സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) മാനേജിംഗ് ഡയറക്ടർ ദിനേശ് കുമാർ ഖാര ഇന്ന് ചുമതലയേൽക്കും. ഒക്ടോബർ 7 മുതൽ മൂന്ന് വർഷത്തേക്കാണ് ദിനേശ് കുമാർ ഖാരയെ ചെയർമാനായി സർക്കാർ നിയമിച്ചിരിക്കുന്നത്. നിലവിലെ എസ്‌ബിഐ ചെയർമാൻ രജനിഷ് കുമാറിന്റെ മൂന്ന് വർഷത്തെ കാലാവധി ഇന്ന് അവസാനിക്കും. കൊറോണ വൈറസ് മഹാമാരി മൂലം ബാങ്കിംഗ് വ്യവസായവും മറ്റ് മേഖലകളും വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഖാരയുടെ നിയമനം. എസ്‌ബിഐയുടെ പുതിയ ചെയർമാൻ ദിനേശ് കുമാർ ഖാരയെക്കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങൾ ഇതാ..
മുൻപരിചയം
ഓഗസ്റ്റ് 28 ന് ബാങ്ക് ബോർഡ് ബ്യൂറോ ആണ് ദിനേശ് കുമാർ ഖാരയെ എസ്ബിഐ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കാൻ ശുപാർശ ചെയ്തത്. ഖാര നേരത്തെ തന്നെ എസ്ബിഐ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. 2016 ഓഗസ്റ്റിൽ മൂന്നുവർഷത്തേക്ക് ഖാരയെ എസ്ബിഐ മാനേജിംഗ് ഡയറക്ടറായി നിയമിച്ചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനം അവലോകനം ചെയ്തതിന് ശേഷം 2019 ൽ അദ്ദേഹത്തിന്റെ കാലാവധി രണ്ട് വർഷത്തേയ്ക്ക് കൂടി നീട്ടിയിരുന്നു.
ലയനത്തിൽ പ്രധാന പങ്ക്
2017 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും എസ്‌ബിഐയുമായി ലയിപ്പിക്കുന്നതിൽ ഖാര പ്രധാന പങ്കുവഹിച്ചിരുന്നു.
തുടക്കം പ്രൊബേഷണറി ഓഫീസറായി
1984 ൽ എസ്‌ബിഐയിൽ പ്രൊബേഷണറി ഓഫീസറായി ജോലിയിൽ പ്രവേശിച്ച ദിനേശ് കുമാർ ഖാര, വാണിജ്യ ബാങ്കിംഗിന്റെ എല്ലാ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. റീട്ടെയിൽ ക്രെഡിറ്റ്, എസ്എംഇ / കോർപ്പറേറ്റ് ക്രെഡിറ്റ്, ഡെപ്പോസിറ്റ് മൊബിലൈസേഷൻ, ഇന്റർനാഷണൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ, ബ്രാഞ്ച് മാനേജ്‌മെന്റ് എന്നീ മേഖലകളിൽ 33 വർഷത്തിലേറെ പരിചയമുണ്ട്.
വിദ്യാഭ്യാസം
59 കാരനായ ഈ ബാങ്കർ ഡൽഹി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കൊമേഴ്സിലും ഇദ്ദേഹം ബിരുദാനന്തര ബിരുദം നേടിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
