യുഎസിലേക്ക് ചുവടുവെച്ച് ബൈജൂസ്: എപ്പിക്കിനെ സ്വന്തമാക്കിയത് 500 മില്യൺ ഡോളറിന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കയിലേക്ക് ചുവടുവെച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ബൈജൂസ്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീഡിംഗ് പ്ലാറ്റ്ഫോം എപ്പികിനെയാണ് 500 മില്യൺ ഡോളറിന് (ഏകദേശം 3,729.8 കോടി രൂപ) ബൈജൂസ് സ്വന്തമാക്കിയിട്ടുള്ളത്. പുതിയ ഇടപാടോടെ യുഎസ് വിപണിയിലുടനീളം കാൽപ്പാട് പതിപ്പിക്കാൻ ബൈജൂസിന് സാധിക്കും. ആകാശിനെ വാങ്ങിയ ശേഷം ബൈജുവിന്റെ രണ്ടാമത്തെ നീക്കമാണിത്.

 

എപ്പിക്കിന്റെ ഏറ്റവും പുതിയ ഇടപാടിൽ രണ്ടും സ്റ്റോക്കും ഉൾപ്പെടുന്നുണ്ട്. വിദേശ വിപണിയിൽ നിന്ന് 300 മില്യൺ ഡോളർ വരുമാനം ലക്ഷ്യത്തിലെത്താൻ ബൈജൂസ് ആപ്പിനെ ഈ നീക്കം സഹായിക്കും. എന്നാൽ കമ്പനി ബൈജൂസ് ഏറ്റെടുത്ത ശേഷവും സ്ഥാപകരായ കെവിൻ ഡൊണാഹ്യൂ, സുരേൻ മാർക്കോഷ്യൻ എന്നിവർ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് തുടരുകയും ചെയ്യും. 2019 ജനുവരിയിൽ 120 മില്യൺ ഡോളറിന് യുഎസ് ആസ്ഥാനമായുള്ള ഓസ്മോ അവാർഡ് നേടിയ ലേണിംഗ് ആപ്പ് യുഎസ്മോ വാങ്ങിയ ശേഷം യുഎസ് വിപണിയിൽ ബൈജൂസ് നടത്തുന്ന രണ്ടാമത്തെ ഏറ്റെടുക്കൽ കൂടിയാണിത്.

 
യുഎസിലേക്ക് ചുവടുവെച്ച് ബൈജൂസ്: എപ്പിക്കിനെ സ്വന്തമാക്കിയത് 500 മില്യൺ ഡോളറിന്

"എപ്പികുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ആഗോളതലത്തിൽ കുട്ടികൾക്ക് ആകർഷകവും സംവേദനാത്മകവുമായ വായനയും പഠനാനുഭവങ്ങളും സൃഷ്ടിക്കാൻ ഞങ്ങളെ പ്രാപ്തരാക്കും. കൌതുകം വർദ്ധിപ്പിക്കുകയും വിദ്യാർത്ഥികളെ പഠനവുമായി ഇഷ്ടത്തിലാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൌത്യം. എപ്പികും ഇതേ ലക്ഷ്യത്തോടെ തന്നെയാണ് പ്രവർത്തിച്ചിരുന്നതെന്നാണ് അറിയാൻ കഴിയുന്നത്. കുട്ടികൾ‌ക്ക് ആജീവനാന്ത പഠിതാക്കളാകാനുംം‌ ഫലപ്രദമായ അനുഭവങ്ങൾ‌ സൃഷ്ടിക്കാനും ഞങ്ങൾ‌ക്ക് അവസരമുണ്ട്, "ബൈജുവിന്റെ സ്ഥാപകനും സി‌ഇ‌ഒയുമായ ബൈജു രവീന്ദ്രൻ പറഞ്ഞു.

English summary

Byju's acquires Epic for 500 million dollars

Byju's acquires Epic for 500 million dollars
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X