തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; രാജ്യത്ത് പാചക എണ്ണയുടെ വില കുറയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനിടെ ആശ്വാസകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യത്ത് പാചക എണ്ണയുടെ വില അടുത്ത ദിവസങ്ങളില്‍ കുറഞ്ഞേക്കും. അസംസ്‌കൃത പാം ഓയില്‍ ഈടാക്കുന്ന തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അസംസ്‌കൃത പാം ഓയില്‍ തീരുവ അഞ്ച് ശതമാനം കുറച്ചു.

തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; രാജ്യത്ത് പാചക എണ്ണയുടെ വില കുറയും

ക്രൂഡ് ഭക്ഷ്യ എണ്ണയുടെയും ശുദ്ധീകരിച്ച പാം ഓയിലിന്റെയും അന്താരാഷ്ട്ര വിലകള്‍ കഴിഞ്ഞ ഒരു മാസമായി വിലയില്‍ ഇടിവ് കാണിച്ചിരുന്നു. എന്നിട്ടും ആഭ്യന്തര ശുദ്ധീകരിച്ച പാം ഓയില്‍, അസംസ്‌കൃത ഭക്ഷ്യ എണ്ണ എന്നിവയുടെ വില ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നികുതി കുറയ്ക്കാന്‍ തീരുമാനിച്ചത്. നേരത്തെ 15 ശതമാനമാണ് അസ്ംസ്‌കൃത പാമോയിലിന് ഈടാക്കിയ തീരുവ. ഇപ്പോള്‍ 5 ശതമാനം കുറച്ചതോടെ അത് 10 ശതമനമായി മാറി.

ശുദ്ധീകരിച്ച പാം ഓയിലിന്റെ വില കുറയ്ക്കുന്നതിന്, ഭക്ഷണ, പൊതുവിതരണ വകുപ്പും (ഡിഎഫ്പിഡി) ആര്‍ബിഡി പാമോലിന്‍ ഇറക്കുമതിക്കുള്ള നിയന്ത്രണം നീക്കംചെയ്യാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ആഭ്യന്തര ഉപഭോക്താവിന് കുറഞ്ഞ വിലയ്ക്ക് ലഭ്യതയെ പിന്തുണയ്ക്കുന്നതിനായി ഓപ്പണ്‍ ജനറല്‍ ഇറക്കുമതി വിഭാഗത്തില്‍ ശുദ്ധീകരിച്ച പാം ഓയിലിനെ മാറ്റിയിരുന്നു. ഇന്ത്യയില്‍ പൊതുവെ കടുക്, സോയാബീന്‍, നിലക്കടല, സണ്‍ഫ്‌ലവര്‍ ഓയില്‍, നൈഗര്‍ സീഡ്, കുങ്കുമ വിത്ത്, കാസ്റ്റര്‍, ലിന്‍സീഡ്, വെളിച്ചെണ്ണ, പാം ഓയില്‍ എന്നിങ്ങനെയുള്ള എണ്ണകളാണ് ഉപയോഗിക്കുന്നത്.

English summary

Central government Cuts Duty Charges; Price of cooking oil will come down in India

Central government Cuts Duty Charges; Price of cooking oil will come down in India
Story first published: Thursday, July 1, 2021, 18:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X