ദില്ലി-മീററ്റ് ആർ‌ആർ‌ടി‌എസ് തുരങ്കം: കരാർ സ്വന്തമാക്കി ചൈനീസ് കമ്പനി, പദ്ധതിയ്ക്ക് പണം മുടക്കുന്നത് എഡിബി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ദില്ലി-മീററ്റ് ആർ‌ആർ‌ടി‌എസ് പദ്ധതിയുടെ കരാർ ചൈനീസ് കമ്പനിയ്ക്ക്. റീജിയണൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം പദ്ധതിയുടെ ഒരു ഭാഗത്ത് 5.6 കിലോമീറ്റർ ഭൂഗർഭ തുരങ്കം നിർമ്മിക്കാനുള്ള കരാർ എചിനീസ് കമ്പനിയാണ് കരസ്ഥമാക്കിയത്. ചൈനീസ് കമ്പനിയായ ഷാങ്ഹായ് ടണൽ എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനാണ് നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് (എൻ‌സി‌ആർ‌ടി‌സി) ന്യൂ അശോക് നഗർ മുതൽ സാഹിയാബാബാദ് വരെയുള്ള ഭൂഗർഭ പാത നിർമ്മിക്കാനുള്ള കരാർ നൽകിയിട്ടുള്ളത്.

 

സേവിംഗ്സ് അക്കൗണ്ടിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾസേവിംഗ്സ് അക്കൗണ്ടിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

"ബഹുമുഖ ഏജൻസികൾ ധനസഹായം ചെയ്യുന്ന ബിഡ്ഡുകൾക്ക് വിവിധ തലങ്ങളിൽ അംഗീകാരവും നൽകേണ്ടതുണ്ട്. നിശ്ചിത നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് ഈ ലേലം അനുവദിച്ചതെന്നാണ് എൻ‌സി‌ആർ‌ടി‌സി വ്യക്തമാക്കിയത്. 82 കിലോമീറ്റർ നീളമുള്ള ദില്ലി-ഗാസിയാബാദ്-മീററ്റ് ഇടനാഴിയിലെ എല്ലാ ടെൻഡറുകളും നൽകിയിട്ടുണ്ടെന്നും പദ്ധതി സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനുള്ള നിർമാണം പുരോഗമിക്കുകയാണെന്നും എൻ‌സി‌ആർ‌ടി‌സി കൂട്ടിച്ചേർത്തു.

 
   ദില്ലി-മീററ്റ് ആർ‌ആർ‌ടി‌എസ് തുരങ്കം: കരാർ സ്വന്തമാക്കി ചൈനീസ് കമ്പനി, പദ്ധതിയ്ക്ക് പണം മുടക്കുന്ന

ഏഷ്യൻ ഡവലപ്മെന്റ് ബാങ്കാണ് ദില്ലി-ഗാസിയാബാദ്-മീററ്റ് ആർ‌ആർ‌ടി‌എസ് ഇടനാഴിക്ക് ധനസഹായം നൽകുന്നത്. എഡിബിയുടെ സംഭരണ ​​മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ബാങ്കിലെ എല്ലാ അംഗരാജ്യങ്ങളിൽ നിന്നുമുള്ള വെണ്ടർമാർക്ക് വിവേചനമില്ലാതെ ലേലത്തിൽ പ്രക്രിയയിൽ പങ്കെടുക്കാൻ അർഹതയുണ്ട്. 2019 നവംബർ 9 ന് എൻ‌സി‌ആർ‌ടി‌സി യോഗ്യതയുള്ള അംഗങ്ങളെ ലേലത്തിനായി ക്ഷണിച്ചത്. ഇതിൽ അഞ്ച് ലേലക്കാരിൽ ഒരാളായ എസ്ടിഇസിക്ക് കരാർ നൽകുകയും ചെയ്തിരുന്നു.

ആർ‌ആർ‌ടി‌എസ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 2020 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയിരുന്നു. ദില്ലിയിലെ ലോട്ടസ് ടെമ്പിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ട്രെയിനിന്റെ രൂപകൽപ്പന. ഭൂഗർഭ ഇടനാഴിയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ട്രെയിന് കഴിയും. ഭാരം കുറഞ്ഞ ട്രെയിൻ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ആർആർടിഎസ് ഇടനാഴി മാതൃകയിലുള്ള ഒരു ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.

സാഹിബാബാദിൽ നിന്ന് ദുഹായ് വരെയുള്ള ദില്ലി- മീററ്റ് ആർആർടിഎസ് ഇടനാഴി 2023ഓടെ തന്നെ പ്രവർത്തനക്ഷമമാകും. 2025ഓടെ ഇടനാഴി പൂർണ്ണമായും പ്രവർത്തനസജ്ജമാകും. ഇതോടെ ദില്ലി- മീറ്റ് യാത്രാ സമയം ഒരു മണിക്കൂറിൽ താഴെയായി ചുരുങ്ങും. റോഡ് മാർഗ്ഗം മൂന്നോ നാലോ മണിക്കൂർ സമയമെടുക്കുന്നിടത്താണ് ഇതെന്നതാണ് മറ്റൊരു നേട്ടം.

നാല് മാസത്തിന് ശേഷം ശക്തി തെളിയിച്ച് ഇന്ത്യ രൂപ! ഡോളറിനെതിരെ മികച്ച നിരക്ക്, രക്ഷിച്ചത് വാക്‌സിന്‍നാല് മാസത്തിന് ശേഷം ശക്തി തെളിയിച്ച് ഇന്ത്യ രൂപ! ഡോളറിനെതിരെ മികച്ച നിരക്ക്, രക്ഷിച്ചത് വാക്‌സിന്‍

Read more about: china adb india
English summary

Chinese company got contract to build Delhi-Meerut RRTS tunnel

Chinese company got contract to build Delhi-Meerut RRTS tunnel
Story first published: Monday, January 4, 2021, 18:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X