ചൈനയുമായുള്ള അതിർത്തിയിലെ ഏറ്റുമുട്ടലിനിടെ രാജ്യത്ത് 4 ജി മൊബൈൽ നെറ്റ്‌വർക്കുകൾ നവീകരിക്കുന്നതിൽ ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ടെലികോം വകുപ്പ് ബിഎസ്‌എൻഎല്ലിനോട് ആവശ്യപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ചൈനീസ് കമ്പനിയെ അകറ്റിനിർത്തുന്നതിനായി സർക്കാർ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎൽ), മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എംടിഎൻഎൽ) എന്നിവയുടെ 4 ജി ടെലികോം ടെണ്ടർ പുനർനിർമിക്കുന്നതായാണ് വിവരം.
ഇന്ത്യൻ സൈനികർക്കെതിരായ ആക്രമണത്തിന് പരിണതഫലങ്ങൾ ഉണ്ടാകുമെന്നും ഇന്ത്യ ബുധനാഴ്ച ചൈനയോട് വ്യക്തമാക്കിയിരുന്നു. സ്വകാര്യ മൊബൈൽ സേവന ദാതാക്കളോടും ഹുവാവേയും ഇസഡ്ടിഇയും നിർമ്മിച്ച നെറ്റ്‌വർക്ക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ടെലികോം വകുപ്പ് അറിയിച്ചതായാണ് വിവരം. ഹുവാവേ നിർമ്മിക്കുന്ന നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ സുരക്ഷാ ആശങ്കകളെക്കുറിച്ചുള്ള നിരന്തരമായ റിപ്പോർട്ടുകളും ഈ തീരുമാനങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണ് വിവരം.

സ്വകാര്യ മൊബൈൽ കമ്പനികൾക്ക് നിലവിലുള്ള ഹുവാവേ ഉപകരണങ്ങളുടെ ഉപയോഗം ക്രമേണ കുറയ്ക്കണമെന്ന നിബന്ധനയാകും സർക്കാർ നൽകിയിരിക്കുന്നതെന്നാണ് വിവരം. ലോകത്തെ പ്രമുഖ മൊബൈൽ നെറ്റ്‌വർക്ക് ഉപകരണ നിർമ്മാതാക്കളിൽ ഒരാളായ ഹുവാവേ യൂറോപ്യൻ ടെലികോം കമ്പനികളായ നോക്കിയ, എറിക്സൺ എന്നിവയോട് മത്സരിക്കുന്ന കമ്പനിയാണ്. 5 ജി നെറ്റ്‌വർക്കുകൾ നിർമ്മിക്കാൻ കഴിവുള്ള ചുരുക്കം കമ്പനികളിൽ ഒന്നാണ് ഹുവാവേ.
എന്നിരുന്നാലും, കഴിഞ്ഞ ഒരു വർഷത്തിനിടെ സൈബർ സുരക്ഷയ്ക്കും പൗരന്മാരുടെ സ്വകാര്യതയ്ക്കും ഭീഷണിയായാണ് നിരവധി രാജ്യങ്ങൾ ഹുവാവേയെ കാണുന്നത്. ചൈനീസ് സർക്കാർ സൈബർ ചാരവൃത്തി സുഗമമാക്കുന്നതിന് ഹുവാവേയെ ഉപയോഗിക്കുന്നതായാണ് പല റിപ്പോർട്ടുകളും പുറത്തു വന്നിട്ടുള്ളത്. അത്തരം റിപ്പോർട്ടുകൾ ഹുവാവേ നിരന്തരം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications