ഇന്ത്യയിലെ പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യം 2020ൽ പ്രതിദിനം എട്ട് ശതമാനം ഇടിഞ്ഞ് 4,597 ആയിരം ബാരലായി കുറയുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ). മെയ് മാസത്തിലെ ഓയിൽ മാർക്കറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020ൽ ഇന്ത്യയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യം 415 കെബി / ഡി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്യാസോയിൽ / ഡീസൽ, ഗ്യാസോലിൻ എന്നിവയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്ന ഇന്ധനങ്ങളെന്നും ഐഇഎ പറയുന്നു.
ഗതാഗത നിയന്ത്രണങ്ങൾ കാരണം രാജ്യത്തിന്റെ പെട്രോൾ ആവശ്യം 2020 രണ്ടാം പാദത്തിൽ കുത്തനെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ പെട്രോൾ ആവശ്യം 60 ശതമാനം കുറയുമെന്ന് ഏജൻസി പ്രവചിക്കുന്നു. 2020 ന്റെ രണ്ടാം പാദത്തിൽ പ്രതിദിനം അറുന്നൂറ്റി തൊണ്ണൂറായിരം ബാരലായി ഡീസൽ ഡിമാൻഡ് ചുരുങ്ങുമെന്നും ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്), മണ്ണെണ്ണ എന്നിവയുടെ ആവശ്യം ഏപ്രിൽ-മെയ് മാസങ്ങളിൽ ഏകദേശം 40 ശതമാനം കുറയുമെന്നും പ്രവചിക്കുന്നു.

മണ്ണെണ്ണ ഡിമാൻഡിന്റെ പകുതിയോളം ജെറ്റ് ഇന്ധനമായാണ് ഉപയോഗിക്കുന്നത്. വിമാന നിയന്ത്രണങ്ങളും ഇന്ധന ഉപഭോഗത്തെ സാരമായി ബാധിക്കുമെന്നും ഐഇഎ പറഞ്ഞു. മൊത്തത്തിൽ, 2019ലെ പ്രതിദിനം 5.01 ദശലക്ഷം ബാരലുമായി താരതമ്യം ചെയ്യുമ്പോൾ 2020 ൽ ഇന്ത്യയുടെ എണ്ണ ആവശ്യം പ്രതിദിനം 4.60 ദശലക്ഷം ബാരലായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര അസംസ്കൃത എണ്ണ ഉൽപാദനം 2020 ൽ വീണ്ടും കുറയുമെന്നും ഏജൻസി പ്രതീക്ഷിക്കുന്നു.
റിപ്പോർട്ട് അനുസരിച്ച്, ക്രൂഡ് ഓയിൽ ഉൽപാദനം വരും മാസങ്ങളിൽ കുറയുകയും 2020 ൽ പ്രതിദിനം 0.75 ദശലക്ഷം ബാരലായി കുറയുകയും ചെയ്യും. 2019 ൽ പ്രതിദിനം 0.80 ദശലക്ഷം ബാരലായിരുന്നു കുറഞ്ഞത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications