ഗൂഗിൾ പിന്തുണയുള്ള ഡെലിവറി സർവീസസ് സ്റ്റാർട്ടപ്പായ ഡുൻസോയുടെ ഡാറ്റാബേസിൽ സുരക്ഷാ ലംഘനം കണ്ടെത്തിയതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും പുറത്തായതായാണ് വിവരം. കമ്പനിയുടെ ഒരു മൂന്നാം കക്ഷി പങ്കാളിയുടെ സെർവർ ചോർന്നുവെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിലെ ചീഫ് ടെക്‌നോളജി ഓഫീസർ മുകുന്ദ് ജാ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ക്രെഡിറ്റ് കാർഡ് നമ്പറുകൾ പോലുള്ള പേയ്‌മെന്റ് വിവരങ്ങളൊന്നും നഷ്ട്ടപ്പെട്ടില്ലെന്നും ജാ പറഞ്ഞു.
സുരക്ഷാ വിടവ് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായും ഉപയോക്തൃ ഡാറ്റ പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് സുരക്ഷാ പ്രോട്ടോക്കോളുകൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായും കമ്പനി അറിയിച്ചു. ഉപഭോക്താക്കളോട് പാസ്‌വേഡുകൾ മാറ്റാൻ ഡുൻസോ നിർദ്ദേശിച്ചിട്ടില്ല. കാരണം ആപ്ലിക്കേഷൻ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) സിസ്റ്റത്തിലൂടെയാണ് പ്രവർത്തിക്കുന്നത്.

തങ്ങൾ എല്ലായ്‌പ്പോഴും സുരക്ഷയെ വളരെ ഗൗരവമായി തന്നെ കാണുന്നുവെന്നും ഇങ്ങനെ സംഭവിച്ചതിൽ ഖേദിക്കുന്നുവെന്നും ജാ പറഞ്ഞു. ചോർന്ന അക്കൗണ്ടുകളുടെ എണ്ണമോ മൂന്നാം കക്ഷി പങ്കാളിയുടെ സെർവറിനെക്കുറിച്ചോ ഡുൻസോ വെളിപ്പെടുത്തിയിട്ടില്ല.
കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടും വ്യാപിച്ചതിനുശേഷം സൈബർ ആക്രമണങ്ങളും ഡാറ്റ ചോർച്ചകളും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യ ആസ്ഥാനമായുള്ള സൈബർ ഇന്റലിജൻസ് സ്ഥാപനമായ സൈബിൾ നേരത്തെ ഇന്ത്യാബുൾസ് ഗ്രൂപ്പിനെതിരായ ഒരു റാൻസംവെയർ ആക്രമണത്തിൽ ഹാക്കർമാർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള നിർണായക ഡാറ്റകളായ അക്കൗണ്ട് ഇടപാട് വിശദാംശങ്ങൾ, വൗച്ചറുകൾ, ബാങ്ക് മാനേജർമാർക്ക് അയച്ച കത്തുകൾ എന്നിവ ചോർത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
