ക്രിപ്‌റ്റോ വിപണിയില്‍ നേരിയ നേട്ടം; 60,000 ഡോളറിന് തൊട്ടരികെ ബിറ്റ്‌കോയിന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ക്രിപ്‌റ്റോ വിപണിയില്‍ നേരിയ നേട്ടം. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്‌റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 2.46 ശതമാനം ഉയര്‍ന്ന് 2.43 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 109.72 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കാണ് വിപണി സാക്ഷിയായത്. (0.03 ശതമാനം ഇടിവ്). മൊത്തം വില്‍പ്പനയുടെ 77.63 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 85.18 ബില്യണ്‍ ഡോളര്‍ വരുമിത്.

വെള്ളിയാഴ്ച്ച 60,000 ഡോളറിനരികെയാണ് ബിറ്റ്‌കോയിന്‍ ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്‌റ്റോ വിപണിയില്‍ 45.91 ശതമാനം ആധിക്യം ബിറ്റ്‌കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്‌റ്റോ കറന്‍സികളുടെ പട്ടികയില്‍ യുണിസ്വാപ്പ്, ഈഥര്‍, ബിറ്റ്‌കോയിന്‍, എക്‌സ്ആര്‍പി എന്നിവരാണ് നേട്ടത്തില്‍ ഇടപാടുകള്‍ നടത്തുന്നത്. ശതമാനം നേട്ടം യുണിസ്വാപ്പില്‍ കാണാം. ബിറ്റ്‌കോയിന്‍ 3 ശതമാനവും ഈഥര്‍ 4 ശതമാനവും വീതം മുന്നേറുന്നു. 1 ശതമാനം നേട്ടത്തിലാണ് എക്‌സ്ആര്‍പിയുടെ പ്രയാണം.

ക്രിപ്‌റ്റോ വിപണിയില്‍ നേരിയ നേട്ടം; 60,000 ഡോളറിന് തൊട്ടരികെ ബിറ്റ്‌കോയിന്‍

പോള്‍ക്കഡോട്ട്, ബൈനാന്‍സ് കോയിന്‍, ഡോജ്‌കോയിന്‍ എന്നിവയില്‍ 2 ശതമാനം വീതം ഇടിവാണ് വെള്ളിയാഴ്ച്ച ദൃശ്യമാവുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഉയര്‍ച്ച കുറിച്ച ഷിബ കോയിനാകട്ടെ, 15 ശതമാനത്തോളം തകര്‍ച്ചയോടെയാണ് നില്‍പ്പ്. ഈ അവസരത്തില്‍ ലോകത്തെ പ്രചാരമേറിയ ആദ്യ 10 ക്രിപ്‌റ്റോ കറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (വെള്ളി, ഉച്ചയ്ക്ക് 1:50 മണി സമയം).

  • ബിറ്റ്‌കോയിന്‍ - 59,373.45 ഡോളര്‍ (3.11 ശതമാനം നേട്ടം)
  • എഥീറിയം - 3,787.11 ഡോളര്‍ (3.87 ശതമാനം നേട്ടം)
  • ബൈനാന്‍സ് കോയിന്‍ - 464.1 ഡോളര്‍ (3.51 ശതമാനം ഇടിവ്)
  • ടെതര്‍ - 1 ഡോളര്‍ (0.06 ശതമാനം നേട്ടം)
  • കാര്‍ഡാനോ - 2.174 ഡോളര്‍ (0.05 ശതമാനം ഇടിവ്)
  • ഡോജ്കോയിന്‍ - 0.2281 ഡോളര്‍ (3.76 ശതമാനം ഇടിവ്)
  • എക്സ്ആര്‍പി - 1.1250 ഡോളര്‍ (0.12 ശതമാനം ഇടിവ്)
  • പോള്‍ക്കഡോട്ട് - 40.36 ഡോളര്‍ (2.63 ശതമാനം ഇടിവ്)
  • യുഎസ്ഡി കോയിന്‍ - 0.9999 ഡോളര്‍ (0.01 ശതമാനം ഇടിവ്)
  • യുണിസ്വാപ്പ് - 26.11 ഡോളര്‍ (4.48 ശതമാനം നേട്ടം)

ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കപ്പെടുന്നുവെന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ മുന്നറിയിപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ സംശയാസ്പദമായ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളെ ഇക്കാര്യവുമായി ബന്ധപ്പെട്ട് സമീപിച്ചിരുന്നു. വിദേശ അന്വേഷണ ഏജന്‍സികളും ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായാണ് വിവരം.

ഇന്ത്യയിലെ പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ ഒന്നായ വസീര്‍എക്‌സ് അടുത്തിടെ പുറത്തുവിട്ട 'സുതാര്യതാ റിപ്പോര്‍ട്ടില്‍' ആഭ്യന്തര, വിദേശ അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഏപ്രില്‍ - സെപ്തംബര്‍ കാലഘട്ടത്തില്‍ 377 കത്തുകളാണ് ക്രിപ്‌റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികളില്‍ നിന്നും വസീര്‍എക്‌സിന് ലഭിച്ചത്. ഇതില്‍ 38 എണ്ണം വിദേശ ഏജന്‍സികളില്‍ നിന്നുള്ളതാണ്. നിലവില്‍ സംശയാസ്പദമായ 1,500 ഓളം അക്കൗണ്ടുകള്‍ വസീര്‍എക്‌സ് മരവിപ്പിച്ചിട്ടുണ്ട്. ഇതുവരെ 14,469 അക്കൗണ്ടുകള്‍ എക്‌സ്‌ചേഞ്ച് ബ്ലോക്ക് ചെയ്‌തെന്നാണ് വസീര്‍എക്‌സ് അറിയിക്കുന്നത്. ഇതില്‍ മിക്കവയും ഉപഭോക്താക്കളുടെ ആവശ്യപ്രകാരം വസീര്‍എക്‌സ് റദ്ദു ചെയ്തതാണ്.

ഇന്ത്യയില്‍ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള പഠനം ധനമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ക്രിപ്റ്റോ വ്യാപാരത്തില്‍ നിന്നുള്ള വരുമാനം നികുതി പരിധിക്ക് കീഴില്‍ വരുമോയെന്ന കാര്യം പരിശോധിക്കാന്‍ പുതിയ സമിതിയെ മന്ത്രാലയം നിയോഗിച്ചതായാണ് വിവരം. അടുത്ത ശീതകാല സമ്മേളനത്തില്‍ പുതിയ ക്രിപ്റ്റോകറന്‍സി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും കേന്ദ്രം മുന്‍കയ്യെടുക്കും.

Read more about: cryptocurrency
English summary

Cryptocurrency Prices Today; Bitcoin Nears USD 60,000 Mark On Friday

Cryptocurrency Prices Today; Bitcoin Nears USD 60,000 Mark On Friday. Read in Malayalam.
Story first published: Friday, October 15, 2021, 15:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X