കൊവിഡ് -19 നിയന്ത്രണങ്ങൾ കാരണം വീട്ടിൽ കുടുങ്ങിയപ്പോൾ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി ഇറ്റലിക്കാർ അവരുടെ ബാൽക്കണിയിൽ നിന്നും ജനാലകളിൽ നിന്നും ഗാനങ്ങൾ ആലപിച്ചപ്പോൾ, ഇന്ത്യക്കാർ അവരുടെ ടെറസുകളിൽ നിന്ന് പട്ടം പറത്തി. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവ് സാധാരണയായി പട്ടം വിൽപ്പനയ്ക്ക് ഇടിവ് വരാറുണ്ട്. എന്നാൽ ഈ വർഷം ഇക്കാലയളവിൽ റെക്കോർഡ് വിൽപ്പനയാണ് നടന്നതെന്ന് വ്യാപാരികൾ പറയുന്നു.
ഇന്ത്യയിൽ മാത്രമല്ല പാക്കിസ്ഥാനിലും
ലോക്ക്ഡൌൺ സമയത്ത് അയൽ രാജ്യമായ പാകിസ്താനിലും പട്ടത്തിന്റെ വിൽപ്പന കുത്തനെ ഉയർന്നതായാണ് വിവരം. പാക്കിസ്ഥാനിലെ കറാച്ചിയിലും ലാഹോറിലും ഇരട്ടി വിൽപ്പന നടന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. പട്ടം പറപ്പിക്കൽ നൂറ്റാണ്ടുകളായി ഇന്ത്യയിലെ ഒരു ജനപ്രിയ വിനോദമാണ്. ചൈനീസ് സഞ്ചാരികളാണ് ഇത് ഇന്ത്യക്കാരെ പരിചയപ്പെടുത്തിയതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. മകരസംക്രാന്തി ഉത്സവത്തോടനുബന്ധിച്ചാണ് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പട്ടം വിൽപ്പന ഏറ്റവും കൂടാറുള്ളത്. ഇത് സാധാരണ ജനുവരി മാസമാണ്.
സ്കൂൾ അവധി
ഈ വർഷം, കൊറോണ വൈറസ് ലോക്ക്ഡൌൺ പ്രഖ്യാപിക്കുകയും സ്കൂളുകളും മറ്റും തുറക്കാതിരിക്കുകയും ചെയ്തതോടെ പട്ടത്തിന്റെ ആവശ്യം വർദ്ധിച്ചു. ഇന്ത്യയിലെ കുട്ടികളുടെ പ്രധാന വിനോദം കൂടിയാണിത്. ജൂൺ മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള ഘട്ടങ്ങളിൽ ലോക്ക്ഡൌൺ ലഘൂകരിക്കാൻ തുടങ്ങിയതിനുശേഷവും, സ്കൂളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ കുട്ടികൾക്കിടയിൽ ഇപ്പോഴും പട്ടത്തിന്റെ ആവശ്യം കൂടുതലാണ്.
പട്ടം പറത്തൽ നിരോധിച്ചു
കൊറോണ വൈറസ് വ്യാപനം ഉയർന്നതോടെ ഇന്ത്യയിലെ ഒന്നോ രണ്ടോ ഇന്ത്യ നഗരങ്ങളിലും പട്ടണങ്ങളിലും പട്ടം പറത്തൽ ലോക്ക്ഡൌൺ സമയത്ത് നിരോധിച്ചിരുന്നു. പട്ടം പറത്താൻ പുറത്തുപോകുന്നത് പരസ്പരം വൈറസ് പകരുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് മനസ്സിലാക്കിയാണ് അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എങ്കിലും മൊത്തത്തിൽ വിൽപ്പന കുതിച്ചുയരുക തന്നെ ചെയ്തു.
വ്യവസായം
ഇന്ത്യൻ പട്ടം നിർമ്മാണ മേഖലയ്ക്ക് 2018 ൽ 85 മില്യൺ ഡോളർ (64 മില്യൺ ഡോളർ) മൂല്യമാണുള്ളത്. ഈ വ്യവസായം വനിതാ തൊഴിലാളികളെ വളരെയധികം ആശ്രയിച്ചിരിക്കുന്ന ഒന്നാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications