എച്ച്ഡി‌എഫ്‌സിയിൽ ഓഹരി പങ്കാളിത്തം വർദ്ധിപ്പിച്ച് ചൈന സെൻ‌ട്രൽ ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) ഇന്ത്യയിലെ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ(HDFC) ഓഹരികൾ സ്വന്തമാക്കി. കൊറോണ വൈറസ് പ്രതിസന്ധിയ്ക്കിടെയാണ് ചൈനീസ് ബാങ്ക് ഓഹരി പങ്കാളിത്തം വർദ്ധിപ്പിച്ചത്. എച്ച്.ഡി.എഫ്.സിയുടെ 1.75 കോടി ഓഹരികളാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കിയിരിക്കുന്നത്. എച്ച്ഡി‌എഫ്‌സി നടത്തിയ റെഗുലേറ്ററി വെളിപ്പെടുത്തൽ പ്രകാരം ചൈനീസ് സെൻ‌ട്രൽ ബാങ്ക് 2020 മാർച്ച് അവസാനത്തോടെ 17.5 ദശലക്ഷം ഓഹരികൾ (അല്ലെങ്കിൽ 1.01 ശതമാനം) കൈവശം വച്ചിട്ടുണ്ട്.

മാർച്ച് അവസാനം

മാർച്ച് അവസാനം

മാർച്ച് അവസാനത്തോടെയാണ് ഓഹരി കൈമാറ്റം നടന്നതെന്ന് എച്ച്.ഡി.എഫ്.സി വ്യക്തമാക്കി. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ എച്ച്ഡി.എഫ്.സി ഓഹരികളുടെ മൂല്യം കഴിഞ്ഞ മാസം 25 ശതാനം വരെ ഇടിഞ്ഞിരുന്നു. എച്ച്.ഡി.എഫ്.സി ഇന്ത്യൻ വിപണിയിലും കഴിഞ്ഞ വർഷം മോശം പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. വിപണിയിൽ കുത്തനെ വിറ്റഴിക്കുന്നതിനിടയിലാണ് എച്ച്ഡി‌എഫ്‌സിയുടെ ഓഹരി 25 ശതമാനം ഇടിഞ്ഞ മാർച്ചിൽ പി‌ബി‌ഒസി ഓഹരി 0.2 ശതമാനം ഉയർത്തിയത്.

ഓഹരി പങ്കാളിത്തം

ഓഹരി പങ്കാളിത്തം

പീപ്പിൾസ് ബാങ്ക് ഓഫ് ചൈന കുറച്ചുകാലമായി എച്ച്ഡി‌എഫ്‌സിയിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും. 2019 മാർച്ചിൽ ഇത് കമ്പനിയുടെ 0.8 ശതമാനം ഓഹരികൾ കൈവശം വച്ചിരുന്നുവെന്നും ഇപ്പോൾ 2020 മാർച്ചിൽ ഓഹരി പങ്കാളിത്തം ഒരു ശതമാനത്തിന് മുകളിൽ കടന്നുവെന്നും എച്ച്ഡിഎഫ്സി വൈസ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെക്കി മിസ്ട്രി പറഞ്ഞു. അവർ നിഷ്ക്രിയ നിക്ഷേപകരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഹരി വില

ഓഹരി വില

മൊത്തത്തിൽ, എച്ച്ഡി‌എഫ്‌സിയിലെ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 2019 ഡിസംബർ പാദത്തിലെ 72.75 ശതമാനത്തിൽ നിന്ന് 2020 മാർച്ചിൽ 70.88 ശതമാനമായി കുറഞ്ഞു. എച്ച്ഡിഎഫ്സിയുടെ ഓഹരികൾ കഴിഞ്ഞയാഴ്ച 13.6 ശതമാനം ഉയർന്ന് 1,633 രൂപയായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓഹരി വില 29 ശതമാനം ഇടിഞ്ഞു. നിലവിലെ വിപണി വിലയിൽ എച്ച്ഡി‌എഫ്‌സിയുടെ മൂല്യം 2.95 ട്രില്യൺ രൂപയാണ്.

ട്വിറ്റർ ട്രെൻഡ്

ട്വിറ്റർ ട്രെൻഡ്

എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് എന്നിവയുൾപ്പെടെ ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് എച്ച്ഡിഎഫ്സി. ഞായറാഴ്ച ട്വിറ്ററിലെ പ്രധാന ട്രെൻഡുകളിൽ ഒന്നായിരുന്നു എച്ച്ഡിഎഫ്സി. ചൈനീസ് സെൻട്രൽ ബാങ്കിന്റെ ഓഹരി വെളിപ്പെടുത്തലിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ നിരവധി പ്രതികരണങ്ങളുണ്ടാക്കി. എന്നാൽ ഓഹരി ഏറ്റെടുക്കുന്നതിൽ അസാധാരണമായ ഒന്നും തന്നെയില്ലെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി.

മറ്റ് കമ്പനികൾ

മറ്റ് കമ്പനികൾ

പി‌ബി‌ഒ‌സിക്ക് പുറമെ എച്ച്ഡി‌എഫ്‌സിയിൽ ഓഹരി പങ്കാളിത്തമുള്ള മറ്റ് ചില സെൻ‌ട്രൽ ബാങ്കുകളുമുണ്ട്. ബ്ലൂംബെർഗ് ഡാറ്റ പ്രകാരം സിംഗപ്പൂർ ഗവർൺമെന്റ്, നോർജസ് ബാങ്ക്, അബുദാബി ഗവർൺമെന്റ് എന്നിവർക്കും എച്ച്ഡിഎഫ്സിയിൽ ഓഹരി പങ്കാളിത്തമുണ്ട്. 2020 മാർച്ച് പാദത്തിൽ ചൈനീസ് ഫണ്ട് മറ്റ് ആഭ്യന്തര കമ്പനികളുടെ ഓഹരികളും ഏറ്റെടുത്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. അസറ്റ് മാനേജർ ചൈന ഇന്റർനാഷണൽ ഫണ്ട് മാനേജ്മെന്റിന് റിലയൻസ് ഇൻഡസ്ട്രീസ്, ലാർസൻ ആൻഡ് ട്യൂബ്രോ, ഐടിസി, ഇൻഫോസിസ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുൾപ്പെടെ നിരവധി വൻകിട ആഭ്യന്തര കമ്പനികളിൽ ഓഹരി പങ്കാളിത്തമുണ്ട്.

English summary

China Central Bank boosts stake in HDFC | എച്ച്ഡി‌എഫ്‌സിയിൽ ഓഹരി പങ്കാളിത്തം വർദ്ധിപ്പിച്ച് ചൈന സെൻ‌ട്രൽ ബാങ്ക്

People's Bank of China (PBOC) has acquired the shares of Housing Development Finance Corporation (HDFC) in India. Read in malayalam.
Story first published: Monday, April 13, 2020, 10:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X