കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായത്തിൽ പുതിയ തീരുമാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

50/55 വയസ്സ് തികയുകയോ 30 വര്‍ഷം യോഗ്യത സേവനം പൂര്‍ത്തിയാക്കുകയോ ചെയ്തതിനുശേഷം, പൊതു താല്‍പ്പര്യപ്രകാരം ജീവനക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിരമിക്കാന്‍ കഴിയുമെന്നും അവരുടെ 'പ്രകടന അവലോകനം' പെന്‍ഷന്‍ നിയമങ്ങളില്‍ പറഞ്ഞിരിക്കുന്ന ഈ രണ്ട് നിബന്ധനകളില്‍ പരിമിതപ്പെടുത്തരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, 1972 -ലെ എഫ്ആര്‍ 56 (ജെ), സിസിഎസ് (പെന്‍ഷന്‍) ചട്ടങ്ങള്‍ 48 പ്രകാരം സേവനത്തില്‍ തുടരാന്‍ അനുമതി ലഭിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും നിയമന അതോറിറ്റിക്ക് തോന്നിയാല്‍ അവശേഷിക്കുന്ന സേവന കാലയളവില്‍ ഏത് സമയത്തും കൂടുതല്‍ അവലോകനം നേരിടേണ്ടി വരും.

 

പ്രകടന അവലോകന സംവിധാനത്തെക്കുറിച്ചുള്ള അവ്യക്തത ഉത്തരവ് മാറ്റുന്നു

ഒരു വ്യക്തിയ്ക്ക് 50/ 55 വയസ്സ് തികയുകയോ യോഗ്യത സേവന കാലയളവ് 30 വര്‍ഷം പൂര്‍ത്തിയാക്കുകയോ ചെയ്യുന്നപക്ഷം, ആ വ്യക്തിയെ സേവനത്തില്‍ നിലനിര്‍ത്തണോ അതോ പൊതുതാല്‍പ്പര്യത്തില്‍ നിന്ന് വിരമിക്കണോ എന്ന് കണ്ടെത്തുന്നതിന് 1972 ലെ സിസിഎസ് (പെന്‍ഷന്‍) ചട്ടങ്ങളിലെ അടിസ്ഥാന നിയമം 56 (ജെ)/ എല്‍, റൂള്‍ 48 എന്നിവ സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകളുടെ അവ്യക്തത നീക്കം ചെയ്യാന്‍ പുതിയ നിയമങ്ങള്‍ ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഉദാഹരണത്തിന്, അഡ്മിനിസ്‌ട്രേറ്റിവ് ആവശ്യകതകള്‍ കാരണം നിശ്ചിത സമയപരിധികള്‍ പാലിക്കാത്തതിനാല്‍ ഒരു അവലോകനം ഏറ്റെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, അപ്‌ഡേറ്റ് ചെയ്ത മാനദണ്ഡങ്ങള്‍ 'ബ്ലാക്ക് ആന്‍ഡ് വൈറ്റ്' എന്ന് പ്രസ്താവിക്കുന്നു.

 കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായത്തിൽ പുതിയ തീരുമാനം

അത്തരം അവലോകനം അദ്ദേഹത്തിന്റെ ശേഷിക്കുന്ന സേവന കാലയളവില്‍ ഏത് സമയത്തും ഏറ്റെടുക്കാന്‍ സാധിക്കും. അകാല വിരമിക്കല്‍ സംബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് ഓഫീസ് പുറത്തിറക്കിയ ഏറ്റവും പുതിയ മെമ്മോറാണ്ടം ഇതിനകം പിന്തുടരുന്ന നടപടിക്രമങ്ങളില്‍ നിന്നും രീതികളില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. എന്നാല്‍, ഏകീകൃത നടപ്പാക്കല്‍ പ്രാപ്തമാക്കുന്നതിന് നിലവിലുള്ള നിര്‍ദേശങ്ങള്‍ക്ക് മികച്ച വ്യക്തത നല്‍കുന്നതിന് പുറമെ, ഈ വിഷയത്തില്‍ കാലകാലങ്ങളില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളും മറ്റും ഒരൊറ്റ സ്ഥലത്ത് ഏകീകരിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും ചില ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 50/55 വയസ്സ് എന്നത് നിലനിര്‍ത്തുന്നതില്‍ കുഴപ്പമില്ലെന്നിത് വ്യക്തമാക്കുന്നു. എന്നാല്‍, തന്റെ സേവനത്തിന്റെ ശേഷിക്കുന്ന് 5/10 വര്‍ഷക്കാലം തുടരുന്നതിനോ അല്ലെങ്കില്‍ അകാല വിരമിക്കലിനോ തീരുമാനിക്കുന്നതിനുള്ള പ്രകടനത്തെക്കുറിച്ച് കൂടുതല്‍ അവലോകനം ചെയ്യുന്നതില്‍ നിന്ന് ഒരു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനിത് പ്രതിരോധം നല്‍കുന്നില്ലെന്നും ഒരു വിഭാഗം ജീവനക്കാര്‍ അഭിപ്രായപ്പെട്ടു.

English summary

central employees have no shield against premature retirement says govt | കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായത്തിൽ പുതിയ തീരുമാനം

central employees have no shield against premature retirement says govt
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X