കൊവിഡ് 19 നിയന്ത്രണങ്ങള്‍; ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ 30% കുറവ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് അതിവേഗം വളരുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയ്ക്ക് തിരിച്ചടി നേരിടുന്നു. അടച്ചിട്ട ഷോപ്പുകള്‍, എയര്‍ലൈന്‍ ടിക്കറ്റുകള്‍ റദ്ദാക്കല്‍, ആളുകള്‍ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നതിലും തിയേറ്ററുകളില്‍ ചെന്ന് സിനിമ കാണുന്നതിലുമുണ്ടായ കുറവ് എന്നിവയാണ് നിലവില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയെ മന്ദഗതിയിലാക്കാന്‍ കാരണമായത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയിലെ ഇടപാടുകളില്‍ 30 ശതമാനം കുറവാണുണ്ടായിരിക്കുന്നതെന്ന് ചില വ്യവസായ എക്‌സിക്യൂട്ടിവുകള്‍ പറയുന്നു. കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രൊസസ്സ് ചെയ്യുന്ന ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ ഇടപാടുകളെ സാരമായി ബാധിച്ചിട്ടുണ്ട്.

ഗേറ്റ്‌വേ

വിമാനയാത്ര, ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. മെട്രോ നഗരങ്ങളിലാണ് പ്രതിസന്ധി കൂടുതലെന്നാണ് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഡിജിറ്റല്‍ ചാനലുകളിലെ ഉപഭോക്തൃ ട്രാഫിക് ഇപ്പോഴും ഉയര്‍ന്നതാണെങ്കിലും ഇടപാടുകളുടെ മൂല്യം ഗണ്യമായി കുറഞ്ഞുവെന്നും ഇവര്‍ വ്യക്തമാക്കി. യാത്രാ വിഭാഗത്തില്‍ പ്രൊസസ്സ് ചെയ്ത ഇടപാടുകള്‍ എല്ലാ ഓണ്‍ലൈന്‍ ചെലവുകളെക്കാള്‍ 25 ശതമാനത്തിലധികം വരുന്നതാണ്, ഇതില്‍ ഏകദേശം 35-40 ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ പേയ്‌മെന്റ്‌സ് സൊല്യൂഷന്‍സ് പ്രൊവൈഡറായ റേസര്‍പേയും പേയ്‌മെന്റ് ഗേറ്റ്‌വേ പ്ലാറ്റ്‌ഫോമായ സിസി അവന്യൂവും അറിയിച്ചു.

ഓഫ്‌ലൈന്‍ അഗ്രഗേറ്റര്‍മാര്‍

അതേസമയം, ഇന്ത്യയിലെ പ്രമുഖ മെട്രോകളില്‍ ഷോപ്പുകള്‍ അടച്ചിടുന്നതു മൂലം പ്രതിദിന ഇടപാടുകളുടെ എണ്ണത്തില്‍ വന്‍തോതില്‍ ഇടിവുണ്ടാകുമെന്ന് ഓഫ്‌ലൈന്‍ അഗ്രഗേറ്റര്‍മാര്‍, മറ്റു സേവനദാതാക്കള്‍, മെര്‍ച്ചന്റ് അക്വിയറര്‍ ഭാരത്‌പേ എന്നിവര്‍ വ്യക്തമാക്കി. തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ഇടപാടുകള്‍ ഏകദേശം 10-15 ശതമാനം വരെ കുറഞ്ഞെന്ന് ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംരഭമായ ഭാരത്‌പേ പറഞ്ഞു. വിപണികള്‍ അടഞ്ഞുകിടക്കുന്നോളം സ്‌റ്റോറുകള്‍ തുറക്കാന്‍ സാധിക്കില്ലെന്നും, മുംബൈ പോലുള്ള മെട്രോകളില്‍ കമ്പനിയുടെ വ്യാപരികള്‍ക്ക് വ്യാപാരം നടത്താന്‍ സാധിക്കുന്നില്ലെന്നും ഭാരത്‌പേ വ്യക്തമാക്കി.

കൊറോണ വൈറസ്; കോണ്‍ടാക്ട്‌ലെസ്സ് വിതരണവുമായി മക്‌ഡോണാള്‍സും ഡോമിനോസുംകൊറോണ വൈറസ്; കോണ്‍ടാക്ട്‌ലെസ്സ് വിതരണവുമായി മക്‌ഡോണാള്‍സും ഡോമിനോസും

ഓണ്‍ലൈന്‍

ഓണ്‍ലൈന്‍ ഇടപാടുകള്‍ അല്ലെങ്കില്‍ ഡിജിറ്റലായി ചെക്ക് ഒട്ട് ചെയ്യുന്ന പേയ്‌മെന്റുകള്‍ എന്നിവ യാത്രാനിയന്ത്രണവും മറ്റും കാരണം സ്‌കാനറിനു കീഴിലാണ്. എല്ലാ ഡിജിറ്റല്‍, ഓണ്‍ലൈന്‍ ഇടപാടുകളിലും നാലിലൊന്ന് സംഭാവന ചെയ്യുന്ന ഏവിയേഷന്‍ മേഖല, അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ മൂലം ടിക്കറ്റ് റദ്ദാക്കല്‍, റീഫണ്ടിംഗ് എന്നിവ നേരിടുന്നു. ഇതുമൂലം 40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്ന് റേസര്‍പേ സിഇഒ ഹര്‍ഷില്‍ മാത്തൂര്‍ അറിയിച്ചു. അതേസമയം യൂട്ടിലിറ്റി, പലചരക്ക് സാധനങ്ങള്‍, ഭക്ഷ്യ വികരണ സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ദ്ധിക്കുന്നതായും കമ്പനി കണ്ടെത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary

കൊവിഡ് 19 നിയന്ത്രണങ്ങള്‍; ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ 30% കുറവ്‌

covid 19 curbs leads 30 percent slip on digital payments.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X