കാനഡ കുടിയേറ്റം: പ്രവേശനം ഈ പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാനഡയിലെ ക്യുബിക് പ്രവിശ്യയിലേക്കുള്ള കുടിയേറ്റക്കാർക്കായി പുതിയ നിയമം നടപ്പാക്കാൻ ഒരുങ്ങുകയാണ് പ്രൊവിൻഷ്യൽ ​ഗവൺ‌മെന്റ്. പുതിയ മതേതര നിയമം അവർ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഒരു വാല്യൂ ടെസ്റ്റ് എന്ന നിബന്ധനയാണ് മുന്നോട്ട് വച്ചിരിയ്ക്കുന്നത്.

ദേശീയവാദ

ദേശീയവാദ കേന്ദ്ര-വലത് പാർട്ടിയായ സി‌എക്യു സർക്കാരാണ് ഇത്തരമൊരു പരീക്ഷണം നടപ്പിലാക്കിയത്. കൂടാതെ പ്രധാനമായും ഫ്രഞ്ച് സംസാരിക്കുന്ന പ്രവിശ്യയിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് സിഎക്യു പ്രധാനമായും നോക്കുന്നത്. ക്യൂബെക്കിനെ ഫെഡറൽ ഗവൺമെന്റിന് സ്വന്തമായി ഇമിഗ്രേഷൻ നിലകൾ നിശ്ചയിക്കുന്നതിനും രാജ്യത്തിനകത്ത് അതിന്റെ പ്രത്യേക സ്വത്വം സംരക്ഷിക്കുന്നതിനും ചില അനുമതികൾ അനുവദിച്ചിരുന്നു.

കൂടാതെ

കൂടാതെ ഹിജാബുകൾ, ജൂത കിപ്പകൾ എന്നിവ പോലുള്ള മതചിഹ്നങ്ങൾ ധരിച്ച് അധികാരമുള്ള സ്ഥാനങ്ങളിൽ പൊതു ജീവനക്കാർക്ക് നിരോധനം നടപ്പാക്കിയതിന് ലെഗോൾട്ടിന്റെ സർക്കാർ അന്താരാഷ്ട്ര തലത്തിൽ വരെ പഴികേട്ടിരുന്നു. കഴിവുള്ള കുടിയേറ്റക്കാർ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് നിയമപരീക്ഷണം എന്ന് ലെഗോൾട്ട് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കുകയും ചെയ്തു. "ക്യൂബെക്കിൽ ഇത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു, കാരണം ഞങ്ങൾ ഒരു രാഷ്ട്രമാണ്, ഞങ്ങൾ ഒരു വ്യത്യസ്ത സമൂഹമാണ്, ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാട്‌സ്ആപ്പ് പേ ഇന്ത്യയിൽ ഉടൻ ആരംഭിക്കും: മാർക്ക് സക്കർബർഗ്വാട്‌സ്ആപ്പ് പേ ഇന്ത്യയിൽ ഉടൻ ആരംഭിക്കും: മാർക്ക് സക്കർബർഗ്

കനേഡിയൻ പൗരത്വം

എന്നാൽ ഇനി മുതല്ഡ കനേഡിയൻ പൗരത്വത്തിനായി അപേക്ഷിക്കുന്ന വ്യക്തികൾ കാനഡയുടെ ചരിത്രത്തെയും നിയമങ്ങളെയും കുറിച്ച് മറ്റ് വിഷയങ്ങളിൽ ഒരു പരീക്ഷണം വിജയിക്കേണ്ട ഫെഡറൽ തലത്തിൽ നിലവിലുള്ള പരീക്ഷണത്തിന് സമാനമാണെന്ന് ലെഗോൾട്ട് വിവരിച്ചു. കൂടാതെ ഇത്തരമൊരു പരീക്ഷയിൽ ഇനി മുതൽ ക്യുബെക്ക് മൂല്യങ്ങളും ഉൾക്കൊള്ളുന്നതായതിനൽ വിജയിക്കാൻ ഒരു വ്യക്തി 75% എങ്കിലും സ്കോർ ചെയ്യണം," സർക്കാരിന്റെ പ്രതിനിധീകരിക്കുന്ന വ്യക്തി പറഞ്ഞു. എന്നാൽ അഭയാർഥികൾക്കല്ല, സാമ്പത്തിക കുടിയേറ്റക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമേ ഈ പരിശോധന ബാധകമാകൂ.

കൈവശം വയ്ക്കാവുന്ന സ്വർണത്തിന് പരിധി: നി‍ർദ്ദേശം സർക്കാരിന്റെ പരി​ഗണനയിലില്ലകൈവശം വയ്ക്കാവുന്ന സ്വർണത്തിന് പരിധി: നി‍ർദ്ദേശം സർക്കാരിന്റെ പരി​ഗണനയിലില്ല

കാനഡ

വിസ്തീർണ്ണം അനുസരിച്ച് കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയും ജനസംഖ്യയുടെ രണ്ടാമത്തെ വലിയ പ്രവിശ്യയുമാണ് ക്യൂബെക്ക് എന്നിരിക്കേ ലെഗോൾട്ടിന്റെ സർക്കാർ 2020 ൽ കുടിയേറ്റ ലക്ഷ്യം 2019 ൽ 40,000 ൽ നിന്ന് 43,000 നും 44,500 നും ഇടയിൽ എത്തിക്കുവാനുളള ശ്രമങ്ങളാണ് നടത്തുന്നത്. എന്നാൽ നിലവിലെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിന് ഓഗസ്റ്റിൽ പ്രവിശ്യയിൽ പ്രതിവർഷം 60,000 കുടിയേറ്റക്കാർ ആവശ്യമാണെന്ന് പ്രവിശ്യയിലെ പ്രധാന ബിസിനസ്സ് ലോബിയായ ഫെഡറേഷൻ ഡെസ് ചേംബ്രെസ് ഡി കൊമേഴ്‌സ് ഡു ക്യുബെക്ക് (എഫ്‌സിസിക്യു) പറഞ്ഞു. കൂടാതെ പ്രഖ്യാപിച്ച ഇമിഗ്രേഷൻ നടപടികളിൽ നിരാശയുണ്ടെന്നും അവർ വ്യക്തമാക്കി.

Read more about: canada കാനഡ
English summary

കാനഡ കുടിയേറ്റം: പ്രവേശനം ഈ പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രം. canada immigrants need to pass exam

canada immigrants need to pass exam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X