സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ഓഗസ്റ്റില്‍ 80 ശതമാനം ഇടിഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ഓഗസ്റ്റ് മാസത്തെ 31 ഡീലുകളിലായി വെഞ്ച്വര്‍ ഫണ്ടിംഗ് മുഖേന ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 363 മില്യണ്‍ ഡോളര്‍ ലഭിച്ചെന്ന് വെഞ്ച്വര്‍ ഇന്റലിജന്‍സില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈ മാസത്തിലുണ്ടായിരുന്ന 533 മില്യണ്‍ ഡോളറിനേക്കാള്‍ കുറവാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ച 1688 മില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 78 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പുതിയ ധനസമാഹരത്തിലെ തുടര്‍ച്ചയായ ബലഹീനതയുടെ സൂചനയാണ്.

 

'വിശാലമായി നിരീക്ഷിക്കുമ്പോള്‍, ഏപ്രില്‍-മെയ് മാസത്തേക്കാള്‍ മെച്ചപ്പെട്ടതാണ് കാര്യങ്ങള്‍. പൊതുവിപണികളെപ്പോലെ സ്വകാര്യ വിപണികളും W ആകൃതിയിലുള്ള വീണ്ടെടുക്കല്‍ മാത്രമേ കാണൂ,' പ്രതിമാസ, വര്‍ഷാ-വര്‍ഷ കണക്കുകള്‍ കുറയുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് വെഞ്ച്വര്‍ ഇന്റലിജന്‍സ് സ്ഥാപകനായ അരുണ്‍ നടരാജന്‍ വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് മുമ്പുതന്നെ അറിയാവുന്ന സംരംഭകരുടെ സ്രോതസ്സുകളും നിലവിലുള്ള പോര്‍ട്ട്‌ഫോളിയോകളുടെ ഉപരോധവും മിക്കവാറും പൂര്‍ത്തിയായതായി തോന്നുന്നു.

 
സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ഓഗസ്റ്റില്‍ 80 ശതമാനം ഇടിഞ്ഞു

വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമായ സൂം വഴി കണ്ടുമുട്ടിയ സ്ഥാപകരില്‍ നിക്ഷേപം നടത്താനുള്ള ആത്മവിശ്വാസം നിക്ഷേപകര്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പരിമിതമായ പങ്കാളിത്ത തലത്തില്‍ പണലഭ്യതയില്ലായ്മയാണ് നിക്ഷേപങ്ങളെ തടഞ്ഞുനിര്‍ത്തുന്ന മറ്റൊരു പ്രധാന ഘടകമെന്നും നടരാജന്‍ പറയുന്നു. അതിനാല്‍ അവരില്‍ ചിലര്‍ മൂലധനത്തിനായി സമീപിക്കരുതെന്ന് ഫണ്ടുകള്‍ ആവശ്യപ്പെടുന്നു, സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപം നടത്തുന്നതില്‍ വിസികളെ തടയുന്നുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഡ് ടെക് പ്രിയങ്കരമായ ഒന്നായി തുടരുകയാണ്. ജിഎസ്ടി ഗ്ലോബലില്‍ നിന്ന് 122 മില്യണ്‍ ഡോളര്‍ സമാഹരിച്ച ബെജൂസ് ആപ്പ്, 2020 ഓഗസ്റ്റ് മാസത്തില്‍ നടന്ന ചില പ്രധാന ഡീലുകളില്‍ ഉള്‍പ്പെടുന്നു. 100 മില്യണ്‍ ഡോളര്‍ സമാഹരിച്ച എരുഡിറ്റസ്, സപ്രിംഗ്‌ബോര്‍ഡ്, യൂണിഓര്‍ബിറ്റ്, ആഞ്ചന്റോ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. റൗണ്ട്‌സിന്റെ കാര്യത്തില്‍, നിലവിലെ മിക്ക ഡീലുകളും പ്രാരംഭഘട്ടത്തിലാണ് നടന്നിരിക്കുന്നത്.

സീരീസ് എ ഘട്ടത്തില്‍ വെറും അഞ്ച് ഡീലുകളും സീരീസ് ബി ഘട്ടത്തില്‍ നാല് ഡീലുകളും മാത്രമേ ഓഗസ്റ്റില്‍ നടന്നിട്ടുള്ളൂ. സെക്വോയ, ആക്‌സല്‍, ലൈറ്റ്‌സ്പീഡ്, ഫാല്‍ക്കണ്‍ എഡ്ജ് ക്യാപിറ്റല്‍, അങ്കൂര്‍ ക്യാപിറ്റല്‍ എന്നിവയായിരുന്നു ഏറ്റവും സജീവമായ നിക്ഷേപകര്‍. നഗരങ്ങളില്‍ ബെംഗളൂരുവാണ് ഏറ്റവും കൂടുതല്‍ ഡീലുകള്‍ നേടിയത്, തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എന്‍സിആര്‍ ഡല്‍ഹിയും മുംബൈയും നിലകൊള്ളുന്നു.

English summary

crisis continues, startup funding decreased about 80 percent in august 2020 | സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ഓഗസ്റ്റില്‍ 80 ശതമാനം ഇടിഞ്ഞു

crisis continues, startup funding decreased about 80 percent in august 2020
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X