കൊറോണവൈറസ്: സാംസങ്ങിന് പിന്നാലെ ആപ്പിളും ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തി പ്രമുഖ ടെക് ഭീമനായ ആപ്പിള്‍. സാംസങ്ങിന് പിന്നാലെയാണ് ആപ്പിളും ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആപ്പിളിന്റെ നിര്‍മ്മാണ പങ്കാളികളായ ഫോക്‌സ്‌കോണും വിസ്‌ട്രോയും ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു നീക്കം.

സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ വിജ്ഞാപനവും പ്രാദേശിക അധികാരികളുടെ നിര്‍ദേശങ്ങളും അനുസരിച്ച് ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍ എന്നിവ താല്‍ക്കാലികമായി ഉത്പാദനം നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് ഐഎഎന്‍എസ് സ്ഥിരീകരിച്ചു. നേരത്തെ ആപ്പിളിന്റെ ലോ എന്‍ഡ് ഐഫോണ്‍ എസ്ഇ വിതരണം ചെയ്തിരുന്ന വിസ്‌ട്രോണ്‍ ഇപ്പോള്‍ ബംഗളൂരുവിലാണ് ഐ ഫോണ്‍ 6എസ്, ഐഫോണ്‍ 7 എന്നിവ ഉല്‍പാദിപ്പിക്കുന്നത്. അതേസമയം, ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആപ്പിളിന്റെ ബ്രാന്‍ഡായ ഐഫോണ്‍ എക്‌സ്ആര്‍ ഫോക്‌സ്‌കോണ്‍ ചെന്നൈയിലെ ശ്രീ പെരുമ്പത്തൂരിലാണ് നിര്‍മ്മിക്കുന്നത്. ആപ്പിളിന് പുറമെ ഷിയോമി ഉള്‍പ്പെടെ നിരവധി കമ്പനികളുടെ പ്രധാന നിര്‍മാണ പങ്കാളികളാണ് ഫോക്സ്‌കോണും വിസ്ട്രോണും.

കോവിഡ് 19 പശ്ചാത്തലത്തിൽ ഇപി‌എഫ്ഒ ലഭ്യമാക്കുന്ന സേവനങ്ങൾ ഇവയാണ്കോവിഡ് 19 പശ്ചാത്തലത്തിൽ ഇപി‌എഫ്ഒ ലഭ്യമാക്കുന്ന സേവനങ്ങൾ ഇവയാണ്

കൊറോണവൈറസ്: സാംസങ്ങിന് പിന്നാലെ ആപ്പിളും ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തി

ലോക്ക് ഡൗണിനെ തുടര്‍ന്ന് സാംസങ്ങും നോയിഡയിലെ ഫാക്ടറികളും അടച്ചിട്ടിരിക്കുകയാണ്. ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയുമാണ് മുന്‍ഗണനയെന്നും അതിനാല്‍ ഫാക്ടറി പൂട്ടുകയാണെന്നും കമ്പനി അറിയിച്ചു. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനുമായും നിലവില്‍ ഉല്‍പാദനം നിര്‍ത്തി വെക്കുകയാണ്. രാജ്യമുടനീളമുള്ള സെയില്‍സ്, മാര്‍ക്കറ്റിംഗ് ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന ജോലി ചെയ്യാന്‍ അവസരം നല്‍കിയതായും സാംസങ് ഇന്ത്യ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി പാര്‍ത്ത ഘോഷ് പറഞ്ഞു. അതേസമയം, രാജ്യവ്യാപകമായി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഷിയോമി, എല്‍ജി, മോട്ടറോള, വിവോ, ഓപ്പോ, റിയല്‍മീ ഉള്‍പ്പെടെയുള്ള നിരവധി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളെയാണ് ബാധിച്ചത്.

 കോവിഡ് 19 കാരണം നിങ്ങളുടെ യാത്രകള്‍ റദ്ദാക്കുകയാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ് കോവിഡ് 19 കാരണം നിങ്ങളുടെ യാത്രകള്‍ റദ്ദാക്കുകയാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

രാജ്യവ്യാപകമായി കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഏപ്രില്‍ 14 വരെ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ബാങ്കിംഗ്, എടിഎം, റേഷന്‍ കടകള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ ഒഴികെ ബാക്കി എല്ലാം ഈ കാലയളവില്‍ പ്രവര്‍ത്തന രഹിതമായിരിക്കും.

English summary

കൊറോണവൈറസ്: സാംസങ്ങിന് പിന്നാലെ ആപ്പിളും ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തി | Coronavirus: Apple has stopped production in India after Samsung

Coronavirus: Apple has stopped production in India after Samsung
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X