നതിനും നികുതി നിരക്ക് കുറയ്ക്കുന്നതിനുമായി നൂറിലധികം ആദായനികുതി കിഴിവുകളും ഇളവുകളും നീക്കംചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ലാഭവിഹിത നികുതിയിൽ മാറ്റം വരുത്താനും നിർമ്മല സീതാരാമൻ നിർദ്ദേശിച്ചു. കമ്പനികൾ‌ ഡി‌ഡി‌ടിയും നൽകേണ്ടതില്ല.

English summary

Budget 2020: reduced income tax and no tax up to Rs 5 lakh | ബജറ്റ് 2020: ശമ്പളക്കാർക്ക് സന്തോഷ വാർത്ത, ആദായ നികുതി കുറച്ചു, അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല

Salary up to Rs 5 lakh is tax free. The income tax for those earning between Rs 5 lakh and Rs 7.5 lakh has been reduced by 10 per cent. Previously, the tax was 20%. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X