ബജറ്റ് 2021: ഇന്ത്യൻ റെയിൽ‌വേയ്ക്ക് 1.1 ലക്ഷം കോടി രൂപ, മെഗാ റെയിൽ പദ്ധതി പ്രഖ്യാപിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ബജറ്റ് 2021ൽ ഇന്ത്യൻ റെയിൽ‌വേയ്ക്ക് 1.1 ലക്ഷം കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി നിർമ്മല സീതർമാൻ പ്രഖ്യാപിച്ചു. മൊത്തം, 1.07 ലക്ഷം കോടി രൂപ ഇന്ത്യൻ റെയിൽ‌വേയ്ക്ക് വകയിരുത്തിയിരിക്കുന്നത് 2022 സാമ്പത്തിക വർഷത്തേയ്ക്കുള്ള മൂലധനച്ചെലവിനാണ്. റെയിൽ‌വേ ചരക്ക് ഇടനാഴികളിൽ നിന്ന് ധനസമ്പാദനം നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

 

ഭാവിയിൽ ചരക്ക് ഇടനാഴി വികസന പദ്ധതികൾ സർക്കാർ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചു. 18,000 കോടി രൂപ ചെലവഴിച്ച് പൊതുഗതാഗതത്തിന്റെ വിഹിതം ഉയർത്താൻ പ്രവർത്തിക്കുമെന്നും സീതാരാമൻ പറഞ്ഞു. മെട്രോലൈറ്റ്, മെട്രോണിയോ സാങ്കേതികവിദ്യകൾ ടയർ -2 നഗരങ്ങളിലും ടയർ -1 നഗരങ്ങളുടെ ചുറ്റളവിലും വിന്യസിക്കുമെന്നും നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.

ബജറ്റ് 2021: ഇന്ത്യൻ റെയിൽ‌വേയ്ക്ക് 1.1 ലക്ഷം കോടി രൂപ, മെഗാ റെയിൽ പദ്ധതി പ്രഖ്യാപിച്ചു

2023 ഡിസംബറോടെ 100 ബ്രോഡ് ഗേജ് റെയിൽ പാതകളുടെ വൈദ്യുതീകരണം പൂർത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ബ്രൌൺ‌ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ ആസ്തികൾക്കായി ദേശീയ ധനസമ്പാദന പൈപ്പ്ലൈൻ ആരംഭിക്കുമെന്നും ഗെയിൽ (ഇന്ത്യ) ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), എച്ച്പിസിഎൽ എന്നിവയുടെ പൈപ്പ്ലൈനുകൾ വഴി ധനസമ്പാദനം നടത്തുമെന്നും ബജറ്റ് പ്രസംഗത്തിൽ സീതാരാമൻ പറഞ്ഞു.

നഗരപ്രദേശങ്ങളിലെ പൊതുഗതാഗതം വർദ്ധിപ്പിക്കുന്നതിനായി 18,000 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു.

English summary

Budget 2021: Indian Railways announces Rs 1.1 lakh crore mega rail project | ബജറ്റ് 2021: ഇന്ത്യൻ റെയിൽ‌വേയ്ക്ക് 1.1 ലക്ഷം കോടി രൂപ, മെഗാ റെയിൽ പദ്ധതി പ്രഖ്യാപിച്ചു

Finance Minister Nirmala Seetharman has announced that the Union Budget will provide Rs 1.1 lakh crore to Indian Railways in 2021. Read in malayalam.
Story first published: Monday, February 1, 2021, 12:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X