ദീപാവലി ബലിപ്രതിപാഡ ദിനമായ ഇന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയ്ക്കും (എൻഎസ്‌ഇ) ബിഎസ്‌ഇയ്ക്കും ഇന്ന് അവധിയാണ്. മെറ്റൽ, ബുള്ളിയൻ എന്നിവയുൾപ്പെടെ എല്ലാ മൊത്ത ചരക്ക് വിപണികളും ഇന്ന് അടച്ചു. ഫോറെക്സ്, കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് മാർക്കറ്റുകളിലും ഇന്ന് വ്യാപാരങ്ങൾ നടക്കില്ല.
ഓഹരി വിപണി മികച്ച നേട്ടത്തിലാണ് പുതുവർഷ സംവത് 2077 ആരംഭിച്ചത്. ബെഞ്ച്മാർക്ക് സൂചികകൾ മുഹൂർത്ത വ്യാപാര ദിനത്തിൽ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 12,750 ന് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 194.98 പോയിൻറ് അഥവാ 0.45 ശതമാനം ഉയർന്ന് 43,637.98 ൽ എത്തി. നിഫ്റ്റി 50.60 പോയിന്റ് അഥവാ 0.40 ശതമാനം ഉയർന്ന് 12,770.60 ൽ എത്തി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വിപണിയിൽ പങ്കാളിത്തം വർദ്ധിച്ചതായാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഇത് മുഹൂർത്ത വ്യാപാരത്തിലും തുടർന്നു. എല്ലാ മേഖലാ സൂചികകളും മുഹൂർത്ത വ്യാപാരത്തിൽ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി മിഡ്‌ക്യാപ് സൂചിക 0.6 ശതമാനവും സ്‌മോൾകാപ്പ് 0.8 ശതമാനവും ഉയർന്നു.
ബിപിസിഎൽ, ഐഒസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ലൈഫ്, സൺ ഫാർമ എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത്. ഹിൻഡാലോ, ഹീറോ മോട്ടോകോർപ്പ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്‌ബിഐ, ബജാജ് ഫിനാൻസ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
More From GoodReturns

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications