പാസഞ്ചർ ട്രെയിൻ വിഭാഗത്തിൽ 30,000-35,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ഇന്ത്യൻ റെയിൽവേ ചൊവ്വാഴ്ച അറിയിച്ചു. കോവിഡ് -19 മഹാമാരിയെത്തുടർന്ന് ട്രെയിൻ യാത്രകൾ കുറഞ്ഞതാണ് നഷ്ടത്തിന് പ്രധാന കാരണം. നിലവിൽ ഇന്ത്യൻ റെയിൽവേയുടെ 230 പ്രത്യേക ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. റെയിൽവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ട്രെയിനുകളിൽ നാലിലൊന്ന് മാത്രമേ 100% യാത്രാ നിരക്ക് ഉള്ളൂ.
സർവ്വീസുകൾ കുറഞ്ഞു
കോവിഡ് -19 കേസുകളുടെ ദ്രുതഗതിയിലുള്ള വർധനയും രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൌണും കൂടുതൽ ട്രെയിനുകളുടെ സർവ്വീസുകൾ നിർത്തിവയ്ക്കാൻ റെയിൽവേയെ നിർബന്ധിതരാക്കി. പാസഞ്ചർ വിഭാഗം നിലവിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നില്ല. 230 ട്രെയിനുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഈ ട്രെയിനുകളിലും പൂർണ്ണമായും യാത്രക്കാർ ഉൾക്കൊള്ളുന്നില്ല. 75% പേർ മാത്രമാണ് യാത്ര ചെയ്യുന്നത്. പാസഞ്ചിൽ വിഭാഗത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം 50,000 കോടി രൂപയായിരുന്നുവെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു.
ചരക്ക് വരുമാനം
എന്നാൽ ഈ സാമ്പത്തിക വർഷം റെയിൽവേയുടെ ചരക്ക് വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം ഉയരുമെന്നും യാദവ് പറഞ്ഞു. എന്നാൽ തീർച്ചയായും, പാസഞ്ചർ വിഭാഗ വരുമാനം കുറവായിരിക്കും. പാസഞ്ചർ വിഭാഗ വരുമാനം 10-15% മാത്രമായിരിക്കുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. റെയിൽവേ 2020-21 കാലയളവിൽ ചരക്കുനീക്കത്തിൽ നിന്നുള്ള വരുമാനം 1.47 ട്രില്യൺ രൂപയായിരിക്കും. പാസഞ്ചർ വരുമാനം 61,000 കോടി രൂപയായി ഉയരുമെന്നാണ് ബജറ്റ് കണക്കുകൾ വ്യക്തമാക്കുന്നത്.
ലോക്ക്ഡൌൺ
ലോക്ക്ഡൌൺ മൂലമുണ്ടായ തടസ്സത്തെത്തുടർന്നാണ് ഈ എസ്റ്റിമേറ്റുകളിൽ വീണ്ടും മാറ്റം വരുത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ചരക്ക് വരുമാനം 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 22,266 കോടി രൂപയായി കുറഞ്ഞു.
സ്വകാര്യവത്ക്കരണം
റെയിൽവേയുടെ മൊത്തം കുത്തക അവകാശം നീക്കി സ്വകാര്യവത്ക്കരിക്കനുള്ള ആദ്യപടി സ്വീകരിച്ച നരേന്ദ്ര മോദി സർക്കാർ 109 ഒറിജിൻ ഡെസ്റ്റിനേഷൻ ജോഡി റൂട്ടുകളിൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ നടത്തുന്നതിന് സ്വകാര്യ വ്യക്തികളിൽ നിന്ന് ഈ മാസം ആദ്യം അപേക്ഷകൾ ക്ഷണിച്ചു. 151 പുതിയ ട്രെയിനുകളുടെ സർവ്വീസ് നടത്താനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ 150 സ്വകാര്യ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ 100 ഓളം റൂട്ടുകൾ റെയിൽവേ തിരഞ്ഞെടുത്തിരുന്നു.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications