2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി ആർബിഐ? ഇനി നോട്ടുകൾ എടിഎമ്മിൽ ലഭിക്കില്ല?വിശദീകരണം

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി ആർബിഐ നിർത്തി വെച്ചോ?നോട്ടിന്‍റെ അച്ചടി നിര്‍ത്തിയെന്നും എടിഎമ്മുകളില്‍ അവ ലഭ്യമല്ല എന്നുമുള്ള പ്രചരണങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള വസ്തുത വ്യക്തമാക്കി പിഐബി ഫാക്ട് ചെക്ക് വിഭാഗം തന്നെ രംഗത്തെത്തി.

 

 

2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി ആർബിഐ? ഇനി നോട്ടുകൾ എടിഎമ്മിൽ ലഭിക്കില്ല?വിശദീകരണം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 നോട്ടിന്‍റെ വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്. 100, 200, 500 രൂപ നോട്ടുകൾ മാത്രമാണ് ഇപ്പോൾ എടിഎമ്മുകളിൽ നിന്ന് ലഭിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചാരണം വാസ്‌തവവിരുദ്ധമാണ്. 2000 രൂപ നോട്ടുകളുടെ വിതരണം ആര്‍ബിഐ നിർത്തിവെച്ചിട്ടില്ലെന്നും പിഐബി വ്യക്തമാക്കി.

 

2016 ൽ 500 ന്റേയും 1000 ത്തിന്റേയും നോട്ടുകൾ പിൻവലിച്ച് കൊണ്ടാണ് 2000 രൂപ നോട്ടുകൾ അച്ചടി തുടങ്ങിയത്. എന്നാൽ 2018 മുതൽ നോട്ടിന്റെ ഉപയോഗം കുറഞ്ഞ് വരികയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം നോട്ടുകളുടെ അച്ചടി ഗണ്യമായി കുറച്ചെങ്കിലും നോട്ടുകൾ നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ സപ്തംബറിൽ വ്യക്തമാക്കിയിരുന്നു.

2019-20 ,2020-21 വർഷത്തിൽ 2000 രൂപ നോട്ടുകൾ അച്ചടിക്കന്നതിനായുള്ള കരാറുകൾ തയ്യാറാക്കിയിട്ടില്ല. നോട്ടുകൾ നിർത്തലാക്കുന്നത് സംബന്ധിച്ച് സർക്കാർ നിലവിൽ യാതൊരു തിരുമാനവും കൈക്കൊണ്ടിട്ടില്ലെന്നായിരുന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചത്.

2000 നോട്ടിന്റെ പ്രചാരം ഓരോ വർഷവും കുറഞ്ഞ് വരികയാണെന്ന് നേരത്തേ ആർബിഐയുടെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.2020 മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളില്‍ 2.4ശതമാനംമാത്രമാണ് 2000ത്തിന്റെ നോട്ടുകള്‍.

കൂടുതൽ പേരും വലിയ പണമിടപാടുകൾക്കായി ഡിജിറ്റൽ മാർഗം ഉപയോഗിക്കുന്നതും 2000 രൂപ നോട്ടുകൾ ചെറിയ ഇടപാടുകൾക്ക് ഉപയോഗിക്കാൻ സാധിക്കാത്തതും നോട്ടുകളുടെ പ്രചാരം കുറയ്ക്കാൻ കാരണമായെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ 100 സമ്പന്ന വനിതകളില്‍ കണ്ണൂര്‍ സ്വദേശിനിയും; ആരാണ് വിദ്യ വിനോദ്രാജ്യത്തെ 100 സമ്പന്ന വനിതകളില്‍ കണ്ണൂര്‍ സ്വദേശിനിയും; ആരാണ് വിദ്യ വിനോദ്

ആർടിജിഎസ് 24 മണിക്കൂറും ലഭ്യമാകും: പ്രഖ്യാപനം നടത്തി റിസർവ് ബാങ്ക് ഗവർണർ, പരിഷ്കാരം ഉടനെന്ന്ആർടിജിഎസ് 24 മണിക്കൂറും ലഭ്യമാകും: പ്രഖ്യാപനം നടത്തി റിസർവ് ബാങ്ക് ഗവർണർ, പരിഷ്കാരം ഉടനെന്ന്

ജിയോയെ പൊട്ടിച്ച് എയർടെൽ, വരിക്കാർ ജിയോയെ കൈവിട്ടോ? വീണ്ടും എയർടെല്ലിലേയ്ക്ക്ജിയോയെ പൊട്ടിച്ച് എയർടെൽ, വരിക്കാർ ജിയോയെ കൈവിട്ടോ? വീണ്ടും എയർടെല്ലിലേയ്ക്ക്

Read more about: rbi currency ആർബിഐ
English summary

Did RBI stops printing of Rs 2000 notes?This is What PIB Explains | 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി ആർബിഐ? ഇനി നോട്ടുകൾ എടിഎമ്മിൽ ലഭിക്കില്ല?വിശദീകരണം

RBI stops printing of Rs 2,000 notes? Explanation
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X