കോഗ്നിസന്റ് 350 മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ആസ്ഥാനമായുള്ള ഐടി കമ്പനിയായ കോഗ്നിസൻറ് 80 ലക്ഷം മുതൽ 1.2 കോടി രൂപ വരെ വാർഷിക ശമ്പളം നേടുന്ന 350 ഓളം മുതിർന്ന ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു. കമ്പനിയുടെ ചെലവ് കുറയ്ക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്ന പിരിച്ചുവിടുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്ക് പുറത്തുള്ളവരും 50നും 55നും ഇടയിൽ പ്രായമുള്ളവരുമാണ്. പിരിച്ചുവിടുന്നവരുടെ പട്ടിക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബ്രയാൻ ഹംഫ്രീസിന്റെ ഓഫീസിൽ സമർപ്പിച്ചു.

ആഗോളതലത്തിൽ 10,000 മുതൽ 12,000 വരെയുള്ള മിഡ്-സീനിയർ ലെവൽ തസ്തികകളുടെ ഭാഗമായ ജീവനക്കാരെയാണ് ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്. പിരിച്ചുവിടുന്നവരുടെ എണ്ണം വളരെ കുറവാണെങ്കിലും ഉയർന്ന ശമ്പളം ലഭിക്കുന്ന ജീവനക്കാരായതിനാൽ കമ്പനിക്ക് ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.

ഊബർ 350 ജീവനക്കാരെ പിരിച്ചുവിട്ടു, കാരണമെന്ത്?ഊബർ 350 ജീവനക്കാരെ പിരിച്ചുവിട്ടു, കാരണമെന്ത്?

കോഗ്നിസന്റ് 350 മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കമ്പനിയുടെ ചെലവ് ചുരുക്കാനും മാർജിൻ മെച്ചപ്പെടുത്താനുമുള്ള നീക്കമാണ് ഇപ്പോഴത്തെ പിരിച്ചുവിടലെന്നും. ചിലവ് കുറയ്ക്കുന്നതിന് മറ്റ് നീക്കങ്ങളും പ്രതീക്ഷിക്കാമെന്നും ഐടി ഉപദേശക ഗവേഷണ സ്ഥാപനമായ എവറസ്റ്റ് ഗ്രൂപ്പിലെ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ ബെൻഡർ-സാമുവൽ പറഞ്ഞു. മറ്റ് കമ്പനികളും ഇതേ രീതി തുടരാൻ സാധ്യതയുണ്ടെന്നും ചില വിദഗ്ധർ വ്യക്തമാക്കി.

കമ്പനിയുടെ ദീർഘകാല ആരോഗ്യത്തിനും മത്സരശേഷിക്കും നിലവിലെ പിരിച്ചുവിടൽ നിർണായകമാണെന്ന് കോഗ്നിസന്റ് സിഎഫ്ഒ കാരെൻ മക്ലൊഗ്ലിൻ വിശകലന വിദഗ്ധരുമായുള്ള കോൺഫറൻസ് കോളിൽ വ്യക്തമാക്കി. ഊബർ ടെക്നോളജീസ് ഇൻ‌കോർപ്പറേറ്റിലെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാ​ഗമായി അടുത്തിടെ 350 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടലുകളിൽ 70 ശതമാനവും വടക്കേ അമേരിക്കയിലായിരുന്നു.

ബി‌എസ്‌എൻ‌എൽ ഉടൻ അടച്ചുപൂട്ടിയേക്കും; ജീവനക്കാർ ഇനി എങ്ങോട്ട്?  

English summary

കോഗ്നിസന്റ് 350 മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

Cognizant, the US-based IT company, has decided to lay off more than 350 senior employees with an annual salary of between Rs 80 lakh and Rs 1.2 crore. The company said the layoffs were part of a cost-cutting effort by the company. Read in malayalam.
Story first published: Monday, December 23, 2019, 17:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X