റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇനി തിരികെ ലഭിക്കുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ ലോക്ക്ഡൗൺ സമയത്തും അതിനുശേഷവും റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ നിരക്ക് യാത്രക്കാർക്ക് തിരികെ ലഭിക്കുമോ? നിലവിലെ പ്രതിസന്ധി കാരണം സാമ്പത്തിക ബുദ്ധിമുട്ടിലായ വിമാനക്കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ട 3,000 കോടി രൂപ തിരികെ നൽകാൻ സാധ്യതയില്ലെന്നാണ് വിവരം.

 

റീഫണ്ട്

റീഫണ്ട്

വിമാനക്കമ്പനികൾ പങ്കിട്ട റീഫണ്ടുകളുടെ വിശദമായ ഡാറ്റ അനുസരിച്ച് 3,000 കോടി രൂപ യാത്രക്കാർക്ക് തിരികെ നൽകേണ്ടതുണ്ട്. അത് ഭാവിയിലെ യാത്രയ്ക്ക് ഉപയോഗിക്കാൻ കഴിയും. ഇതുവരെ 1,500 കോടി രൂപ യാത്രക്കാർക്ക് തിരികെ നൽകിയതായും കണക്കാക്കുന്നു. റീഫണ്ടുകളുടെ പ്രശ്നം പരിശോധിക്കാൻ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് വിമാനക്കമ്പനികളും സർക്കാരും തമ്മിലുള്ള ചർച്ചയുടെ ഭാഗമായിരുന്നു ഈ കണക്കുകൾ.

പ്രവാസികൾക്ക് സന്തോഷ വാ‍ർത്ത; ഇന്ത്യ-യുഎഇ സ്പെഷ്യൽ വിമാന സ‍ർവ്വീസ് ജൂലൈ 12 ന് മുതൽ

സർക്കാരിന്റെ നിലപാട്

സർക്കാരിന്റെ നിലപാട്

വ്യവസായം അപകടകരമായ സാമ്പത്തിക നിലയിലാണെന്നും യാത്രക്കാർക്ക് ഈ തുക തിരികെ നൽകുന്നത് പലർക്കും സാധ്യമല്ലെന്നും എയർലൈൻ എക്സിക്യൂട്ടീവുകൾ ചില ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. ഫണ്ടില്ലാത്തതിനാൽ ഈ റീഫണ്ടുകൾ നൽകാൻ വിമാനക്കമ്പനികളെ നിർബന്ധിക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ നിലപാട്. വിമാനക്കമ്പനികൾ അവരുടെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, ഈ തുക തിരികെ നൽകാൻ അവരെ നിർബന്ധിക്കുന്നത് സാധ്യമല്ലെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

വിമാനക്കമ്പനികളുടെ പ്രതികരണം

വിമാനക്കമ്പനികളുടെ പ്രതികരണം

വ്യോമയാന റെഗുലേറ്റർ പ്രഖ്യാപിച്ച എല്ലാ റീഫണ്ട് നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് സ്‌പൈസ് ജെറ്റ് പറഞ്ഞു. വ്യവസായത്തിനായി എടുക്കുന്ന ഏത് തീരുമാനവും എയർലൈൻ പാലിക്കുമെന്ന് ഇൻഡിഗോ വക്താവ് പറഞ്ഞു. എയർ ഇന്ത്യ, വിസ്താര, ഗോ എയർ, എയർ ഏഷ്യ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. പണം തിരികെ നൽകുന്നത് എളുപ്പമല്ലെന്ന് ചില എയർലൈൻ എക്സിക്യൂട്ടീവുകൾ പറഞ്ഞു.

ഇന്ന് മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് സ്പൈസ് ജെറ്റ് വിമാന സർവ്വീസ്

വിമാന കമ്പനികൾ പ്രതിസന്ധിയിൽ

വിമാന കമ്പനികൾ പ്രതിസന്ധിയിൽ

ചില എയർലൈൻ‌സ് റീഫണ്ടുകൾ നൽകുന്നുണ്ടെങ്കിലും ഈ എയർലൈൻ നഷ്ടത്തിലല്ല എന്നതല്ല അതിനർത്ഥം. വിമാനക്കമ്പനികളിൽ പലതും ജീവനക്കാർക്ക് ശമ്പളം നൽകാൻ പാടുപെടുകയാണ്. ചെലവും നഷ്ടവും കുറയ്ക്കുന്നതിന് പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുകയാണ്. നിലവിൽ ക്രെഡിറ്റ് ഷെല്ലുകൾ ഉപയോഗിക്കുന്നതിന് യാത്രക്കാർക്ക് ഒരു നിശ്ചിത സമയപരിധി നിശ്ചയിച്ചിട്ടുണ്ട്, പക്ഷേ ഈ പണം എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം എന്ന രീതിയിലേയ്ക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കൊവിഡ് 19: അമേരിക്കയിലേക്ക് പറക്കുന്ന ആദ്യ സ്വകാര്യ ഇന്ത്യൻ വിമാനം സ്‌പൈസ് ജെറ്റ്

English summary

Can passengers get a refund for canceled air tickets? | റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇനി തിരികെ ലഭിക്കുമോ?

Can passengers get a refund for air tickets canceled during and after the national lockdown? Read in malayalam.
Story first published: Monday, August 3, 2020, 15:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X