ദില്ലി: പദ്ധതി പ്രകാരം കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ സർവീസ് ഒക്ടോബർ 31 ന് സബർമതി നദീതീരത്ത് നിന്നും സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി മൻസുഖ് മണ്ഡാവിയ. ഈ പദ്ധതിക്കായി മാലദ്വീപിൽ നിന്നും ഒരു സീപ്ലെയിൻ സര്‍ക്കാര്‍ വാങ്ങുകയായിരുന്നു. 205 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ സേവനത്തിനായി മാലദ്വീപില്‍ നിന്നും വിമാനം ഗുജറാത്തിലെത്തി. മാലദ്വീപില്‍ നിന്നും ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാനാ വിമാനം കൊച്ചി കായലില്‍ ഇറങ്ങിയത് വാര്‍ത്തായായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ വില്ലിംഗ്ഡണ്‍ ദ്വീപിനിടയില്‍ വെണ്ടുരുത്തി ചാനലിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഇന്ധനം നിറച്ചതിന് ശേഷം വിമാനം മൂന്ന് മണിക്ക് യാത്ര പുനരാരംഭിക്കുകയും ചെയ്തു സർക്കാരിന്റെ ഉഡാന്‍ പദ്ധതി പ്രകാരം ഈ സര്‍വ്വീസിന് ആനുകൂല്യങ്ങൾ നൽകുമെന്നും ഷിപ്പിംഗ് മന്ത്രി പറഞ്ഞു. "ഒരിക്കൽ നിക്ഷേപിക്കുന്നതിലൂടെ ഇത് മേഖലയിലെ ടൂറിസത്തിന് വലിയൊരു ഊർജ്ജം പകരും. 12 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 19 സീറ്റുകളുള്ള വിമാനമാണ് പദ്ധതിക്കായി എത്തിച്ചത്.സ്‌പൈസ് ജെറ്റാണ് വിമാനത്തിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. 4800 രൂപയാണ് ടിക്കറ്റ് നിരക്ക്. സര്‍വീസിന്റെ ഉദ്ഘാടനം സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികമായ 31ന് നടന്നേക്കും.

സീപ്ലെയിൻ സേവനത്തിനായി റീജിയണൽ കണക്റ്റിവിറ്റി സ്കീമിന് കീഴിൽ നാല് വാട്ടർ എയറോഡ്രോമുകൾ നിർമ്മിക്കുന്നതിനായി കേന്ദ്ര സിവിൽ ഏവിയേഷൻ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുമായി ത്രി-കക്ഷി കരാറിൽ ഏർപ്പെടാനുള്ള നിർദ്ദേശം ഈ വർഷം ജൂലൈയിൽ ഗുജറാത്ത് സർക്കാർ അംഗീകരിച്ചിരുന്നു. ലാൻഡിംഗിനും ടേക്ക് ഓഫ് ചെയ്യലിനും സീപ്ലെയിനുകൾ, ഫ്ലോട്ട്-പ്ലെയിനുകൾ, എന്നിവ ഉപയോഗിക്കുന്ന ജലത്തിന്റെ ഒരു പ്രദേശമാണ് വാട്ടർ എയറോഡ്രോം അല്ലെങ്കിൽ സീപ്ലെയിൻ ബേസ്. രാജ്യത്ത് നിശ്ചയിച്ച 16 സീപ്ലെയിൻ റൂട്ടുകളിൽ സബർമതി, സർദാർ സരോവർ - സ്റ്റാച്യു ഓഫ് യൂണിറ്റി റൂട്ട് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ റൂട്ടിന്റെ ഹൈഡ്രോഗ്രാഫിക് സർവേകൾ പൂർത്തിയായതായി സർക്കാർ നേരത്തെ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
