1,001 കോടി രൂപയുടെ വീട്! ഇന്ത്യയില്‍ തന്നെ... സ്വന്തമാക്കിയത് ദമാനി സഹോദരങ്ങള്‍; മലബാര്‍ ഹില്ലിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: റെക്കോര്‍ഡ് വിലയ്ക്ക് ആഡംബര ബംഗ്ലാവുകളും കൊട്ടാരങ്ങളും എല്ലാം വിറ്റുപോകുന്ന വാര്‍ത്തകള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പലപ്പോഴും കേള്‍ക്കാറുണ്ട്. കൊട്ടാരങ്ങളൊക്കെ വില്‍ക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യയില്‍ നിന്നും അത്തരം വാര്‍ത്തകള്‍ കേള്‍ക്കാമെന്ന് ഉറപ്പ്.

 

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് കൊട്ടാരം വിറ്റതോ വാങ്ങിയതോ ആയ കഥയല്ല. ഒരു വീട് വാങ്ങിയ കഥയാണ്. അതും 1,001 കോടി രൂപയ്ക്ക്. ഞെട്ടിപ്പിക്കുന്ന ആ കച്ചവടത്തിന്റെ കഥയറിയാം...

മധുകുഞ്ജ്

മധുകുഞ്ജ്

ദക്ഷിണ മുംബൈയിലെ നാരായണ്‍ ധബോല്‍ക്കര്‍ റോഡിലാണ് മധുകുഞ്ജ് എന്ന ഈ വീടുള്ളത്. ആ വീട് ആണ് 1,001 കേടി രൂപയ്ക്ക് വിറ്റത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. എന്താണ് ഈ വീടിന്റെ പ്രത്യേകത, ആരാണ് ഇത് വാങ്ങിയത്?

മലബാര്‍ ഹില്‍

മലബാര്‍ ഹില്‍

മുംബൈയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നാണ് മലബാര്‍ ഹില്‍. അവിടെ, ഒന്നര ഏക്കര്‍ സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അറുപതിനായിരം ചതുരശ്ര അടിയില്‍ അധികമുണ്ട് ഈ വീടിന് വിസ്തീര്‍ണം എന്നാണ് റിപ്പോര്‍ട്ട്. ഇരുനില വീടിന് തുറസ്സായ ടെറസ്സും ഉണ്ട്.

ദമാനി സഹോദരങ്ങള്‍

ദമാനി സഹോദരങ്ങള്‍

ഡിമാര്‍ട്ടിന്റെ സ്ഥാപകന്‍ രാധാകിഷന്‍ ദമാനിയും സഹോദരന്‍ ഗോപീകിഷന്‍ ദമാനിയും ചേര്‍ന്നാണ് 1,001 കോടി രൂപയ്ക്ക് ഈ വീട് വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 30 കോടി രൂപ വന്നിട്ടുണ്ട് എന്നാണ് വാര്‍ത്ത.

90 വര്‍ഷം  പഴക്കം

90 വര്‍ഷം പഴക്കം

ഏതാണ്ട് തൊണ്ണൂറ് വര്‍ഷം പഴക്കമുണ്ട് ഈ വീടിന്. മുംബൈയിലെ പ്രേംചന്ദ് റോയ്ചന്ദ് കുടുംബത്തില്‍ നിന്നാണ് ദമാനി സഹോദരങ്ങള്‍ ഈ വീട് വാങ്ങിയത്. ആര്‍ട്ട് ഡെക്കോ സ്‌റ്റൈലില്‍ ആണ് വീടിന്റെ നിര്‍മാണം.

എന്തുകൊണ്ട് ഇത്രയും വില

എന്തുകൊണ്ട് ഇത്രയും വില

എന്തുകൊണ്ടായിരിക്കും ഈ പ്രോപ്പര്‍ട്ടിയ്ക്ക് ഇത്രയും വില വന്നത് എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. ഈ ബംഗ്ലാവ് നില്‍ക്കുന്ന പ്രദേശത്ത് അപ്പാര്‍ട്ട്‌മെന്റുകളെ വില നിശ്ചയിക്കുന്നത് കൂടി കേട്ടാല്‍ അത്ഭുതം മാറിക്കിട്ടും. ഒരു ചതുരശ്ര അടിയ്ക്ക് എഴുപതിനായിരം മുതല്‍ എണ്‍പതിനായിരം വരെയാണ് ഇവിടത്തെ അപ്പാര്‍ട്ടുമെന്റുകള്‍ വില്‍ക്കുന്നത്.

ഭൂമി വിലയും

ഭൂമി വിലയും

അറുപതിനായിരം ചതുരശ്ര അടിയുള്ള ബംഗ്ലാവിന് അപ്പോള്‍ 1,001 കോടി അധികമല്ലെന്ന് കരുതുന്നവരും ഉണ്ടാകും. കെട്ടിടത്തിന്റെ വില മാത്രമല്ല പരിഗണിക്കേണ്ടത്. മലബാര്‍ ഹില്ലില്‍ ഏക്കറിന് 400 കോടി രൂപ വരെയാണ് ഭൂമി വില. അങ്ങനെ നോക്കുമ്പോള്‍ ഒന്നര ഏക്കര്‍ സ്ഥലത്തിന് തന്നെ അറനൂറ് കോടി രൂപ കണക്കാക്കേണ്ടിവരും.

വന്‍ കച്ചവടങ്ങള്‍

വന്‍ കച്ചവടങ്ങള്‍

ഇതിന് മുമ്പ് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ വീ് വില്‍പന 2015 ല്‍ പൂനാവാലകള്‍ നടത്തിയ ഒന്നായിരുന്നു. സൗത്ത് മുംബൈയിലെ ലിങ്കണ്‍ ഹൗസ് 750 കോടി രൂപയ്ക്ക് കച്ചവടമാക്കിയെങ്കിലും അത് പിന്നീട് നടന്നില്ല. അതിന് മുമ്പ് 2014 ല്‍ മലബാര്‍ ഹില്ലിലെ ഹോമി ഭാഭയുടെ ബംഗ്ലാവ് ഗോദ്രേജ് കുടുംബം സ്വന്തമാക്കിയത് 372 കോടി രൂപയ്ക്കായിരുന്നു.

English summary

Damani Brothers bought Madhu Kunj house in Malabar hill, for 1001 crore rupees | 1,001 കോടി രൂപയുടെ വീട്! ഇന്ത്യയില്‍ തന്നെ... സ്വന്തമാക്കിയത് ദമാനി സഹോദരങ്ങള്‍; മലബാര്‍ ഹില്ലിൽ

Damani Brothers bought Madhu Kunj house in Malabar hill, for 1001 crore rupees
Story first published: Monday, April 5, 2021, 19:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X