ജൻ ധൻ അക്കൌണ്ടുള്ളവർ സൂക്ഷിക്കുക, തട്ടിപ്പ് വ്യാപകം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൈബർ തട്ടിപ്പ് വഴി ഒമ്പത് ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന് സൗത്ത് ഡൽഹിയിലെ വ്യവസായി കഴിഞ്ഞ ദിവസം നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ലിങ്ക് വഴിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തട്ടിയെടുത്ത പണം ജാർഖണ്ഡിലെ ജംതാര ജില്ലയിലെ തൊഴിലാളികളുടെ പേരിൽ തുറന്ന നാല് ജൻ ധൻ അക്കൗണ്ടുകളിലേക്കാണ് ക്രെഡിറ്റ് ചെയ്യപ്പെട്ടു. എന്നാൽ പിന്നീട് ഈ അക്കൌണ്ടിൽ നിന്ന് വിരലടയാളം ഉപയോഗിച്ച് പണം പിൻവലിച്ചു.

 

തട്ടിപ്പ് നടത്തിയത് ഇങ്ങനെ

തട്ടിപ്പ് നടത്തിയത് ഇങ്ങനെ

ഇതിനെ തുടർന്ന് പോലീസ് അക്കൗണ്ട് ഉടമകളുമായി ബന്ധപ്പെട്ടു. ബാങ്ക് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്ന ചിലർ അക്കൌണ്ട് ഉടമകളെ സമീപിച്ചിരുന്നെന്നും ഇവരുടെ ആധാർ, റേഷൻ കാർഡ്, ബിപിഎൽ കാർഡുകൾ തുടങ്ങിയ രേഖകളുടെ പകർപ്പുകൾ ഇവർ വാങ്ങിയിട്ടുണ്ടെന്നും അക്കൌണ്ട് ഉടമകൾ വെളിപ്പെടുത്തി. രാജ്യത്തെ എല്ലാ ആളുകൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ 2014 ൽ ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതിയാണ് ജൻ ധൻ യോജന.

തട്ടിപ്പുകൾ വ്യാപകം

തട്ടിപ്പുകൾ വ്യാപകം

ബാങ്കിംഗ്, മൊബൈൽ വാലറ്റുകൾ വഴിയുള്ള തട്ടിപ്പുകൾ ഡൽഹിയിൽ വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഡൽഹിയിലെ നിരവധി ബിസിനസുകാരിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിപ്പ് നടത്തുകയും പാവപ്പെട്ടവരുടെ അക്കൌണ്ടുകളിലേക്ക് പണം കൈമാറുകയും ചെയ്യുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഇത്തരത്തിലുള്ള മറ്റൊരു കേസിൽ സൗത്ത് ഡൽഹിയിലെ ഒരു താമസക്കാരന് സൈബർ തട്ടിപ്പിലൂടെ 3.7 ലക്ഷം രൂപ നഷ്ടമായി. ഈ പണം പിന്നീട് വിദൂര പ്രദേശങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് കണ്ടെത്തി.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പാവപ്പെട്ടവരെയും നിരക്ഷരരെയും ഇരയാക്കിയാണ് തട്ടിപ്പുകാർ തട്ടിപ്പ് നടത്തുന്നത്. പ്ലെയിൻ പേപ്പറിൽ പാവപ്പെട്ടവരിൽ നിന്നെടുക്കുന്ന വിരലടയാളം ഡിജിറ്റലായി സ്‌കാൻ ചെയ്തതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വിരലടയാളം സൃഷ്ടിക്കാൻ തട്ടിപ്പുകാർ പോളിമർ കെമിക്കൽ സ്റ്റാമ്പ് നിർമ്മാണ യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഫോട്ടോഷോപ്പിന്റെ സഹായവും ഇതിനായി സ്വീകരിക്കുന്നുണ്ട്.

അക്കൌണ്ട് വിൽപ്പന

അക്കൌണ്ട് വിൽപ്പന

ചില സാഹചര്യങ്ങളിൽ, പണം സ്വീകരിക്കുന്നതിനും പിൻവലിക്കുന്നതിനുമായി സൈബർ തട്ടിപ്പുകാർക്കായി ഗ്രാമീണർ അവരുടെ അക്കൗണ്ടുകൾ വിൽക്കുന്നുണ്ടെന്നും ചില സൂചനകളുണ്ട്. ജാർഖണ്ഡിലെ ജംതാര, ദുംക തുടങ്ങിയ ജില്ലകളിലും മറ്റും ബാങ്ക് അക്കൗണ്ടുകൾ വിൽക്കുന്നത് പതിവാണ്.

