ഇന്ത്യയിലും ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപ കുതിപ്പ്; 20 കോടിയില്‍ 4,000 കോടി ഡോളറിലേക്ക്...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും സുരക്ഷിത നിക്ഷേപം ഏതെന്ന് ചോദിച്ചാല്‍ 'സ്വര്‍ണം' എന്നായിരിക്കും മിക്കവരും ഉത്തരം പറയുക. വലിയ ലാഭമുള്ള നിക്ഷേപങ്ങള്‍ പലതും തകര്‍ന്നടിയുമ്പോള്‍ നിക്ഷേപകള്‍ ഓടിയണയാറുള്ളത് സ്വര്‍ണത്തിലാണ്. ഇത് ചരിത്രപരമായ ഒരു സത്യമാണ്.

 

എന്നാല്‍ യുവ നികേഷേപകരില്‍ സ്വര്‍ണത്തോടുള്ള താത്പര്യം കുറഞ്ഞുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഇപ്പോള്‍ ക്രിപ്‌റ്റോകറന്‍സിയിലാണ് യുവ നിക്ഷേപകരുടെ താത്പര്യം. ആ കണക്കുകള്‍ ശരിക്കും ഞെട്ടിപ്പിക്കുന്നതും ആണ്. പരിശോധിക്കാം...

കുതിച്ചുയര്‍ന്ന് ക്രിപ്‌റ്റോനിക്ഷേപം

കുതിച്ചുയര്‍ന്ന് ക്രിപ്‌റ്റോനിക്ഷേപം

സര്‍ക്കാര്‍ അംഗീകാരം ഇനിയും കിട്ടിയിട്ടില്ല ക്രിപ്‌റ്റോകറന്‍സികള്‍ക്ക്. എന്നാലും ഇതിലെ നിക്ഷേപത്തിന് ഒരു കുറവും ഇല്ല. ഒറ്റ വര്‍ഷം കൊണ്ട് 20 കോടി ഡോളറില്‍ നിന്ന് 4,000 കോടി ഡോളര്‍ ആയാണ് ഇന്ത്യയില്‍ നിന്നുള്ള ക്രിപ്‌റ്റോ നിക്ഷേപം ഉയര്‍ന്നിരിക്കുന്നത് എന്നാണ് ചെയിനലാസിസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുവാക്കള്‍ക്ക് പ്രിയം

യുവാക്കള്‍ക്ക് പ്രിയം

യുവാക്കളായ നിക്ഷേപകര്‍ ആണ് ക്രിപ്‌റ്റോകറന്‍സികളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുപോലെ തന്നെ യുവാക്കള്‍ക്ക് സ്വര്‍ണ നിക്ഷേപത്തില്‍ താത്പര്യം കുറഞ്ഞുവരികയാണ് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. വേള്‍ ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളാണ് ഇതിന് ആധാരം.

ഇന്ത്യയില്‍ മാത്രം ഒന്നര കോടി

ഇന്ത്യയില്‍ മാത്രം ഒന്നര കോടി

ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപം നടത്തിയിട്ടുള്ളത് ഒന്നര കോടിയില്‍ അധികം ആളുകള്‍ ആണെന്നാണ് പുറത്ത് വരുന്ന വിവരം. ഇത് ശരിക്കും ഞെട്ടിപ്പിക്കുന്ന ഒരു കണക്കാണ്.

പത്തിരട്ടി വളര്‍ച്ച

പത്തിരട്ടി വളര്‍ച്ച

ക്രിപ്‌റ്റോകറന്‍സികളുടെ വലിയ കുതിപ്പ് സംഭവിച്ചത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തന്നെ ആയിരുന്നു. നേരത്തേ 1.06 കോടി ഡോളറിന്റെ പ്രതിദിന വ്യാപാരം നടന്നിരുന്നത് ഇപ്പോള്‍ 10.02 കോടി ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ട് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

യുകെയേക്കാള്‍ ഏറെ മുന്നില്‍

യുകെയേക്കാള്‍ ഏറെ മുന്നില്‍

സാമ്പത്തികാവസ്ഥ നോക്കിയാല്‍ യുകെയേക്കാള്‍ പിറകിലാണ് നമ്മള്‍. എന്നാല്‍ ക്രിപ്‌റ്റോനിക്ഷേപങ്ങള്‍ നടത്തുന്നവരുടെ കണക്ക് നോക്കിയാല്‍ യുകെയേക്കാള്‍ ബഹുദൂരം മുന്നിലും ആണ്. വെറും 23 ലക്ഷം പേര്‍ മാത്രമാണ് ബ്രിട്ടനില്‍ ക്രിപ്‌റ്റോനിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയില്‍ ഇത് 2.3 കോടി ആണ്.

എന്ത് ഉറപ്പ്

എന്ത് ഉറപ്പ്

ക്രിപ്‌റ്റോകറന്‍സികളുടെ കാര്യത്തില്‍ ഒരു സുരക്ഷയും ഇല്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒരുപാട് തട്ടിപ്പുകള്‍ നടക്കുന്ന മേഖലയും ആണിത്. അതിനപ്പുറം, സര്‍ക്കാരിന്റെ ഒരു അംഗീകാരവും ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഇല്ല എന്നതാണ് ഗൗരവമായ കാര്യം. ക്രിപ്‌റ്റോവരുമാനം സംബന്ധിച്ച് നികുതി നിയമങ്ങളും നിലവിലില്ല.

പ്രതീക്ഷയും ആശങ്കയും

പ്രതീക്ഷയും ആശങ്കയും

എല്‍ സാല്‍വദോര്‍ എന്ന ലാറ്റിനമേരിക്കന്‍ രാജ്യം ക്രിപ്‌റ്റോകറന്‍സികളെ ഔദ്യോഗിക കറന്‍സിയായി അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ച് കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട് വന്നേക്കാം എന്നതാണ് ഒരു പ്രതീക്ഷ. അതേസമയം, ക്രിപ്‌റ്റോകറന്‍സി വഴി വലിയ ലാഭം ഉണ്ടാക്കുന്നവര്‍ക്ക് മേല്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണം ഉണ്ടാകുമോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.

ബിറ്റ്‌കോയിന്റെ സ്ഥിതി

ബിറ്റ്‌കോയിന്റെ സ്ഥിതി

ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സി ബിറ്റ്‌കോയിന്‍ ആണ്. എന്നാല്‍ വന്‍ കുതിപ്പുകളും വന്‍ തകര്‍ച്ചകളും നിറഞ്ഞതാണ് ബിറ്റ്‌കോയിന്റെ ചരിത്രം. ബിറ്റ്‌കോയിന്‍ കൊണ്ട് സമ്പന്നരായവരും ബിറ്റ്‌കോയിന്‍ വഴി കുത്തുപാളയെടുത്തവരും കുറവല്ല. ഒരു ബിറ്റ്‌കോയിന് ഏപ്രില്‍ 14 ന് അറുപത്തി നാലായിരം ഡോളറിന് മുകളില്‍ ആയിരുന്നു മൂല്യം. എന്നാലത് ഇപ്പോള്‍ മുപ്പത്തിനാലായിരത്തില്‍ പരം ഡോളര്‍ മാത്രമാണ്.

English summary

Cryptocurrency investment in INdia raised from 20 crore dollars to 4,000 crore dollars in one year

Cryptocurrency investment in INdia raised from 20 crore dollars to 4,000 crore dollars in one year
Story first published: Monday, June 28, 2021, 20:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X