എച്ച്ഡിഎഫ്‌സിയില്‍ ചൈന പിടിമുറുക്കുമ്പോള്‍, ആശങ്ക വേണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എച്ച്ഡിഎഫ്‌സിയില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചിരിക്കുകയാണ് ചൈനീസ് സെന്‍ട്രല്‍ ബാങ്ക്. എച്ച്ഡിഎഫ്‌സിയുടെ 1.75 കോടി ഓഹരികള്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കി. ഇതോടെ എച്ച്ഡിഎഫ്‌സിയില്‍ 1.01 ശതമാനം ഓഹരി ചൈനീസ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വന്നിരിക്കുകയാണ്. ചൈനയുടെ പുതിയ കടന്നുകയറ്റത്തില്‍ ആശങ്കപ്പെടേണ്ടതുണ്ടോ? നിക്ഷേപകരും സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ നേതാക്കളും ഒരുപോലെ തലപുകയ്ക്കുന്നു.

എച്ച്ഡിഎഫ്‌സിയില്‍ ചൈന പിടിമുറുക്കുമ്പോള്‍, ആശങ്ക വേണോ?

പറഞ്ഞുവരുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങളിലെ വിദേശ നിക്ഷേപം അപൂര്‍വ സംഭവമല്ല. എന്നാല്‍ ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഇത്തരമൊരു കരുനീക്കം നടത്തിയത് ആശങ്കയ്ക്ക് കാരണമാവുന്നു.

മറ്റു രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെ എല്ലായ്‌പ്പോഴും വിദേശ നിക്ഷേപകരായാണ് ഇന്ത്യ കണക്കാക്കുന്നത്. രാജ്യത്തെ മിക്ക ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള വിദേശ നിക്ഷേപം ഏറെയുണ്ട്. ഉദ്ദാഹരണത്തിന് ഐസിഐസിഐ ബാങ്കിന്റെ കാര്യമെടുക്കാം. ഐസിഐസിഐ ബാങ്കില്‍ ഏറ്റവും വലിയ രണ്ടാമത്തെ നിക്ഷേപം നടത്തിയിരിക്കുന്നത് സിംഗപ്പൂര്‍ സര്‍ക്കാരാണ്.

2019 ഡിസംബര്‍ 31 -ലെ കണക്കുകള്‍ പ്രകാരം ഐസിഐസിഐ ബാങ്കില്‍ 2.09 ശതമാനം ഓഹരി പങ്കാളിത്തമുണ്ട് സിംഗപ്പൂര്‍ സര്‍ക്കാരിന്. അബുദാബി സര്‍ക്കാരിന് കീഴിലുള്ള അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്കും ഐസിഐസിഐ ബാങ്കില്‍ 1.07 ശതമാനം ഓഹരിയുണ്ട്. 4.11 ശതമാനം ഓഹരിയാണ് ഐസിഐസിഐയില്‍ ഡോഡ്ജ് ആന്‍ഡ് കോക്‌സ് ഇന്റര്‍നാഷണല്‍ സ്‌റ്റോക്ക് ഫണ്ടിനുള്ളത്.

എച്ച്ഡിഎഫ്‌സിയില്‍ ചൈന പിടിമുറുക്കുമ്പോള്‍, ആശങ്ക വേണോ?

സമാനമാണ് ഇപ്പോള്‍ എച്ച്ഡിഎഫ്‌സിയുടെ ചിത്രവും. എച്ച്ഡിഎഫ്‌സിയില്‍ 37.92 ശതമാനം ഓഹരിയും വിദേശ നിക്ഷേപകരുടെ പക്കലാണ്. 4.76 ശതമാനം ഓഹരിയുമായി യൂറോ പസിഫിക് ഗ്രോത്ത് ഫണ്ടും 1.27 ശതമാനം ഓഹരിയുമായി സിംഗപ്പൂര്‍ സര്‍ക്കാരും എച്ച്ഡിഎഫ്‌സിയിലെ വിദേശ നിക്ഷേപകരില്‍ മുന്നിട്ടു നില്‍ക്കുന്നു. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന എച്ച്ഡിഎഫ്‌സിയില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയതില്‍ തെറ്റുണ്ടോ? ഇപ്പോള്‍ ഉയരുന്ന ചോദ്യമിതാണ്.

പറഞ്ഞുവരുമ്പോള്‍ രാജ്യത്തെ ചട്ടം പ്രകാരമാണ് ചൈനീസ് സെന്‍ട്രല്‍ ബാങ്ക് ഓഹരി പങ്കാളിത്തം കൂട്ടിയിരിക്കുന്നത്. ഇതില്‍ തെറ്റില്ല. എച്ച്ഡിഎഫ്‌സിയില്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്ക് പിടിമുറുക്കാന്‍ ഈ നീക്കം അവസരമൊരുക്കുമോ? സാധ്യത കുറവാണ്. കാരണം എച്ച്ഡിഎഫ്‌സിയില്‍ ഇവര്‍ കയ്യടക്കിയിരിക്കുന്ന ഒരു ശതമാനം ഓഹരി നാമമാത്രമാണ്.

നിലവില്‍ എച്ച്ഡിഎഫ്‌സി ഓഹരികളുടെ മൂല്യം നഷ്ടത്തില്‍ തുടരുകയാണ്. കഴിഞ്ഞമാസം മാത്രം 25 ശതമാനം മൂല്യം എച്ച്ഡിഎഫ്‌സി ഓഹരികള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. ഓഹരി വിപണിയില്‍ എച്ച്ഡിഎഫ്‌സിയുടെ കഴിഞ്ഞവര്‍ഷത്തെ ചിത്രവും ആശാവഹമല്ല. ഈ അവസരത്തില്‍ ചെറിയ തുകയ്ക്ക് എച്ച്എഡിഎഫ്‌സി ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന മുന്‍കയ്യെടുത്തത്തില്‍ അത്ഭുതമില്ല.

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നതാര്?

പോര്‍ട്ട്‌ഫോളിയോ നിക്ഷേപ പദ്ധതി പ്രകാരം വിദേശ നിക്ഷേപകര്‍, പ്രവാസി ഇന്ത്യക്കാര്‍, ഇന്ത്യന്‍ സ്വദേശികള്‍ എന്നിവര്‍ക്കെല്ലാം രാജ്യത്തെ പ്രാഥമിക മൂലധന വിപണിയില്‍ നിക്ഷേപിക്കാന്‍ അനുവാദമുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ ഓഹരി നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നത്. പോര്‍ട്ട്‌ഫോളിയോ നിക്ഷേപ പദ്ധതി അടിസ്ഥാനപ്പെടുത്തി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി മാത്രമേ വിദേശ നിക്ഷേപകര്‍ക്കും പ്രവാസി ഇന്ത്യാക്കാര്‍ക്കും ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപം നടത്താന്‍ കഴിയുകയുള്ളൂ.

English summary

എച്ച്ഡിഎഫ്‌സിയില്‍ ചൈന പിടിമുറുക്കുമ്പോള്‍, ആശങ്ക വേണോ?

Chinese Central Bank Increases Stake In HDFC Bank, What The Fuss About? Read in Malayalam.
Story first published: Monday, April 13, 2020, 14:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X