കോവിഡ് 19; മാര്‍ച്ച് 31 വരെ പ്രവര്‍ത്തനം നിര്‍ത്തി വെച്ച് ഇന്‍ഡിഗോയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ എല്ലാ സര്‍വീസുകളും നിര്‍ത്തി വെച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കമ്പനിയും. മാര്‍ച്ച് 25ാം തിയതി മുതല്‍ 31ാം തിയതി വരെ സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി ഇന്‍ഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റോനോജോയ് ദത്ത പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. ''ഇപ്പോള്‍ ഞങ്ങള്‍ കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ്. നമ്മള്‍ ജയിക്കേണ്ട ഒരു യുദ്ധമാണ് ഇത്. വരുന്ന കുറച്ച് ആഴ്ചകള്‍ ഈ യുദ്ധത്തില്‍ നിര്‍ണ്ണായകമാണ്. ഇത് കണക്കിലെടുത്ത് ഇന്‍ഡിഗോ സര്‍ക്കാര്‍ നടപടികളെ പിന്തുണച്ച് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്.

മാര്‍ച്ച് 25 അര്‍ധ രാത്രി മുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രി വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തി വെച്ചത്. യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണെന്ന് മനസ്സിലാക്കുന്നു. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ കൊറോണ വൈറസ് വ്യാപനം തടയാനുള്ള ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ഇത്തരമൊരു നടപടി ഒഴിവാക്കാനാകില്ല.'' ഇതാണ് കമ്പനി പുറത്തിറക്കിയ പ്രസ്താവന.

കൊവിഡ് 19 പ്രതിസന്ധി; ബാങ്ക് പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണംകൊവിഡ് 19 പ്രതിസന്ധി; ബാങ്ക് പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണം

കോവിഡ് 19; മാര്‍ച്ച് 31 വരെ പ്രവര്‍ത്തനം നിര്‍ത്തി വെച്ച് ഇന്‍ഡിഗോയും

കൂടാതെ നിലവില്‍ ബുക്ക് ചെയ്ത യാത്രക്കാരുടെ പിഎന്‍ആര്‍ സുരക്ഷിതമാണെന്നും സെപ്തംബര്‍ 30 വരെ അവര്‍ക്ക് യാത്ര ചെയ്യാമെന്നും എയര്‍ലൈന്‍ കമ്പനി അറിയിച്ചു. നിരവധി യാത്രക്കാര്‍ അവരുടെ യാത്ര സമയത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കസ്റ്റമര്‍ കെയര്‍ സേവനത്തിലേക്ക് ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അത്രയധികം ഇന്‍കമിംഗ് കോളുകളും മെയിലുകളും ദിവസേന കമ്പനിയിലേക്ക് വരുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ നിങ്ങളുടെ ബുക്കിംഗ് റഫറന്‍സ് നമ്പര്‍ അല്ലെങ്കില്‍ പിഎന്‍ആര്‍ നമ്പര്‍ സുരക്ഷിതമായി രേഖപ്പെടുത്തി വെക്കണം.

കോവിഡിനെതിരെ പോരാട്ടം ശക്തമാക്കി കോര്‍പ്പറേറ്റ് കമ്പനികളും; 100 കോടി സമാഹരിച്ച് ഹീറോ സൈക്കിള്‍സ്കോവിഡിനെതിരെ പോരാട്ടം ശക്തമാക്കി കോര്‍പ്പറേറ്റ് കമ്പനികളും; 100 കോടി സമാഹരിച്ച് ഹീറോ സൈക്കിള്‍സ്

ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാരന് സെപ്തംബര്‍ 30 വരെ യാത്ര ചെയ്യാന്‍ സാധിക്കും. ഏപ്രില്‍ 30 വരെ യാത്ര ചെയ്യാനായി ബുക്ക് ചെയ്തവര്‍ക്ക് സീറോ ക്യാന്‍സലേഷന്‍ നിരക്കില്‍ ടിക്കറ്റ് റദ്ദാക്കാന്‍ സാധിക്കും. ഈ തുക നിങ്ങള്‍ ബുക്ക് ചെയ്ത പിഎന്‍ആര്‍ അക്കൗണ്ടിലേക്ക് തിരികെയെത്തുകയും ചെയ്യും. ഈ തുക ഉപയോഗിച്ച് വീണ്ടും മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ കാര്യങ്ങളെല്ലാം തന്നെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ചെയ്യാന്‍ സാധിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.

English summary

കോവിഡ് 19; മാര്‍ച്ച് 31 വരെ പ്രവര്‍ത്തനം നിര്‍ത്തി വെച്ച് ഇന്‍ഡിഗോയും | Covid 19; IndiGo suspend operation until March 31st

Covid 19; IndiGo suspend operation until March 31st
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X