വായ്പാ വിശദാംശങ്ങൾ നൽകാൻ വൈകി, എച്ച്ഡിഎഫ്സി ബാങ്കിനെതിരെ പരാതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ ക്രെഡിറ്റ് ബ്യൂറോ എച്ച്ഡി‌എഫ്‌സി ബാങ്ക് ലിമിറ്റഡിൽ നിന്ന് വിവരങ്ങൾ സ്വീകരിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് റിസർവ് ബാങ്കിന് പരാതി നൽകി. ദശലക്ഷക്കണക്കിന് റീട്ടെയിൽ വായ്പക്കാരുടെ തിരിച്ചടവ് നില ഉൾപ്പെടെ വായ്പകളുടെ വിശദാംശങ്ങൾ നൽകുന്നതിൽ എച്ച്ഡിഎഫ്സി ബാങ്ക് വൈകിയതായി എക്സ്പീരിയൻ പി‌എൽ‌സിയുടെ പ്രാദേശിക യൂണിറ്റ് ജൂലൈയിൽ അറിയിച്ചു. ഈ കാലതാമസത്തിന്റെ ദൈർഘ്യമോ വ്യാപ്തിയോ ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ നൽകാതെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ക്രെഡിറ്റ് ബ്യൂറോ

ക്രെഡിറ്റ് ബ്യൂറോ

വായ്പക്കാരുടെ ക്രെഡിറ്റ് യോഗ്യത വിലയിരുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ബാങ്കുകൾ എക്സ്പീരിയൻ പോലുള്ള ക്രെഡിറ്റ് ബ്യൂറോകളിൽ നിന്നുള്ള ഡാറ്റയെ ആശ്രയിച്ചിരിക്കുന്നു, പ്രത്യേകിച്ചും കൊറോണ വൈറസ് മഹാമാരി മൂലം കടബാധ്യത ഉയരുമെന്ന് പ്രതീക്ഷിക്കുന്ന നിലവിലെ സാഹചര്യത്തിൽ വായ്പയെടുക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ എക്സ്പീരിയൻ, മറ്റ് മൂന്ന് ക്രെഡിറ്റ് ബ്യൂറോകൾ എന്നിവയ്ക്ക് പ്രതിമാസ അടിസ്ഥാനത്തിൽ നൽകാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്.

എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് വായ്പകൾ ഇനി കുറഞ്ഞ നിരക്കിൽഎച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് വായ്പകൾ ഇനി കുറഞ്ഞ നിരക്കിൽ

എച്ച്ഡി‌എഫ്‌സി ബാങ്ക് പ്രതികരണം

എച്ച്ഡി‌എഫ്‌സി ബാങ്ക് പ്രതികരണം

വിവരങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തിയിട്ടില്ലെന്നും എച്ച്ഡി‌എഫ്‌സി ബാങ്ക് എല്ലായ്പ്പോഴും ക്രെഡിറ്റ് ബ്യൂറോകൾക്ക് വിവരങ്ങൾ കൃത്യമായി നൽകാറുണ്ടെന്നും എച്ച്ഡിഎഫ്സി ബാങ്ക് വക്താവ് അറിയിച്ചു. റിസർവ് ബാങ്ക്, ബാങ്കുകൾ, ക്രെഡിറ്റ് ബ്യൂറോ എന്നിവയുമായി ബന്ധപ്പെട്ട ഏത് വിവരവും കർശനമായി രഹസ്യാത്മകമാണെന്ന് എക്സ്പീരിയൻ വക്താവ് ഒരു ഇമെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ റിസർവ് ബാങ്ക് ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.

എച്ച്ഡിഎഫ്സി ബാങ്ക് വായ്പകളുടെ പലിശ നിരക്ക് വീണ്ടും കുറച്ചു; പുതിയ നിരക്ക് അറിയാംഎച്ച്ഡിഎഫ്സി ബാങ്ക് വായ്പകളുടെ പലിശ നിരക്ക് വീണ്ടും കുറച്ചു; പുതിയ നിരക്ക് അറിയാം

ബാങ്കുകൾക്ക് മുന്നറിയിപ്പ്

ബാങ്കുകൾക്ക് മുന്നറിയിപ്പ്

ക്രെഡിറ്റ് ബ്യൂറോകൾ ഇന്ത്യയുടെ ബാങ്കുകൾക്ക് അവരുടെ വായ്പകളുടെ തിരിച്ചടവ് നിലയെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യാത്മക അടിസ്ഥാനത്തിൽ പങ്കിടാനുള്ള കേന്ദ്ര പോയിന്റായി പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, ഒരു പ്രത്യേക കോർപ്പറേറ്റ് അല്ലെങ്കിൽ വ്യക്തിഗത വായ്പക്കാരൻ ഒരു ബാങ്കിൽ കുടിശ്ശിക വരുത്തിയാൽ, ബ്യൂറോകളിൽ നിന്നുള്ള വിവരങ്ങൾ മറ്റൊരു ബാങ്കിന് മുന്നറിയിപ്പായി പ്രവർത്തിക്കും.

ലോണെടുത്ത് വാങ്ങുന്ന കാ‍‍ർ, എവിടെ പോയാലും ബാങ്ക് പിന്നാലെ, പണി കിട്ടാൻ സാധ്യതലോണെടുത്ത് വാങ്ങുന്ന കാ‍‍ർ, എവിടെ പോയാലും ബാങ്ക് പിന്നാലെ, പണി കിട്ടാൻ സാധ്യത

എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ വായ്പ

എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ വായ്പ

എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ മൊത്തം വായ്പാ 10 ട്രില്യൺ രൂപയും (134 ബില്യൺ ഡോളർ) 56 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമാണ്. മറ്റ് മൂന്ന് ക്രെഡിറ്റ് ബ്യൂറോകളുടെ പ്രതിനിധികൾ - ട്രാൻസ്‌യൂണിയൻ സിബിൽ ലിമിറ്റഡ്, ഇക്വിഫാക്സ് ഇങ്കിന്റെ പ്രാദേശിക യൂണിറ്റ്, സിആർഐഎഫ് ഹൈ മാർക്ക് ക്രെഡിറ്റ് ഇൻഫർമേഷൻ സർവീസസ് എന്നിവ അഭ്യർത്ഥനകളോട് പ്രതികരിച്ചിട്ടില്ല.

English summary

Delay in providing loan details, complaint against HDFC Bank | വായ്പാ വിശദാംശങ്ങൾ നൽകാൻ വൈകി, എച്ച്ഡിഎഫ്സി ബാങ്കിനെതിരെ പരാതി

India's largest credit bureau has lodged a complaint with the Reserve Bank of India (RBI) over delays in receiving information from HDFC Bank Limited. Read in malayalam.
Story first published: Thursday, August 6, 2020, 15:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X