കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പണമിടപാടുകൾ നടത്താനായി ആളുകൾ ബാങ്കുകളിലും മറ്റിടങ്ങളിലും പോകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഫണ്ട് കൈമാറ്റം, ചരക്കുകൾ/സേവനങ്ങൾ വാങ്ങൽ, ബില്ലുകൾ അടയ്ക്കൽ എന്നിവ സുഗമമാക്കുന്നതിന് ക്യാഷ് ഇതര ഡിജിറ്റൽ പേയ്‌മെന്റ് ഓപ്ഷനുകളായ എൻഇഎഫ്‌ടി, ഐഎംപിഎസ്, യുപിഐ, ബിബിപിഎസ് എന്നിവ ഏത് സമയത്തും ലഭ്യമാകുമെന്നും ആളുകൾ ഇത് ഉപയോഗിക്കണമെന്നും റിസർവ് ബാങ്ക് ആവശ്യപ്പെട്ടു.
കൊറോണ വൈറസ് കേസുകൾ രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ ആളുകൾക്കിടയിൽ സാമൂഹിക സമ്പർക്കം തടയാൻ വീട്ടിൽ നിന്ന് തന്നെ പണമിടപാടുകൾ അനുവദിക്കുന്നതിനായാണിത്. സ്‌കൂൾ ഫീസ്, ഇൻഷുറൻസ് പ്രീമിയങ്ങൾ, മുനിസിപ്പൽ ടാക്‌സ് എന്നിവയുൾപ്പെടെ ആവർത്തിച്ചുള്ള എല്ലാ ബിൽ പേയ്‌മെന്റുകളും സ്വീകരിക്കാൻ ആർബിഐ കഴിഞ്ഞ വർഷം തന്നെ ഇത്തരം പ്ലാറ്റ്‌ഫോമുകളെ അനുവദിച്ചിരുന്നു.
എന്താണ് ഐഎംപിഎസ്, എൻഇഎഫ്‌ടി, ആർടിജിഎസ്, യുപിഐ എന്നിവ?
എൻഇഎഫ്‌ടി (നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ), ഐഎംപിഎസ് (ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സർവീസ്), ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്) യിപിഐ (യൂണീഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) തുടങ്ങിയവ എളുപ്പത്തില്‍ പണം കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കുന്ന സംവിധാനങ്ങളാണ്. ഇവ ഉപയോഗിച്ച് ഓൺലൈനിൽ പണം കൈമാറ്റം ചെയ്യുന്നത് ഇപ്പോൾ തടസ്സരഹിതവും വേഗത്തിലുള്ളതുമായ ഒരു പ്രോസസ്സാണ്.
ഇത് വഴി പണമിടപാടുകൾ നടത്തുന്നതിന് സമയ പരിധിയും ചാർജും ഉണ്ടോ?
എൻഇഎഫ്‌ടി, ആര്‍ടിജിഎസ്: വ്യത്യസ്ത ബാങ്കുകളിലുള്ള അക്കൗണ്ടുകളിലേയ്ക്ക് പണമിടപാട് സാധ്യമാക്കുന്നതിനുള്ള സംവിധാനങ്ങളാണ് എൻഇഎഫ്‌ടി, ആര്‍ടിജിഎസ് എന്നിവ. ജനുവരി ഒന്നുമുതല്‍ എൻഇഎഫ്‌ടി ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് ആര്‍ബിഐ വിജ്ഞാപനമിറക്കിയിരുന്നു. ഇവ 24 മണിക്കൂറും ലഭ്യമാകുന്നതാണ്. ഒരാൾക്ക് എപ്പോൾ വേണമെങ്കിലും പണം അയയ്ക്കാനും സ്വീകരിക്കാനും ഇതിലൂടെ സാധ്യമാകും. ബാങ്ക് അവധി ദിവസങ്ങളിലും ഇടപാടുകൾ നടത്താം.
ഐഎംപിഎസ്: ചെറിയ തുക കൈമാറുന്നതിനായാണ് ഐഎംപിഎസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നിങ്ങൾക്ക് ഒരു സമയം രണ്ട് ലക്ഷം രൂപ വരെ ഇതുവഴി കൈമാറാൻ കഴിയും. ഇടപാടുകളുടെ തുകയിൽ കുറഞ്ഞ പരിധിയൊന്നുമില്ല. ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടാപാടുകള്‍ക്കുളള സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിക്കാൻ ആർബിഐ തീരുമാനിച്ചെങ്കിലും ഐഎംപിഎസ് വഴി നടത്തുന്ന ഇടപാടിന് ഈടാക്കുന്ന നിരക്ക് പ്രധാനമായും കൈമാറ്റം ചെയ്യപ്പെടുന്ന തുകയെയും കൈമാറ്റം നടത്തുന്ന ബാങ്കിന്റെ നയത്തേയും ആശ്രയിച്ചായിരിക്കും. സാധാരണയായുള്ള നിരക്ക് 1 മുതൽ 25 രൂപ വരെയാണ്.
യുപിഐ: ഒരു മൊബൈൽ പ്ലാറ്റ്ഫോം വഴി ഫണ്ടുകൾ തൽക്ഷണം കൈമാറാൻ അനുവദിക്കുന്ന പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ഒരൊറ്റ മൊബൈൽ അപ്ലിക്കേഷനിലൂടെ ഒന്നിലധികം ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് ഇത് വഴി പണം കൈമാറാം. പ്രത്യേക ചാർജുകളൊന്നും ഇതിനായി ഈടാക്കുന്നില്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications