ട്രെയിന്‍ കോച്ചുകള്‍ ഐസോലേഷന്‍ വാര്‍ഡുകളായി മാറ്റാന്‍ ഇന്ത്യന്‍ റെയില്‍വെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊറോണ വൈറസ് കേസുകളുടെ എണ്ണം ദിവസേന വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ കോച്ചുകളും ക്യാബിനുകളും ഐസോലേഷന്‍ വാര്‍ഡുകളാക്കി മാറ്റാന്‍ ഇന്ത്യന്‍ റെയില്‍വെ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ദിനംപ്രതി 13,523 ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വെ ഓടിച്ചിരുന്നത്. എന്നാല്‍ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രില്‍ 14 വരെ എല്ലാ ട്രെയിനുകളും താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.

 

കോച്ചുകളും ക്യാബിനുകളും

ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുന്ന കോച്ചുകളും ക്യാബിനുകളും ഐസോലേഷന്‍ വാര്‍ഡുകളായി മാറ്റാനുള്ള നിര്‍ദ്ദേശം റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ്, എല്ലാ സോണുകളിലെയും ജനറല്‍ മാനേജര്‍മാര്‍, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാര്‍ എന്നിവര്‍ ബുധനാഴ്ച ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

കൊറോണ വൈറസ്

കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഈ ആശയം ചര്‍ച്ച ചെയ്തത്. റെയില്‍വേ കോച്ചുകളും ക്യാബിനുകളും കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, മെഡിക്കല്‍ സ്റ്റോര്‍, ഐസിയു, പാന്‍ട്രി എന്നിവ ഉള്‍ക്കൊള്ളുന്ന താല്‍ക്കാലിക ആശുപത്രിയാക്കാമെന്ന് യാദവ് പറഞ്ഞു.

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ട് തുറക്കേണ്ടതെങ്ങനെ?പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ട് തുറക്കേണ്ടതെങ്ങനെ?

കൊറോണ വൈറസ്

കൊറോണ വൈറസ് കേസുകള്‍ അതിവേഗം ഉയരുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ കോച്ചുകള്‍ അയയ്ക്കാന്‍ കഴിയും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ആയിരം പേര്‍ക്കായി 0.7 കിടക്കകള്‍ മാത്രമേയുള്ളൂ. ഇത് രണ്ട് കിടക്കകളായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍, രാജ്യത്ത് ആയിരം പേര്‍ക്ക് കുറഞ്ഞത് 3 കിടക്കകളെങ്കിലും വേണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു.

റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു - റീപ്പോ 4.4 ശതമാനം, റീവേഴ്‌സ് റീപ്പോ 4 ശതമാനംറിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു - റീപ്പോ 4.4 ശതമാനം, റീവേഴ്‌സ് റീപ്പോ 4 ശതമാനം

കൊവിഡ് 19

അതേസമയം, ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 700ലേക്ക് അടുക്കുകയാണ്. വ്യാഴാഴ്ച മാത്രം 88 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 694 ആണ് രോഗബാധിതരുടെ എണ്ണം. ഇതില്‍ 47 പേര്‍ വിദേശികളാണ്. നിലവില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 124 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന: 1.70 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ്പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന: 1.70 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ്

കേരളം

118 കേസുകളുമായി തൊട്ട് പിന്നില്‍ കേരളമാണ്. ഇതില്‍ 8 പേര്‍ വിദേശികളാണ്. തെലങ്കാന (44), കര്‍ണാടക (55), ഗുജറാത്ത് (43), രാജസ്ഥാന്‍ (41), ഉത്തര്‍പ്രദേശ് (41), ദില്ലി (36), പഞ്ചാബ് (33), ഹരിയാന (30), തമിഴ്‌നാട് (26), മധ്യപ്രദേശ് (20), ലഡാക്ക് (13),കാശ്മീര്‍ (13), ആന്ധ്രപ്രദേശ് (11), പശ്ചിമബംഗാള്‍ (10) ഛത്തീസ്ഗഡ് (7), ബിഹാര്‍ (6), ചണ്ഡീഗഡ് (6),ഉത്തരാഖണ്ഡ് (5), ഹിമാചല്‍ പ്രദേശ് (3), ഒഡിഷ (2), ഗോവ (3), പുതുച്ചേരി,ആന്റമാന്‍ നിക്കോബാര്‍, മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഒരു കേസുകള്‍ വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

English summary

ട്രെയിന്‍ കോച്ചുകള്‍ ഐസോലേഷന്‍ വാര്‍ഡുകളായി മാറ്റാന്‍ ഇന്ത്യന്‍ റെയില്‍വെ | Covid19: Indian Railways to convert train coaches to isolation wards

Covid19: Indian Railways to convert train coaches to isolation wards
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X