നിക്ഷേപകര്‍ക്ക് ആഹ്ലാദം, ബിറ്റ്‌കോയിന്‍, എഥിരിയം, കാര്‍ഡാനോ കോയിനുകള്‍ മുകളിലേക്ക്

ക്രിപ്‌റ്റോ വിപണിയില്‍ ഇന്ന് നിക്ഷേപകര്‍ക്ക് ഏറെ ആഹ്ലാദകരമായ കാഴ്ചയാണ് ദൃശ്യമാകുന്നത്. ബിറ്റ്‌കോയിന്‍, എഥിരിയം, കാര്‍ഡാനോ, റിപ്പിള്‍, പോള്‍ക്കഡോട്ട്, ഡോജി കോയിന്‍, യുനിസ്വാപ് കോയിന്‍ തുടങ്ങിയ മുന്‍നിര ക്രിപ്‌റ്റോ കറന്‍സി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോ വിപണിയില്‍ ഇന്ന് നിക്ഷേപകര്‍ക്ക് ഏറെ ആഹ്ലാദകരമായ കാഴ്ചയാണ് ദൃശ്യമാകുന്നത്. ബിറ്റ്‌കോയിന്‍, എഥിരിയം, കാര്‍ഡാനോ, റിപ്പിള്‍, പോള്‍ക്കഡോട്ട്, ഡോജി കോയിന്‍, യുനിസ്വാപ് കോയിന്‍ തുടങ്ങിയ മുന്‍നിര ക്രിപ്‌റ്റോ കറന്‍സികളെല്ലാം കഴിഞ്ഞ 24 മണിക്കൂറില്‍ മൂല്യത്തില്‍ നേട്ടം സ്വന്തമാക്കി. അതേ സമയം ടെതര്‍, യുഎസ്ഡി കോയിനുകള്‍ മൂല്യത്തില്‍ താഴേക്ക് പോയി. ക്രിപ്‌റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയാമല്ലോ.

Also Read : എന്‍പിഎസിലൂടെ 12,000 രൂപ പ്രതിമാസ നിക്ഷേപത്തില്‍ സ്വന്തമാക്കാം മാസം 1.78 ലക്ഷം രൂപAlso Read : എന്‍പിഎസിലൂടെ 12,000 രൂപ പ്രതിമാസ നിക്ഷേപത്തില്‍ സ്വന്തമാക്കാം മാസം 1.78 ലക്ഷം രൂപ

ക്രിപ്റ്റോ വിപണി

ക്രിപ്റ്റോ വിപണി

ഏറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. ക്രിപ്റ്റോ വിപണി അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.

Also Read : 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ നിക്ഷേപം 1 കോടിയായി വളര്‍ത്തിയ ഫണ്ടുകള്‍ പരിചയപ്പെടാംAlso Read : 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ നിക്ഷേപം 1 കോടിയായി വളര്‍ത്തിയ ഫണ്ടുകള്‍ പരിചയപ്പെടാം

ബിറ്റ്‌കോയിന്‍

ബിറ്റ്‌കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്‌കോയിന്‍ 3.15 ശതമാനം ഉയര്‍ന്നു. നിലവില്‍ 45,04,178 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 78.3 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3.91 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കി. നിലവില്‍ 2,85,136 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 30.7 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : വീട്ടിലിരുന്നുകൊണ്ട് മാസത്തില്‍ 1 ലക്ഷം രൂപ വരെ സമ്പാദിക്കാംAlso Read : വീട്ടിലിരുന്നുകൊണ്ട് മാസത്തില്‍ 1 ലക്ഷം രൂപ വരെ സമ്പാദിക്കാം

കാര്‍ഡാനോ കോയിന്‍

കാര്‍ഡാനോ കോയിന്‍

കാര്‍ഡാനോ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.79 ശതമാനം ഉയര്‍ന്നു. നിലവില്‍ 170.82 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. അതേ സമയം ടെതര്‍ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.31 ശതമാനം ഇടിഞ്ഞു. 78.55 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : സ്വര്‍ണം, ഡിജിറ്റല്‍ ഗോള്‍ഡ്, ഇടിഎഫ് ഗോള്‍ഡ് അല്ലെങ്കില്‍ ഗോള്‍ഡ് ബോണ്ട്? ഈ ഉത്സവകാലത്ത് എന്ത് വാങ്ങിക്കും?Also Read : സ്വര്‍ണം, ഡിജിറ്റല്‍ ഗോള്‍ഡ്, ഇടിഎഫ് ഗോള്‍ഡ് അല്ലെങ്കില്‍ ഗോള്‍ഡ് ബോണ്ട്? ഈ ഉത്സവകാലത്ത് എന്ത് വാങ്ങിക്കും?

