കൊറോണ വൈറസ്; സ്‌പൈസ് ജെറ്റും അന്താരാഷ്ട്ര സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കോവിഡ് 19ന്റെ ഭീഷണിയെ തുടര്‍ന്ന് ഗോ എയറിനും വിസ്താരയ്ക്കും പിന്നാലെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സ്‌പൈസ് ജെറ്റും അന്താരാഷ്ട്ര സേവനങ്ങള്‍ നിര്‍ത്തി വെച്ചു. അടിയന്തര സാഹചര്യം പരിഗണിച്ച് മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള സേവനങ്ങളാണ് നിര്‍ത്തി വെച്ചത്. സ്ഥിതിഗതികള്‍ സാധാരണ നിലയിലായ ശേഷം സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൊല്‍ക്കത്ത-ധാക്ക വിമാനം നേരത്തെ നിശ്ചയിച്ച പ്രകാരം സര്‍വീസ് നടത്തും. ചെന്നൈയില്‍ നിന്നും കൊളംബോയിലേക്കുള്ള സേവനങ്ങള്‍ മാര്‍ച്ച് 25 മുതല്‍ പുനരാരംഭിക്കും. അതേസമയം ദില്ലി- ദുബായ്, മുംബൈ- ദുബായ് വിമാനങ്ങള്‍ ഏപ്രില്‍ 16 മുതല്‍ മാത്രമേ പ്രവര്‍ത്തനം തുടങ്ങുകയുള്ളുവെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.

 

കമ്പനികള്‍

ഈ ആഴ്ച ആദ്യമാണ് ഗോ എയറും വിസ്താരയും അടക്കമുള്ള കമ്പനികള്‍ അന്താരാഷ്ട്ര സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കുന്നതായി പ്രഖ്യാപിച്ചത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇന്‍ഡിഗോയും അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി. 2020 ഏപ്രില്‍ 1 മുതല്‍ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.

ഗോ എയര്‍

ചൊവ്വാഴ്ചയാണ് ഗോ എയര്‍ എല്ലാ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി പ്രഖ്യാപിച്ചത്. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 15 വരെയാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചത്. ഇതോടൊപ്പം ജീവനക്കാരോട് ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാനും കമ്പനി ആവശ്യപ്പെട്ടു. കമ്പനിയുടെ ബാധ്യത ഒഴിവാക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്താനുമാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

കൊറോണ പ്രതിസന്ധി: ജീവനക്കാരുടെ ജോലിയും ശമ്പളവും ഉറപ്പു നൽകുന്ന ഇന്ത്യയിലെ ചില കമ്പനികൾ

കൊറോണ വൈറസ്

രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മാര്‍ച്ച് 31 മുതല്‍ വിസ്താര അന്താരാഷ്ട്ര സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞത് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായും അതിനാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ആഭ്യന്തര സര്‍വീസുകള്‍ പുനക്രമീകരിച്ചതായും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും തിരികെ നല്‍കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

രൂപയുടെ മൂല്യം കുറയുന്നത് സാധാരണക്കാരനെ ബാധിക്കുമോ? അറിയാം അഞ്ച് കാര്യങ്ങള്‍

യാത്ര മാറ്റിവെക്കാന്‍

യാത്ര മാറ്റിവെക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് 2020 ഡിസംബര്‍ 31 വരെയുള്ള തിയതിയില്‍ യാത്ര ചെയ്യാനുള്ള സൗകര്യവും വിസ്താര വാഗ്ദാനം ചെയ്യുന്നു. അതേസമയം ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടായാല്‍ അത് ബാധകമായിരിക്കും. 2020 മാര്‍ച്ച് 31ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്ത് ഏപ്രില്‍ 31നകം യാത്ര ചെയ്യാന്‍ നിശ്ചയിച്ച യാത്രക്കാര്‍ക്കാണ് ഇളവുകള്‍ ബാധകമാകുക. ട്രാവല്‍ ഏജന്റുകള്‍ വഴിയും ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍ വഴിയും ബുക്ക് ചെയതവര്‍ അതത് ഹെല്‍പ്പ് ഡെസ്‌കുകളുമായി ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു.

English summary

കൊറോണ വൈറസ്; സ്‌പൈസ് ജെറ്റും അന്താരാഷ്ട്ര സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു | Coronaviruse: SpiceJet has also suspended international flights

Coronaviruse: SpiceJet has also suspended international flights
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X