എടിഎം കാർഡുള്ള പലർക്കും അറിയില്ല ഈ സേവനത്തെക്കുറിച്ച്, ഇനി കാർഡ് നഷ്ട്ടപ്പെട്ടാലും കാശ് പോകില്ല

ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ

ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ

നഗരപ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാരുടെ പണം തട്ടിയെടുക്കുന്നതും ഏതാനും മിനിറ്റുകൾക്കുള്ളിൽ ഗ്രാമീണ മേഖലയിലെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇവ മാറ്റുന്ന രീതിയുമാണ് തട്ടിപ്പുകാർ സ്വീകരിച്ചിരിക്കുന്നതെന്ന് ഡൽഹി പോലീസ് സൈബർ ക്രൈം സെല്ലിലെ ഡിസിപി അനീഷ് റോയ് പറഞ്ഞു. ഇപ്പോൾ ബാങ്ക് പ്രതിനിധികൾ ജനങ്ങളുടെ പടിവാതിൽക്കൽ എത്തി, ആവശ്യമായ രേഖകളും ഒപ്പുകളും വിരലടയാളങ്ങളും മറ്റും ശേഖരിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ശേഖരിക്കുന്ന രേഖകൾക്ക് എന്ത് സംഭവിക്കുന്നെന്ന് ആർക്കും അറിയില്ല. ചിലപ്പോൾ ഈ രേഖകളിൽ നിന്നുള്ള വിശദാംശങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടാകാമെന്ന് മറ്റൊരു സൈബർ വിദഗ്ധനായ അനുജ് അഗർവാൾ പറഞ്ഞു.

തട്ടിപ്പ് കേസുകൾ

തട്ടിപ്പ് കേസുകൾ

സെപ്റ്റംബറിൽ ഡൽഹി പോലീസ് ഓൺലൈൻ തട്ടിപ്പ് നടത്തിയ ഒരു നൈജീരിയൻ പൗരനെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിനിടെ പ്രതിയും കൂട്ടാളികളും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ലഭിക്കുന്ന പണം വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റും. ഡൽഹിയിൽ പ്രതിമാസം 150 ഓളം സൈബർ തട്ടിപ്പുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്.

ചതിക്കുഴികളൊരുക്കി ഓൺലൈൻ തട്ടിപ്പുകാർ; പണം നഷ്ടമാകാതിരിക്കാനായി അറിയൂ ഇക്കാര്യങ്ങൾ

കെവൈസി വിവരങ്ങൾ ചോർത്തൽ

കെവൈസി വിവരങ്ങൾ ചോർത്തൽ

ബാങ്കുകൾ, ഡിജിറ്റൽ വാലറ്റുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഉപയോക്താക്കൾക്ക് റിസർവ് ബാങ്ക് (ആർ‌ബി‌ഐ) കെ‌വൈ‌സി പാലിക്കൽ നിർബന്ധമാക്കിയതിനാൽ, സൈബർ കുറ്റവാളികൾ ഇതും തട്ടിപ്പിനായി ഉപയോഗിക്കുകയാണ്. ബാങ്കിൽ നേരിട്ടെത്തിയുള്ള ഡോക്യുമെന്റേഷൻ പ്രക്രിയയിലൂടെ കടന്നുപോകുന്നതിനുപകരം, ആളുകൾ അപ്ലിക്കേഷനുകൾ ഡൗൺലോഡുചെയ്യുന്നതും വിവരങ്ങൾ ഓൺലൈനായി നൽകുന്നതും പലപ്പോഴും ഇവരെ തട്ടിപ്പുകൾക്ക് ഇരയാക്കുന്നു.

ജൻ ധൻ അക്കൌണ്ടുള്ളവർ ജാഗ്രതൈ

ജൻ ധൻ അക്കൌണ്ടുള്ളവർ ജാഗ്രതൈ

2016 ൽ തന്നെ ആർ‌ബി‌ഐ ജൻ‌ ധൻ‌ അക്കൌണ്ടുകൾ‌ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്ക ഉന്നയിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. പ്രതിമാസം 10,000 രൂപയാണ് ജൻ‌ ധൻ‌ അക്കൌണ്ടുകൾ‌ വഴി പിൻ‌വലിക്കാനുള്ള പരിധി. ഒരു ലക്ഷം രൂപയാണ് പ്രതിമാസ നിക്ഷേപ പരിധി.

എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മുന്നറിയിപ്പ്; ഈ മെസേജ് ലഭിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കുക

English summary

ജൻ ധൻ അക്കൌണ്ടുള്ളവർ സൂക്ഷിക്കുക, തട്ടിപ്പ് വ്യാപകം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

An investigation into a complaint lodged by a businessman in South Delhi last week has revealed shocking details of Rs 9 lakh cyber fraud. The fraud has been committed through the Unified Payment Interface (UPI) link. The money was credited to four Jan Dhan accounts opened to workers in the Jamtara district of Jharkhand. Read in malayalam.
Story first published: Thursday, December 19, 2019, 12:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X