പ്രതിസന്ധികളെ രാജ്യം മറികടക്കും; 2024 ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തിക ശേഷിയിലെത്തും: മോദി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് വ്യാപനം സൃഷ്ടിച്ച ആഘാതങ്ങള്‍ മറികടന്ന് 2024 ല്‍ ഇന്ത്യ അഞ്ച് ട്രില്യണ്‍ സാമ്പത്തിക ശേഷിയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ സംസ്ഥാനങ്ങളും പ്രത്യേക പങ്കു വഹിക്കേണ്ടതുണ്ട്. സാമ്പത്തിക ശക്തിയായി മാറാന്‍ സംസ്ഥാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറ‍ഞ്ഞു. അഞ്ച് ട്രില്യണ്‍ സാമ്പത്തിക ശേഷിയെന്ന ലക്ഷ്യത്തിലെത്തുമെന്നത് ഉറച്ച പ്രതീക്ഷയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

അഭിമുഖത്തില്‍

അഭിമുഖത്തില്‍

ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി. രാജ്യത്തെ സാമ്പത്തിക മേഖലക്ക് ഇരട്ടി പ്രവരമായിരുന്നു കൊവിഡ് മഹാമാരി. 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ ഇടിവ് സംഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന രാജ്യം സാമ്പത്തിക രംഗത്ത് മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.

അഞ്ച് ട്രില്ല്യണ്‍

അഞ്ച് ട്രില്ല്യണ്‍

സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കും. ഇപ്പോഴത്തെ സാഹചര്യമാകില്ല അടുത്ത വര്‍ഷങ്ങളില്‍. സാമ്പത്തിക പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നത് തുടരും. 2024ൽ അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. ആത്മവിശ്വാസമില്ലാത്തവരുടെ വാക്കുകള്‍ക്ക് ശ്രദ്ധ കൊടുക്കുന്നില്ലെന്നും. തീരുമാനങ്ങള്‍ നടപ്പാക്കിയ ചരിത്രമാണ് തന്‍റെ സര്‍ക്കാറിന് ഉള്ളതെന്നും മോദി പറഞ്ഞു.

കർഷകരില്‍

കർഷകരില്‍

കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിലും എല്ലാ റെക്കോർഡുകളും തകർത്ത ഉത്പാദനം നടത്തിയ കർഷകരില്‍ രാജ്യത്തിന് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു. കർഷകർക്ക് ഏറ്റവും കൂടുതൽ എം‌എസ്‌പി വാഗ്ദാനം ചെയ്ത് സർക്കാർ റെക്കോർഡ് സംഭരണവും നടത്തിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾ - റെക്കോർഡ് ഉൽപാദനവും റെക്കോർഡ് വാങ്ങലും - ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ വരുമാനം ഉണ്ടാക്കാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപത്തിന്റെ കാര്യത്തിൽ

നിക്ഷേപത്തിന്റെ കാര്യത്തിൽ

നിക്ഷേപത്തിന്റെ കാര്യത്തിൽ ഇന്ത്യ സൗഹൃദ രാജ്യമായി ഉയർന്നുവന്നിട്ടുണ്ടെന്നും ഇത് നേരിട്ടുള്ള വിദേശ നിക്ഷേപ സംഖ്യകളിൽ പ്രകടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

"ഈ വർഷം, പകർച്ചവ്യാധി ഉണ്ടായിരുന്നിട്ടും, ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ നമുക്ക് ഏറ്റവും ഉയർന്ന എഫ്ഡിഐ (35.73 ബില്യൺ ഡോളർ) ലഭിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ്, ഇത് റെക്കോർഡാണെന്നും," അദ്ദേഹം പറഞ്ഞു.

രണ്ടാം സ്ഥാനത്ത്

രണ്ടാം സ്ഥാനത്ത്

ഓട്ടോ, ട്രാക്ടർ വിൽപ്പനയും കഴിഞ്ഞ വർഷത്തെ നിലവാരത്തില്‍ എത്തുകയോ മറികടക്കുകയോ ചെയ്തു. സമ്പദ്‌വ്യവസ്ഥയിൽ വലിയ ഡിമാൻഡുണ്ടെന്ന് ഇത് കാണിക്കുന്നു. ഉൽപ്പാദനത്തിൽ ഇന്ത്യ സ്ഥിരമായ വീണ്ടെടുക്കൽ നടത്തിയെന്നും ചൈനയ്ക്കും ബ്രസീലിനും പിന്നിൽ വളർന്നുവരുന്ന പ്രധാന വിപണികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വാക്സിൻ

കൊവിഡ് വാക്സിൻ

ഓഗസ്റ്റിലെ ഏറ്റവും പുതിയ ഇപിഎഫ്ഒ നമ്പറുകൾ തൊഴിൽ വിപണിയിലെത്തുന്നുവെന്നതിന്റെ സൂചനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ വരിക്കാരെ പ്രതിമാസം ചേർക്കുന്നതിൽ 34 ശതമാനം വർധനവാണ് ഓഗസ്റ്റിലെ ഇപിഎഫ്ഒ ഡാറ്റ കാണിക്കുന്നത്.കേന്ദ്രാവിഷ്കൃത പദ്ധതികളിൽ 19 ശതമാനത്തിന്‍റെ വര്‍ദ്ധനയാണ് ഈ സാമ്പത്തിക വര്‍ഷം വരുത്തിയത്. കൊവിഡ് പ്രതിരോധ വാക്സിൻ എത്രയും വേഗം ലഭ്യമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

English summary

country will overcome the crisis; India to reach 5 trillion dollar economy by 2024: narendra Modi

country will overcome the crisis; India to reach 5 trillion dollar economy by 2024: narendra Modi
Story first published: Thursday, October 29, 2020, 18:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X