റിപ്പിള്‍ കോയിന്‍

റിപ്പിള്‍ കോയിന്‍

റിപ്പിള്‍ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.60 ശതമാനം ഉയര്‍ന്നു. നിലവില്‍ 88.30 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.8 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുഎസ്ഡി കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.49 ശതമാനം താഴ്ന്നു. നിലവില്‍ 78.48 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.5 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : ഇന്‍വസ്റ്റ്‌മെന്റ് ടിപ്‌സ്; ഏത് രീതിയില്‍ നിക്ഷേപം നടത്തിയാല്‍ പരമാവധി ആദായം സ്വന്തമാക്കാംAlso Read : ഇന്‍വസ്റ്റ്‌മെന്റ് ടിപ്‌സ്; ഏത് രീതിയില്‍ നിക്ഷേപം നടത്തിയാല്‍ പരമാവധി ആദായം സ്വന്തമാക്കാം

പോള്‍ക്കഡോട്ട് കോയിന്‍

പോള്‍ക്കഡോട്ട് കോയിന്‍

പോള്‍ക്കഡോട്ട് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 15.77 ശതമാനം ഉയര്‍ന്നു. നിലവില്‍ 3,256.85 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.6 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഡോജി കോയിന്‍ 4.12 ശതമാനം ഉയര്‍ന്നു. നിലവില്‍ 18.53 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുനിസ്വാപ് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.03 ശതമാനം ഉയര്‍ന്നു. നിലവില്‍ 1,959.44 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : നിക്ഷേപത്തിനായി തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട 4 കാര്യങ്ങള്‍Also Read : നിക്ഷേപത്തിനായി തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട 4 കാര്യങ്ങള്‍

ക്രിപ്റ്റോ കറന്‍സി നിക്ഷേപം

ക്രിപ്റ്റോ കറന്‍സി നിക്ഷേപം

ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്‌ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.

Also Read : എല്‍ഐസി ജീവന്‍ ലാഭ് പോളിസിയിലൂടെ നേടാം 233 രൂപ ദിവസ നിക്ഷേപത്തില്‍ നിന്നും 17 ലക്ഷം രൂപAlso Read : എല്‍ഐസി ജീവന്‍ ലാഭ് പോളിസിയിലൂടെ നേടാം 233 രൂപ ദിവസ നിക്ഷേപത്തില്‍ നിന്നും 17 ലക്ഷം രൂപ

പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം

പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം

നിലവില്‍ പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഉപയോഗം അടിസ്ഥാനപ്പെടുത്തി ക്രിപ്‌റ്റോ കറന്‍സികളെ തരംതിരിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ടെന്നാണ് സൂചന. സ്വര്‍ണം, വെള്ളി പോലെ അസറ്റ്/കമ്മോഡിറ്റി ഗണത്തിലായിരിക്കും ക്രിപ്‌റ്റോകറന്‍സികളെ കേന്ദ്രം പരിഗണിക്കുക. ക്രിപ്‌റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്.

Also Read : പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ നിങ്ങളുടെ സമ്പാദ്യം കുറഞ്ഞ സമയത്തില്‍ ഇരട്ടിയാക്കാംAlso Read : പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ നിങ്ങളുടെ സമ്പാദ്യം കുറഞ്ഞ സമയത്തില്‍ ഇരട്ടിയാക്കാം

ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത

ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത

സുരക്ഷ മാനിച്ച് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത നല്‍കാന്‍ ഇന്ത്യ തയ്യാറായേക്കും. എന്നാല്‍ ആഗോള മാനദണ്ഡങ്ങള്‍ വിലയിരുത്തിയ ശേഷം സ്വന്തം നിലയ്ക്കായിരിക്കും ഇന്ത്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ക്രിപ്‌റ്റോ അസറ്റ് കൗണ്‍സില്‍ ഓഫ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ജയന്ത് സിന്‍ഹ സൂചിപ്പിച്ചു. നേരത്തെ, ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സികള്‍ പൂര്‍ണമായും വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു.

Also Read : കൂടുതല്‍ നികുതി ലാഭം നേടുവാന്‍ എന്‍പിഎസ് നിക്ഷേപത്തിലൂടെ സാധിക്കുമെന്ന് പറയുന്നത് എന്തുകൊണ്ട്? അറിയാംAlso Read : കൂടുതല്‍ നികുതി ലാഭം നേടുവാന്‍ എന്‍പിഎസ് നിക്ഷേപത്തിലൂടെ സാധിക്കുമെന്ന് പറയുന്നത് എന്തുകൊണ്ട്? അറിയാം

ഇന്ത്യന്‍ നിക്ഷേപകര്‍

ഇന്ത്യന്‍ നിക്ഷേപകര്‍

ടെക്ക് സ്റ്റോറി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പ്രകാരം 70 ലക്ഷം ഇന്ത്യക്കാര്‍ ക്രിപ്റ്റോകറന്‍സി വ്യാപാരം നടത്തുന്നുണ്ട്. 1 ബില്യണ്‍ ഡോളറിലേറെയാണ് ഇന്ത്യന്‍ നിക്ഷേപകരുടെ സംയുക്ത നിക്ഷേപവും (ഏകദേശം 7,380 കോടി രൂപ). രാജ്യത്ത് ക്രിപ്റ്റോകറന്‍സികള്‍ക്ക് വലിയ പ്രചാരം ലഭിക്കവെ ഇടപാടുകള്‍ക്ക് നിയന്ത്രണം വേണമെന്ന ഉറച്ച നിലപാടിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ ഡിജിറ്റല്‍ കറന്‍സി പകരം അവതരിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്. റിസര്‍വ് ബാങ്കിനാണ് പുതിയ ഡിജിറ്റല്‍ കറന്‍സിയുടെ ചുമതല.

Read more about: cryptocurrency
English summary

Cryptocurrency Prices in India Today 14/10/2021; bitcoin surges by 3.15 percentage

Cryptocurrency Prices in India Today 14/10/2021; bitcoin surges by 3.15 percentage
Story first published: Thursday, October 14, 2021, 14:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X