അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ഉത്സവത്തിന്റെ തുടക്കമാണ് ധൻതേരസ് എന്ന് അറിയപ്പെടുന്നത്. ഈ വർഷം നവംബർ 12, 13 തീയതികളിലാണ് ധൻതേരസ്. സ്വർണ്ണവും മറ്റ് വില പിടിപ്പുള്ള വസ്തുക്കളും വാങ്ങാൻ ഏറ്റവും ശുഭദിനമായാണ് ധൻതേരസ് കണക്കാക്കുന്നത്. വടക്കേ ഇന്ത്യയിലും മറ്റും പലരും ഈ പുണ്യ ദിനത്തിൽ സാധനങ്ങൾ വാങ്ങുന്നതിന് വർഷം മുഴുവൻ പണം സൂക്ഷിച്ച് വയ്ക്കും.
ധൻതേരസ്
ഓരോ വർഷവും ഈ ദിവസം പതിവായി വിലയേറിയ ലോഹങ്ങൾ വാങ്ങുന്നവർ നിരവധിയാണ്. അതുകൊണ്ട് തന്നെ ധൻതേരസ് ദിനം ജ്വല്ലറിക്കാർക്ക് ഏറ്റവും കൂടുതൽ ബിസിനസ് നടക്കുന്ന ദിവസങ്ങളിലൊന്നാണ്. ഈ പ്രത്യേക ദിനത്തിൽ ആളുകൾ സ്വർണം, ആഭരണങ്ങൾ, ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവ വാങ്ങാൻ വിപണികളിലെത്തും.
എന്തുകൊണ്ടാണ് ധൻതേരസ് ആഘോഷിക്കുന്നത്?
എന്താണ് ധൻതേരസിന്റെ പ്രാധാന്യമെന്ന് പലർക്കും കൃത്യമായി അറിയില്ല. ഇതിഹാസങ്ങളിലും നാടോടിക്കഥകളിലും ധൻതേരസിനെക്കുറിച്ച് പല പരാമർശങ്ങളുമുണ്ട്. ഹിന്ദു പുരാണ പ്രകാരം ലക്ഷ്മി ദേവിയെ ആരാധിച്ചാണ് ധൻതേരസ് ആഘോഷിക്കുന്നത്. ധൻതേരസ് ദിനത്തിൽ ലക്ഷ്മി ദേവി തന്റെ ഭക്തരുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുകയും ചെയ്യുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ലോഹങ്ങൾ വാങ്ങുന്നത് എന്തുകൊണ്ട്?
സ്വർണം, ആഭരണങ്ങൾ, പാത്രങ്ങൾ എന്നിവയാണ് ഈ ദിവസം കൂടുതൽ പേരും വാങ്ങുന്നത്. സ്വർണ്ണം, വെള്ളി ആഭരണങ്ങളോ പുതിയ പാത്രങ്ങളോ വാങ്ങുന്നത് നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും അസുഖത്തിൽ നിന്ന് സംരക്ഷിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ധൻതേരസിൽ ലോഹങ്ങൾ വാങ്ങുന്നത് വീടിന് ഭാഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ നൽകുന്നുവെന്നാണ് കരുതപ്പെടുന്നത്.
മുഹൂർത്തം
നിങ്ങൾ സ്വർണ്ണമോ വജ്രമോ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ ഇവ വാങ്ങാൻ ഏറ്റവും അനുയോജ്യമായ മുഹൂർത്തം (സമയം) അറിയേണ്ടതുണ്ട്:
- തീയതി: നവംബർ 13 (വെള്ളിയാഴ്ച)
- ശുഭ മുഹൂർത്തം - രാവിലെ 06:42 മുതൽ വൈകുന്നേരം 05:59 വരെ
- ദൈർഘ്യം - 11 മണിക്കൂർ 16 മിനിറ്റ്
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications