സിറസ് മിസ്ട്രി വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ, എൻ. ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിറസ് മിസ്ട്രിയെ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായി തിരഞ്ഞെടുത്തു. ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലാണ് മിസ്ട്രിയെ ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി വീണ്ടും നിയമിച്ചത്. പുതിയ ചെയര്‍മാനായി നടരാജന്‍ ചന്ദ്രശേഖരനെ നിയമിച്ച നടപടി നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണല്‍ വിധിച്ചു. നാലാഴ്ചയ്ക്കു ശേഷമേ വിധി നടപ്പാക്കൂ. വിധിയ്ക്ക് എതിരെ അപ്പീൽ സമർപ്പിക്കാൻ ടാറ്റയ്ക്ക് അനുവദിച്ചിരിക്കുന്ന സമയമാണിത്.

 

സിറസ് മിസ്ട്രി മറ്റു രണ്ടു കമ്പനികളും നല്‍കിയ അപ്പീലിലാണ് രണ്ടംഗ എന്‍സിഎല്‍എടി ബെഞ്ച് വിധി പറഞ്ഞത്. ടാറ്റാ സൺസിന്റെ ആറാമത്തെ ചെയർമാനായിരുന്ന മിസ്ത്രിയെ 2016 ഒക്ടോബറിലാണ് സ്ഥാനത്തുനിന്ന് പുറത്താക്കിയത്. രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം 2012ലാണ് ഇദ്ദേഹം ചെയർമാനായി ചുമതലയേറ്റത്.

മിസ്ട്രിയെ നീക്കിയ ശേഷം മോഡിയ്ക്ക് കത്തെഴുതി രത്തന്‍ ടാറ്റ

സിറസ് മിസ്ട്രി വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ, എൻ. ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധം

പുറത്താക്കലിനെതിരെ സമര്‍പ്പിച്ച ഹര്‍ജി എന്‍സിഎല്‍ടി മുംബൈ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് അപ്പീല്‍ സമര്‍പ്പിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ തലപ്പത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയത്. ബിസിനസ് ലോകത്തെ ഞെട്ടിക്കുന്ന തീരുമാനമായിരുന്നു ഇത്. മിസ്ട്രിക്കെതിരായ രത്തൻ ടാറ്റയുടെ നടപടികളും പുതിയ ചെയർമാനെ നിയമിക്കുന്നതും നിയമവിരുദ്ധമാണെന്ന് ഇന്ത്യയിലെ നാഷണൽ കമ്പനി ലോ അപ്പീൽ ട്രൈബ്യൂണലിന്റെ രണ്ട് അംഗ ജഡ്ജി പാനലാണ് വിധി പറഞ്ഞത്.

ഒരു പൊതു കമ്പനിയിൽ നിന്ന് സ്വകാര്യമായി മാറാനുള്ള ടാറ്റാ സൺസിന്റെ നീക്കം നിയമവിരുദ്ധമാണെന്നും തിരിച്ചെടുക്കാൻ ഉത്തരവിട്ടതായും കോടതി പറഞ്ഞു. ടാറ്റ സണ്‍സില്‍ 18.4% ഓഹരിയുള്ള മിസ്ത്രി കുടുംബം നടപടിക്കെതിരെ നിയമയുദ്ധം ആരംഭിക്കുകയായിരുന്നു. ടാറ്റ കുടുംബത്തിന്റെ ട്രസ്റ്റുകള്‍ക്ക് കമ്പനിയില്‍ 66% ഓഹരിയാണുള്ളത്. സ്വകാര്യ കമ്പനിയിൽ നിന്ന് പൊതു കമ്പനിയിലേക്ക് മാറാനുള്ള ടാറ്റാ സൺസിന്റെ നീക്കം നിയമവിരുദ്ധമാണെന്നും ഇതിൽ നിന്ന് പിന്തിരിയാനും കോടതി പറഞ്ഞു.

ബിസിനസ് ലോകത്തെ അമ്പരപ്പിച്ച് ടാറ്റ ഗ്രൂപ്പ്, അപ്രതീക്ഷിത നീക്കം!

English summary

സൈറസ് മിസ്ത്രി വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ, എൻ. ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധം

Cyrus Mistry has been reappointed Tata Sons executive chairman by the National Company Law Appellate Tribunal. Read in malayalam.
Story first published: Wednesday, December 18, 2019, 16:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X