ജൂലൈ 1 മുതൽ ബാങ്ക് എടിഎം പണം പിൻവലിക്കൽ നിയമങ്ങളിൽ മാറ്റം വരുത്താൻ പോകുന്നു. കാരണം, ലോക്ക്ഡൌൺ സമയത്ത് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിരുന്നു. മൂന്ന് മാസത്തേക്കാണ് ഇളവുകൾ പ്രഖ്യാപിച്ചിരുന്നത്. അതായത് 2020 ജൂൺ 30 വരെ. ഇളവുകൾ നീട്ടുന്ന കാര്യം സർക്കാർ പ്രഖ്യാപിക്കാത്തതിനാൽ പഴയ എടിഎം പിൻവലിക്കൽ നിയമങ്ങൾ പുന:സ്ഥാപിക്കപ്പെടും.
എടിഎം പിൻവലിക്കൽ നിയമങ്ങൾ
എടിഎം പിൻവലിക്കൽ നിയമങ്ങൾ ഒരോ ബാങ്കിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ, ബാങ്ക് ഉപഭോക്താക്കൾ അവരുടെ ശാഖയിലെ കസ്റ്റമർ കെയർ നമ്പറുമായി ബന്ധപ്പെടാനും ഇക്കാര്യത്തിലുള്ള മാറ്റങ്ങൾ അറിയേണ്ടതുമാണ്. മഹാമാരി മൂലമുണ്ടായ ലോക്ക്ഡൌൺ സമയത്ത്, ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്‌ബിഐ എടിഎമ്മുകളിലും മറ്റ് ബാങ്ക് എടിഎമ്മുകളിലും നടത്തിയ എല്ലാ എടിഎം ഇടപാടുകളുടെയും സർവീസ് ചാർജുകൾ എഴുതിത്തള്ളിയിരുന്നു.
ജൂൺ 30 വരെ
എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് മാർച്ച് 24 ന് ധനമന്ത്രി നടത്തിയ പ്രഖ്യാപനം കണക്കിലെടുത്ത്, എസ്‌ബിഐ എടിഎമ്മുകളിലും മറ്റ് ബാങ്ക് എടിഎമ്മുകളിലും നടത്തുന്ന എല്ലാ എടിഎം ഇടപാടുകൾക്കും എടിഎം ചാർജുകൾ ജൂൺ 30 വരെ എഴുതിത്തള്ളാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു.
എട്ട് ഇടപാട്
മെട്രോ നഗരങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) sbi.co.in ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സാധാരണ സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ ഇടപാട് നടത്താൻ 8 സൌജന്യ ഇടപാടുകൾ അനുവദിക്കുന്നു. ഇതിന് മുകളിലുള്ള ഓരോ ഇടപാടിനും ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കും.
അധിക ഫീസ്
എസ്‌ബിഐ സാധാരണ സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ 8 സൌജന്യ ഇടപാടുകൾ നടത്താൻ അനുവദിക്കുന്നു. 5 എസ്‌ബിഐ എടിഎമ്മുകളിൽ നിന്നും മറ്റേതെങ്കിലും ബാങ്കിന്റെ 3 എടിഎമ്മുകളിൽ നിന്നുമുള്ള സൌജന്യ ഇടപാടുകൾ ഇതിൽ ഉൾപ്പെടുന്നു. മെട്രോ ഇതര നഗരങ്ങൾക്ക് 10 സൌജന്യ എടിഎം ഇടപാടുകൾ ലഭിക്കുന്നു. അതിൽ എസ്‌ബിഐയിൽ നിന്നും മറ്റ് ബാങ്കുകളിൽ നിന്നും 5 വീതം ഇടപാടുകൾ നടത്താം. തുടർന്ന് പണമിടപാടുകൾക്ക് 20 രൂപയും ജിഎസ്ടിയും പണമല്ലാത്ത ഇടപാടുകൾക്ക് 8 രൂപയും ജിഎസ്ടിയും ഈടാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications