രാജ്യത്തെ ജ്വല്ലറികൾ വീണ്ടെടുക്കൽ പദ്ധതികളുമായി രംഗത്ത്. സമ്പദ്‌വ്യവസ്ഥയിലെ തിരിച്ചുവരവും സ്വർണത്തിന്റെ ആവശ്യകത വർദ്ധിക്കുന്നതും വരുന്ന ധൻതേരസ്, ദീപാവലി സമയത്ത് സ്വർണത്തിന്റെ വിൽപ്പന വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും കഴിഞ്ഞ വർഷത്തെ ബിസിനസിന്റെ 70 ശതമാനം വരെ ബിസിനസിന് സാധ്യതയുള്ളതായി പ്രതീക്ഷിക്കുന്നതായും ജ്വല്ലറികൾ വ്യക്തമാക്കി.
ഉത്സവ സീസൺ വിൽപ്പന
ഉയർന്ന സ്വർണ്ണ വിലയും നിലവിലുള്ള കൊവിഡ് -19 അനിശ്ചിതത്വങ്ങളും ഉണ്ടായിരുന്നിട്ടും, ഈ ഉത്സവ സീസണിൽ ചില്ലറ വിൽപ്പനയിൽ വർദ്ധനവുണ്ടാകുമെന്നാണ് ജ്വല്ലറികൾ പ്രതീക്ഷിക്കുന്നത്. കാരണം സ്വർണം എല്ലായ്പ്പോഴും ഇന്ത്യയിലെ ഉത്സവകാലങ്ങളിലെ ഒരു അവിഭാജ്യ ഘടകമാണ്. പ്രത്യേകിച്ചും ധൻതേരസ്, ദീപാവലി, തുടർന്നുള്ള വിവാഹ സീസൺ കാലങ്ങളിൽ.
ധൻതേരസ് പ്രതീക്ഷ
ഉത്സവ സീസണിന്റെ തുടക്കം മുതൽ വിൽപ്പനയിൽ ക്രമാനുഗതമായ വളർച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ബിസിനസിന്റെ 70 ശതമാനം വരെ ധൻതേരസിന് നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജിജെഎഫ്) ചെയർമാൻ അനന്ത പത്മനാഭൻ പറഞ്ഞു. രാജ്യത്ത് 10 ഗ്രാമിന് 52,000 രൂപയാണ് നിലവിലെ സ്വർണ വില.
ഇന്ത്യൻ വിശ്വാസം
ധൻതേരസ് സമയത്ത് സ്വർണം വാങ്ങുന്നത് ഭാഗ്യത്തിനും സമ്പത്തിനും കാരണമാകുമെന്നാണ് ഇന്ത്യക്കാരുടെ വിശ്വാസം. ജ്വല്ലറികൾക്ക് പുറമേ നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ സ്വർണ്ണ ദാതാക്കളായ സേഫ്ഗോൾഡ്, ഓഗ്‌മോണ്ട്, എംഎംടിസി-പിഎംപി, മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവയും ഈ കാലയളവിൽ നേട്ടം രേഖപ്പെടുത്താൻ സാധ്യതയുണ്ട്. രാജ്യത്ത് സ്വർണ വില വർദ്ധിക്കുന്നതിൽ യുഎസ് ഡോളർ ഒരു നിർണായക ഘടകമാണ്.
വില കുറയുമോ?
നിലവിലെ സ്ഥിതി അനുസരിച്ച് സ്വർണത്തിന്റെ വില കുറയാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ വിവാഹ സീസണിൽ കൂടുതൽ വിൽപ്പന നടക്കാനും സാധ്യതയുണ്ട്. കാർഷിക-ബിസിനസ് പിന്തുണയുള്ള കുടുംബങ്ങൾ സ്വർണം വാങ്ങാനായി കൂടുതൽ പണം ചെലവഴിക്കുമെന്നതിന്റെ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഗ്രാമീണ ഇന്ത്യയിലായിരിക്കും മെട്രോ നഗരങ്ങളേക്കാൾ കൂടുതൽ ഉപഭോഗ ആവശ്യം പ്രകടമാകുന്നത്.
സ്വർണാഭരണങ്ങൾ
ഉത്സവ സീസണിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്നത് സ്വർണ്ണമായിരിക്കും. തൂക്കം കുറഞ്ഞതും ധരിക്കാവുന്നതുമായ ആഭരണങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. കഴിഞ്ഞ ദീപാവലിയുടെ 85 ശതമാനത്തോളം അളവിൽ വ്യാപാരം നടത്താൻ സാധിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ 12 മാസത്തിനുള്ളിൽ സ്വർണ്ണ വില ഉയർന്നതിനാൽ തീർച്ചയായും മൂല്യത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ വർഷത്തെ ബിസിനസിനെ മറികടക്കുമെന്നും പിഎൻജി ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൗരഭ് ഗാഡ്‌ഗിൽ പറഞ്ഞു.
വിവാഹ സീസൺ
പകർച്ചവ്യാധിയും തുടർന്നുള്ള സ്വർണ്ണ വിലയിലെ വർധനവും ഒരു മികച്ച നിക്ഷേപ മാർഗം എന്ന നിലയിൽ ഉപഭോക്താക്കളിൽ സ്വർണ്ണത്തിലുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. വിവാഹങ്ങൾക്ക് ആഭരണങ്ങൾ വാങ്ങുന്നത് ഇന്ത്യൻ പാരമ്പര്യമായതിനാൽ വിവാഹ ആഭരണങ്ങളുടെ വിൽപ്പനയിൽ കാര്യമായ കുറവില്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications