ഇന്ത്യയില്‍ കൊവിഡ് കുതിച്ചുയരുന്നു; പ്രൈം ഡേ ഓഫര്‍ വില്‍പ്പന ആമസോണ്‍ മാറ്റിവച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ദിവസേനെ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ വാര്‍ഷിക പ്രൈം ഡേ വില്‍പ്പന മാറ്റിവച്ചതായി ആമസോണ്‍ ഇന്ത്യ അറിയിച്ചു. ഇന്ത്യയെ കൂടാതെ കാനഡയിലും ആമസോണ്‍ വില്‍പ്പന നിര്‍ത്തിവച്ചിട്ടുണ്ട്. താല്‍ക്കാലികമായാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പുതിയ തീയതി കമ്പനി പിന്നീട് അറിയിക്കുന്നതാണ്.

 
ഇന്ത്യയില്‍ കൊവിഡ് കുതിച്ചുയരുന്നു; പ്രൈം ഡേ ഓഫര്‍ വില്‍പ്പന ആമസോണ്‍ മാറ്റിവച്ചു

എല്ലാവര്‍ഷവും ആമസോണ്‍ രണ്ട് ദിവസത്തെ പ്രൈം ഡേ വില്‍പ്പന നടത്താറുണ്ട്. പുതിയ പ്രൈം വരിക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. എന്നാല്‍ ഇന്ത്യയില്‍ ദിവസേനെ നാല് ലക്ഷത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കമ്പനി ഈ വില്‍പ്പന മാറ്റിവയ്ക്കുകയായിരുന്നു. ഒക്‌സിജന്‍ സിലിണ്ടറും ആവശ്യമായ കിടക്കകളും ഇല്ലാതെ രാജ്യം ബുദ്ധിമുട്ടുകയാണ്.

 

ബാങ്കില്‍ പോകാതെ എങ്ങനെ കെവൈസി അപ്‌ഡേറ്റ് ചെയ്യും; എസ്ബിഐ കെവൈസി അപ്‌ഡേഷന്‍ വിവരങ്ങള്‍ബാങ്കില്‍ പോകാതെ എങ്ങനെ കെവൈസി അപ്‌ഡേറ്റ് ചെയ്യും; എസ്ബിഐ കെവൈസി അപ്‌ഡേഷന്‍ വിവരങ്ങള്‍

അതേസമയം, പ്രൈം ഡേ വില്‍പ്പനയില്‍ വമ്പന്‍ ഓഫറുകളാണ് ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ട് ഫോണുകള്‍, ലാപ്്പ്പുകള്‍ എന്നിവയ്ക്കടക്കം വന്‍ വിലക്കിഴിവിലാണ് പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ നല്‍കിയിരുന്നത്. കൂടാതെ ഓര്‍ഡര്‍ ചെയ്ത ഉത്പ്പനങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഡെലിവര്‍ ചെയ്യാനുള്ള അവസരവും പ്രൈം ഉപഭോക്താക്കള്‍ക്കുണ്ടായിരുന്നു. സാധരണ എല്ലാവര്‍ഷവും ജൂലൈ മാസങ്ങളിലാണ് പ്രൈം വില്‍പ്പന നടക്കാറുള്ളത്.

ദുരിതാശ്വാസ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ്; പ്രത്യേക സംവിധാനമൊരുക്കി കേരളംദുരിതാശ്വാസ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ്; പ്രത്യേക സംവിധാനമൊരുക്കി കേരളം

English summary

COVID-19 Cases Rising in India; Amazon postpones prime day offer sale

COVID-19 Cases Rising in India; Amazon postpones prime day offer sale
Story first published: Sunday, May 9, 2021, 21:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X